സെല്ലുലോയ്ഡ് മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സെല്ലുലോയ്ഡ് മാൻ
സംവിധാനംശിവേന്ദ്രസിങ് ദുൻഗാർപൂർ
സംഗീതംറാം സമ്പത്ത്
ഛായാഗ്രഹണംസന്തോഷ് തുണ്ടിയിൽ
കെ.യു. മോഹനൻ
അഭിക് മുഖോപാധ്യായ
പി.എസ്. വിനോദ്
എച്ച്.എം. രാമചന്ദ്ര
ആർ.വി. രമണി
വികാസ് ശിവരാമൻ
മഹേഷ് ആനി
കിരൺ ദിയോഹാൻസ്
രജ്ഞൻ പാലിത്
വി. ഗോപിനാഥ്
ചിത്രസംയോജനംഐറീൻ ധർ മാലിക്
സ്റ്റുഡിയോദുൻഗാർപൂർ ഫിലിംസ്
റിലീസിങ് തീയതി
  • 26 ജൂൺ 2012 (2012-06-26) (IL Cinema Ritrovato)
  • 3 മേയ് 2013 (2013-05-03) (India)
രാജ്യംIndia
ഭാഷഇംഗ്ലീഷ്
ഹിന്ദി
കന്നഡ
ബംഗാളി
സമയദൈർഘ്യം150 min

നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ സ്ഥാപകനും പ്രഥമ ചെയർമാനുമായിരുന്നു പരമേശ് കൃഷ്ണൻ നായരുടെ ജീവിത കഥ പറയുന്ന ഹ്രസ്വ ചിത്രമാണ് സെല്ലുലോയ്ഡ് മാൻ. പ്രമുഖ നിർമ്മാതാവും സംവിധായകനുമായ ശിവേന്ദ്രസിങ് ദുൻഗാർപുരാണ് ഈ ഡോക്യമെന്ററിയുടെ സംവിധായകൻ. വിസ്മൃതിയിലാകുമായിരുന്ന ആയിരക്കണക്കിനു സിനിമകളുടെ അവശേഷിച്ചിട്ടുള്ള ഏക പ്രിന്റുകൾ കണ്ടെത്തി വരും തലമുറയ്ക്കായി ആർക്കൈവ്‌സിൽ ശേഖരിച്ച ആളാണ് പി.കെ.നായർ. ദാദാസാഹേബ് ഫാൽക്കെയുടെ രാജാ ഹരിശ്ചന്ദ്ര, കാളിയമർദ്ദൻ, എസ്.എസ്. വാസന്റെ ചന്ദ്രലേഖ, ഉദയ് ശങ്കറുടെ കൽപന തുടങ്ങിയ ചിത്രങ്ങൾ വീണ്ടെടുത്ത് സംരക്ഷിച്ചത് പി.കെ.നായരാണ്. 1991 ൽ നാഷണൽ ഫിലിം ആർക്കൈവ്സിൽ നിന്ന് വിരമിക്കുമ്പോൾ പന്ത്രണ്ടായിരം പഴയ ചിത്രങ്ങളാണ് പി.കെ.നായർ കണ്ടെത്തി സൂക്ഷിച്ചിരുന്നത്. ഇതിൽ എണ്ണായിരത്തിലധികവും ഇന്ത്യൻ സിനിമകളായിരുന്നു. സിനിമയ്ക്ക് പുറത്തുള്ള സിനിമാജീവിതവും പ്രവർത്തനങ്ങളുമാണ് സെല്ലുലോയ്ഡ് മാന്റെ ഉള്ളടക്കം.

ചലചിത്രമേളകളിൽ[തിരുത്തുക]

ലോകത്തെ വിവിധ ചലചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ട സെല്ലുലോയ്ഡ് മാൻ ദേശീയ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഹോമേജ് വിഭാഗത്തിൽ ഉൾപ്പെടുത്തി ഒൻപതാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു.

