സൈതാമാ
Saitama さいたま市 | ||
---|---|---|
Saitama City | ||
From top left: Saitama Stadium 2002, Urawa Parco, Gyokuzouin, Hikawa Shrine, Saitama New City Center, Saitama Super Arena, Musashi urawa | ||
| ||
Location of Saitama in Saitama Prefecture | ||
Coordinates: 35°51′41″N 139°38′44″E / 35.86139°N 139.64556°E | ||
Country | Japan | |
Region | Kantō | |
Prefecture | Saitama | |
• ആകെ | 217.43 ച.കി.മീ.(83.95 ച മൈ) | |
(March 1, 2021) | ||
• ആകെ | 13,24,854 | |
• ജനസാന്ദ്രത | 6,100/ച.കി.മീ.(16,000/ച മൈ) | |
സമയമേഖല | UTC+9 (Japan Standard Time) | |
- Tree | Zelkova serrata | |
- Flower | Primula sieboldii | |
Phone number | 048-829-1111 | |
Address | 6-4-4 Tokiwa, Urawa-ku, Saitama-shi, Saitama-ken 330-9588 | |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
സൈതാമാ (ജാപ്പനീസ്: さいたま市, Saitama-shi, സൈതാമാ-ഷി) ജപ്പാനിലെ സൈതാമാ പ്രിഫെക്ചറിൻ്റെ തലസ്ഥാനമാണ്. 2021 ഫെബ്രുവരി 1 ലെ കണക്കനുസരിച്ച് നഗരത്തിലെ ജനസംഖ്യ 1,324,854 ആണ്.[1] [2]
പേര്
[തിരുത്തുക]"സൈതാമ" എന്ന പേര് ആദ്യം വന്നത് സകിതാമ ജില്ലയിൽ നിന്നാണ്. ഉച്ചാരണം ആദ്യം- സകിതാമയിൽ നിന്ന് ഇപ്പോൾ- സൈതാമാ എന്നായി മാറി. ജപ്പാനിൽ ഹിരഗാനയിൽ എഴുതപ്പെടുന്ന ഏക പ്രിഫെക്ചറൽ തലസ്ഥാനമാണ് സൈതാമാ.
ഭൂമിശാസ്ത്രം
[തിരുത്തുക]മധ്യ ടോക്കിയോയിൽ നിന്ന് 20 മുതൽ 30 കിലോമീറ്റർ വടക്കായി കാന്തോ സമതലത്തിന്റെ(Kantō Plain) മധ്യത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. സൈതാമ പ്രിഫെക്ചറിന്റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന സൈതാമാ നഗരം സമുദ്രനിരപ്പിൽ നിന്ന് 20 മീറ്ററിൽ താഴെയുള്ള താഴ്ന്ന പ്രദേശങ്ങളും പീഠഭൂമികളും ഉൾക്കൊള്ളുന്നു, നഗര അതിർത്തിക്കുള്ളിൽ പർവതനിരകളോ കുന്നുകളോ ഇല്ല.
കാലാവസ്ഥ
[തിരുത്തുക]ശരാശെരി ഏറ്റവും ഉയർന്ന താപനില ഓഗസ്റ്റിലാണ്- 26.4 ഡിഗ്രി സെൽഷ്യസും, ഏറ്റവും താഴ്ന്ന താപനില ജനുവരിയിൽ- 2.9 ഡിഗ്രി സെൽഷ്യസും ആണ്. ശരാശരി വാർഷിക മഴ 1408 മില്ലിമീറ്ററാണ്, സെപ്റ്റംബറാണ് അന്തരീക്ഷത്തിൽ ഏറ്റവും ഈർപ്പമുള്ള മാസം. ചൂടുള്ള വേനൽക്കാലവും മഞ്ഞുവീഴ്ചയില്ലാത്ത തണുപ്പുകാലവുമാണ് ഇവിടെ അനുഭവപ്പെടാറ്.[3]
വിദ്യാഭ്യാസം
[തിരുത്തുക]സർവകലാശാലകൾ
[തിരുത്തുക]- മെജിറോ സർവകലാശാല
- സൈതാമാ സർവകലാശാല
- നിഹോൺ യൂണിവേഴ്സിറ്റി ഫാക്കൽറ്റി ഓഫ് ലോ
- ഓപ്പൺ യൂണിവേഴ്സിറ്റി ഓഫ് ജപ്പാൻ ഒമിയ സ്റ്റഡി സെന്റർ
- ഷിബാവുറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
- യൂണിവേഴ്സിറ്റി ഓഫ് ഹ്യൂമൻ ആർട്സ് ആൻഡ് സയൻസസ്
- ഉറാവ സർവകലാശാല
- നിപ്പോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
ഗതാഗതം
[തിരുത്തുക]ഷിങ്കാൻസൺ അതിവേഗ ട്രെയിൻ ശൃംഖലയുടെ ഭാഗമായ ഓമിയ സ്റ്റേഷൻ, പ്രിഫെക്ചറിലെ ഏറ്റവും വലിയ റെയിൽവേ ഹബ് ആയി പ്രവർത്തിക്കുന്നു.
രണ്ട് മണിക്കൂർ അകലെയുള്ള ഹനേഡ വിമാനത്താവളവും, നരിറ്റ അന്താരാഷ്ട്ര വിമാനത്താവളവുമാണ് ഏറ്റവും അടുത്തുള്ള പ്രധാന വിമാനത്താവളങ്ങൾ.
അവലംബം
[തിരുത്തുക]- ↑ "さいたま市/さいたま市の人口・世帯(令和3年)". Retrieved 2021-04-24.
- ↑ "Saitama city official statistics" (in ജാപ്പനീസ്). Japan.
- ↑ "Saitama climate: Average Temperature, weather by month, Saitama weather averages - Climate-Data.org". Retrieved 2021-04-24.