Jump to content

രാജാ ഹരിശ്ചന്ദ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജാ ഹരിശ്ചന്ദ്ര
സംവിധാനംദാദാസാഹിബ് ഫാൽക്കെ
നിർമ്മാണംDadasaheb Phalke
for Phalke Films
രചനദാദാസാഹിബ് ഫാൽക്കെ
കഥRanchhodbai Udayram
അഭിനേതാക്കൾD. D. Dabke
P. G. Sane
ഛായാഗ്രഹണംTrymbak B. Telang
റിലീസിങ് തീയതി3 മേയ്1913
രാജ്യംഇന്ത്യ
ഭാഷനിശ്ശബ്ദ ചിത്രം
സമയദൈർഘ്യം40 മിനിറ്റ്

ഇന്ത്യയിലെ ആദ്യ മുഴുനീള ചലച്ചിത്രമാണ് രാജാ ഹരിശ്ചന്ദ്ര[1]. ദാദാസാഹിബ് ഫാൽക്കെയാണ് ഈ നിശ്ശബ്ദചലച്ചിത്രത്തിന്റെ സംവിധായകൻ. പരസ്യവും എഡിറ്റിംഗും, ക്യാമറ കൈകാര്യം ചെയ്തതും അദ്ദേഹം ഒറ്റയ്ക്ക് തന്നെ. ബോംബെ കൊറോണേഷൻ തിയറ്ററിൽ 1913 മേയ് 3-നാണ് ചിത്രം ഔദ്യോഗികമായി റിലീസ് ചെയ്ത്. എന്നാൽ, ചിത്രം 1913 ഏപ്രിൽ 21-ന് ചിത്രം ക്ഷണിക്കപ്പെട്ട അതിഥികൾക്കായി പ്രദർശിപ്പിച്ചിരുന്നു. ഒരു പ്രിന്റ് മാത്രമായാണ് ചിത്രം പുറത്തിറങ്ങിയത്. പിന്നീട് കൂടുതൽ പ്രിന്റുകൾ പുറത്തിറക്കിയിരുന്നു. ഇതൊരു നിശ്ശബ്ദ ചിത്രമായിരുന്നതിനാൽ മറാത്തി ഭാഷയിൽ സബ് ടൈറ്റിലുകൾ കൊടുത്തിരുന്നു.

അവലംബം

[തിരുത്തുക]
  1. "99 years later, Raja Harishchandra (1913) goes 3D". Archived from the original on 2013-06-06. Retrieved 2013-04-21.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രാജാ_ഹരിശ്ചന്ദ്ര&oldid=3642811" എന്ന താളിൽനിന്ന് ശേഖരിച്ചത്