FILM FESTIVAL LIST
No Film Festival Name Place Screening Date
1 ഐഎൽ സിനിമ റിട്രോവാട്ടോ IL Cinema Ritrovato 2012 ബൊലോഗ്ന 25–26 ജൂൺ 2012
2 39 ആമത് ടെല്ലുറൈഡ് ചലച്ചിത്രോത്സവം[1] ടെല്ലുറൈഡ് 1 സെപ്റ്റംബർ 2012
3 50 ആമത് ന്യൂയോർക്ക് ചലച്ചിത്രോത്സവം[2] ന്യൂയോർക്ക് 4 ഒക്ടോബർ 2012
4 14 ആമത് മുംബൈ ചലച്ചിത്രോത്സവം[3] മുംബൈ 22 ഒക്ടോബർ 2012
5 43 ആമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഇന്ത്യ) ഗോവ 21 & 27 നവംബർ 2012
6 17 ആമത് അന്തർദേശീയ ചലച്ചിത്രോത്സവം (കേരളം) തിരുവനന്തപുരം 12 & 14 ഡിസംബർ 2012
7 42 ആമത് അന്തർദേശീയ ചലച്ചിത്രോത്സവം (റോട്ടർഡാം) റോട്ടർഡാം 28 & 31 ജനുവരി 2013
8 36 ആമത് അന്തർദേശീയ ചലച്ചിത്രോത്സവം (ഗോട്ബോർഗ്) ഗോട്ബോർഗ്(Goteborg) 26–29 ജനുവരി 2013
9 37ആമത് അന്തർദേശീയ ചലച്ചിത്രോത്സവം (ഹോങ്കോങ്) കൊവ്ലൂൺ 24 മാർച്ച് & 2 ഏപ്രിൽ 2013
10 2 ആമത് അന്തർദേശീയ ചലച്ചിത്രോത്സവം (സിയറലിയോൺ) സിയറലിയോൺ 13 ഏപ്രിൽ 2013
11 1 ആമത് സ്കാർബറോ ചലച്ചിത്രോത്സവം ടൊറന്റോ 8 ജൂൺ 2013
12 XII കീവ്(Kyiv) അന്തർദേശീയ ഡോക്യുമെന്ററി ചലച്ചിത്രോത്സവം കീവ് 21 മേയ് 2013
13 അന്തർദേശീയ ചലച്ചിത്രോത്സവം (സിയാറ്റിൽ) സിയാറ്റിൽ 30 മേയ് & 1 ഏപ്രിൽ 2013
14 16 ആമത് അന്തർദേശീയ ചലച്ചിത്രോത്സവം (ഷാങ്ഹായ്) ഷാങ്ഹായ് 15 ജൂൺ 2013
15 2ആമത് അന്തർദേശീയ ചലച്ചിത്രോത്സവം (ഫിജി) സുവ ഫിജി 12–26 ജൂലൈ 2013
16 അന്തർദേശീയ ചലച്ചിത്രോത്സവം (വ്ലഡിവോസ്റ്റോക്ക്) വ്ലഡിവോസ്റ്റോക്ക് 10 സെപ്റ്റംബർ 2013
17 ഫിലിം സൗത്ത് ഏഷ്യ 2013 കാത്മണ്ഡു 3–6 ഒക്ടോബർ 2013

അവലംബം[തിരുത്തുക]

  1. "Film on National Film Archive of India director to be screened at US", The Times of India, 31 August 2012.
  2. "Celluloid Man", New York Film Festival (accessed 2012-09-04).
  3. http://www.mid-day.com/lifestyle/2012/sep/020912-Watchdog-of-Indian-cinema.htm
"https://ml.wikipedia.org/w/index.php?title=സെല്ലുലോയ്ഡ്_മാൻ&oldid=2366694" എന്ന താളിൽനിന്ന് ശേഖരിച്ചത്