സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, മൈസൂർ
| |
സ്ഥാപിതമായത് | 21 ഒക്ടോബർ 1950 |
---|---|
ഗവേഷണതരം | A constituent laboratory of Council of Scientific and Industrial Research, India |
നടത്തിപ്പുകാരൻ | Ram Rajasekharan |
സ്ഥലം | മൈസൂരു, കർണാടക |
സർവ്വകലാശാല | 700 acres (2.8 km2) |
നടത്തിക്കൊണ്ടുപോകുന്ന സ്ഥാപനം | കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് |
വെബ്‌സൈറ്റ് | www |
മൈസൂറിലുളള ഈ ബഹുമുഖ ഗവേഷണകേന്ദ്രമാണ് സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CSIR-Central Food Technological Research Institute). മുഖ്യമായും ഭക്ഷ്യപേയങ്ങളെ സംബന്ധിക്കുന്ന ശാസ്ത്രസാങ്കേതികപഠനങ്ങൾക്ക് മുൻ തൂക്കം നൽകുന്നു. 1950-ൽ, സി. എസ്. ഐ. ആറിൻറെ ഘടകമായി രൂപം കൊണ്ട ഈ സ്ഥാപനത്തിൽ 17 ഗവേഷണ വിഭാഗങ്ങളും[1] 200-ൽ പരം വൈജ്ഞാനികരുമുണ്ട്. ഈ ഗവേഷണശാല വികസിപ്പിച്ചെടുത്ത പല സാങ്കേതികവിദ്യകളും ഇന്ന് വിപണിയിൽ ലഭ്യമാണ്[2]
പഠനസൗകര്യങ്ങൾ
[തിരുത്തുക]പി.എച്ച്.ഡി, എം.എസ്സി (ഫുഡ് ടെക്നോളജി), എന്നിവക്കു പുറമെ സി.എഫ്.ടി.ആർ.ഐ. ഒട്ടനവധി അല്പകാല കോഴ്സുകളും നടത്തുന്നു.[3]
ഐക്യരാഷ്ട്രസഭ യുടെ കീഴിൽ ടോക്യോ കേന്ദ്രമാക്കി 1974 മുതൽക്കൊണ്ട് പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനത്തിൻറെ മൂന്നു മുഖ്യലക്ഷ്യങ്ങൾ ശാസ്ത്രസാങ്കേതികമാർഗ്ഗങ്ങളിലൂടെ സാമൂഹ വികസനം ഉറപ്പു വരുത്തുക, പ്രകൃതി സമ്പത്ത് സംരക്ഷിക്കുക, ദുർഭിക്ഷം ഇല്ലായ്മ ചെയ്യുക എന്നിവയാണ്.
യു.എൻ.യു വിൻറെ 7 അന്താരാഷ്ട്ര ഉപകേന്ദ്രങ്ങളിലൊന്നായി സി.എഫ്.ടി.ആർ.ഐ.അംഗീകരിക്കപ്പെട്ടിരിക്കുന്നു.
പൂർണ്ണ വിവരങ്ങൾ
[തിരുത്തുക]സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മൈസൂർ - 570020.
അവലംബം
[തിരുത്തുക]- ↑ http://www.cftri.com/rddept.html.
- ↑ http://www.cftri.com/technology.html.
- ↑ http://www.cftri.com/shortterm.html.
- ↑ http://unu.edu/