ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് സ്റ്റീഫൻസ്‌ ഒർത്തഡോക്സ് കത്തീഡ്രൽ, കുടശ്ശനാട്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സെന്റ് സ്റ്റീഫൻസ്‌ ഒർത്തഡോക്സ്സ്‌ കത്തീഡ്രൽ, കുടശ്ശനാട്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുടശ്ശനാട്‌ സെന്റ് സ്റ്റീഫൻസ്‌ ഒർത്തഡോക്സ്‌ കത്തീഡ്രൽ മലങ്കര ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനത്തിൽ പെട്ട ഇടവകയാണ്. ഈ പള്ളി സ്ഥിതി ചെയ്യുന്നത് കേരളത്തില ആലപ്പുഴ, പത്തനംതിട്ട ജില്ലാ അതിർത്തിയിലെ കുടശ്ശനാട്‌ എന്ന ഗ്രാമത്തിലാണ്. ഒരു ചെറിയ കുന്നിൻ മുകളിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. ഈ പള്ളി സ്ഥാപിച്ചിരിക്കുന്നത് വി. സ്തെഫാനോസ്‌ സഹദയുടെ നാമത്തിലാണ്. . ഇപ്പോൾ, വികാരിയായി സേവനം അനുഷ്ടിക്കുന്നത് റവ. ഫാ. ജോൺ വര്ഗീസ് ഉം അസിസ്റ്റന്റ് വികാരി റവ. ഫാ. മത്തായി സക്കറിയയും ആണ്. ഭാരതത്തിൽ ആദ്യമായി വി. സ്തെഫാനോസ്‌ സഹദയുടെ തിരുശേഷിപ്പ് സ്ഥാപിച്ചത് ഈ ദേവാലയത്തിൽ ആണ്