സൈനബ് ബിൻത് അൽ കമാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദമാസ്കസിൽ നിന്നുള്ള ഒരു ഹദീഥ് പണ്ഡിതയും അധ്യാപികയുമായിരുന്നു സൈനബ് ബിൻത് അൽ കമാൽ എന്നറിയപ്പെട്ട ഉമ്മു അബ്ദുല്ലാഹ് സൈനബ് ബിൻത് അഹ്‌മദ്[1].

ജീവിതരേഖ[തിരുത്തുക]

ചെറുപ്പത്തിൽ തന്നെ ഹദീഥുകളിൽ വിജ്ഞാനം തേടിത്തുടങ്ങിയ സൈനബ് നിരവധി സമകാലികരിൽ നിന്ന് വിദ്യാഭ്യാസം നേടി വന്നു.[2] അവരുടെ കഴിവിൽ വിശ്വാസം പുലർത്തിയ പണ്ഡിതർ തങ്ങളുടെ പിൻഗാമിയായി സൈനബിനെ കരുതി.

ഇമാം ഇബ്ൻ കഥീറിന്റെ കുറിപ്പുകളിൽ സൈനബിന്റെ മുവത്വ അധ്യാപനത്തെ പറ്റി പരാമർശിക്കുന്നുണ്ട്[3].

അവലംബം[തിരുത്തുക]

  1. "Al-Shaykha Zaynab bint al-Kamal (D. 740 H)". 16 May 2016.
  2. Sayeed, A. (2013).Women and the Transmission of the Religious Knowledge in Islam. Cambridge University Press p.159-169
  3. "Women Scholars".
"https://ml.wikipedia.org/w/index.php?title=സൈനബ്_ബിൻത്_അൽ_കമാൽ&oldid=3936446" എന്ന താളിൽനിന്ന് ശേഖരിച്ചത്