Jump to content

സെന്റ് ഫ്രാൻസീസ് സേവ്യർ ദേവാലയം, പിഴല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  • സെന്റ്‌ ഫ്രാന്സിസ് സേവ്യർ ദേവാലയം പിഴല
  • St. Francis Xavier’s Church, Pizhala  (English)
  • Ecclesia S. Franciscus Xaverius, Pizhala  (Latin)
സെന്റ്‌ ഫ്രാന്സിസ് സേവ്യർ ദേവാലയം പിഴല ഒരു നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള കാതോലിക്ക ദേവാലയം ആണ്. സെന്റ്‌ ഫ്രാന്സിസ് സേവ്യർ ദേവാലയത്തിനു വേണ്ടി 125 വർഷങ്ങൾക്കുള്ളിൽ മൂന്ന് പള്ളികൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.
അടിസ്ഥാന വിവരങ്ങൾ
സ്ഥലംപിഴല
മതവിഭാഗംCatholic
ആചാരക്രമംRoman Latin
രാജ്യംഇന്ത്യ
പ്രതിഷ്ഠയുടെ വർഷം1892
സംഘടനാ സ്ഥിതിഇടവക പള്ളി
വാസ്തുവിദ്യാ വിവരങ്ങൾ
തറക്കല്ലിടൽ12 ഫെബ്രുവരി 2005 (2005-02-12)
പൂർത്തിയാക്കിയ വർഷം12 ഡിസംബർ 2005 (2005-12-12)
Specifications
നീളം25 Meter
വീതി23.5 meter
ഉയരം (ആകെ)-
മകുട വ്യാസം (പുറം)-
മകുട വ്യാസം (അകം)-

വി. ഫ്രാൻസീസ് സേവ്യർ ദേവാലയം, പിഴല ലത്തീൻ അതിരൂപതയായ വരാപ്പുഴ അതിരൂപതയിൽ പെട്ട ഒരു ഇടവക ദേവാലയം[1] ആണ്. കടമക്കുടി ദ്വീപ്‌ സമൂഹത്തിൽപ്പെട്ട പിഴലയിലാണ് സ്ഥിതി ചെയ്യുന്നത്. വരാപ്പുഴയിലെ തന്നെ ചെറിയ ഒരു ഇടവക കൂട്ടായ്മയാണ് ഈ ദേവാലയം.

ചരിത്രം

[തിരുത്തുക]

1859 ലെ വരാപ്പുഴ വികാരിയത്ത് മെത്രാപൊലീത്ത ആയിരുന്ന ആർച്ച്‌ ബിഷപ്പ് ബെർണാഡ്‌ ബെല്ലനോച്ചി ഒ സിഡി[2] യുടെ പള്ളിക്കൂടം വേണം എന്ന കൽപ്പനയാണ് പിഴല കാതോലിക്ക ദേവാലയത്തിൻറെ മൂലക്കല്ല്. പിഴലയിൽ ആദ്യമായി മിഷണറിമാരുടെ നേത്രത്വത്തിൽ ഉള്ള കത്തോലിക്കാ ഒരു സ്ഥാപനം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. പിഴലയുടെ വിദ്യാഭ്യാസ പുരോഗതിയുടെ ആരംഭവും. ഈ പള്ളിക്കൂടം തകർന്നു വീണപ്പോൾ പുതിയ ഒരു പാഠശാല നിർമ്മിക്കാൻ കളത്തിപറമ്പിൽ വസ്സ്യോൻ മനീക് അനുമതി നൽകി. ഇപ്പോഴുള്ള വൈദിക മന്ദിരത്തിൻറെ മുൻപിലായിട്ടാണ് രണ്ടാമത്തെ പാഠശാല നിർമ്മിച്ചത്‌. കളത്തിപറമ്പിൽ വസ്സ്യോൻ മനീക് എഴുപുന്നയിലെ പാറയിൽ അവര തരകൻറെ കാര്യസ്ഥൻ ആയിരുന്നു. കൊച്ചി രാജാവിൻറെ അധീനതയിൽ ഉള്ള ഭൂമി പാട്ടത്തിനു എടുത്തു കൃഷി ചെയ്തിരുന്ന കുടുംബമായിരുന്നു പാറയിൽ അവര തരകൻ കുടുംബം. രണ്ടാമത്തെ പാഠശാല നിർമ്മിച്ചത്‌ അന്നത്തെ പാഠശാല ആശാൻ ആയിരുന്ന ദേവസി ആശാൻ തന്നെയായിരുന്നു. രണ്ടാമത്തെ പാഠശാലയിൽ പകൽ പഠനവും വൈകുന്നേരം സമയങ്ങളിൽ സമീപവാസികൾ പ്രാർത്ഥനയും നടത്തിയിരുന്നു.

ഒരിക്കൽ പിഴലയിൽ ഭാരമുള്ള സഞ്ചിയും ആയി കയറി വന്ന ശൌര്യാർ എന്ന് പേരുള്ള കോട്ടാർ സ്വദേശിയായ ഒരു തമിഴ് കച്ചവടക്കാരൻ കൊടുത്ത ഒരു ഫ്രാൻസിസ് സേവ്യർ ചിത്രവും, അയാൾ പറഞ്ഞു കൊടുത്ത ഈ കത്തോലിക്കാ വിശുദ്ധൻറെ ചരിതത്തിലും ആകൃഷ്ട്ടനായ ദേവസി ആശാൻ വരാപ്പുഴ പള്ളിയിലെ മർസലിനോസ് വൈദികൻറെ സഹായത്താൽ വലിയ ചടങ്ങോടെ രണ്ടാം പാഠശാലയിൽ പ്രതിഷ്ടിച്ചു. അന്ന് മുതൽ ആ പാഠശാലയും പിന്നീടു നിർമ്മിക്കപ്പെട്ട പള്ളിയും വിശുദ്ധ ഫ്രാൻസിസ് സേവ്യർ -ൻറെ നാമത്തിൽ അറിയപെടാൻ തുടങ്ങി.

അക്കാലത്തെ പാറയിൽ കുടുംബ കാരണവർ അവരാ വർക്കി ആയിരുന്നു. അദ്ദേഹത്തിന് ഷെവലിയർ പട്ടം കിട്ടിയത്തിനു ശേഷം ഉണ്ടായ അനുമോദന സമ്മേളനത്തിൽ പിഴലയിൽ ഒരു പള്ളിക്കും പള്ളികൂടത്തിനും വേണ്ടി സൗജന്യമായി സ്ഥലവും(രണ്ടാം പാഠശാല സ്ഥിതി ചെയ്യുന്ന ഭൂമി) കുറച്ചു പണവും നൽകണം എന്ന് പിഴലയിലെ ജനങ്ങൾക്ക്‌ വേണ്ടി ദേവസ്സി ആശാൻ ഒരു യാചന പത്രം സമർപ്പിച്ചു. പാറയിൽ അവരാ വർക്കി യാചന പത്രം സ്വീകരിച്ചു സ്ഥലവും പണവും നൽകി പിഴലയെ സഹായിച്ചു. 1892 ജനുവരി 15 ന് പിഴലയിലുള്ള ജനങ്ങൾ രേഖ മൂലം അതിരൂപത കച്ചേരിയിൽ അവരാ വർക്കി തരകൻ സ്ഥലത്തിൻറെ തീറു എഴുതുന്ന മുറയ്ക്കും, കൊച്ചി സർക്കാരിൽ നിന്ന് ദേവാലയം പണിയാൻ അനുവാദം കിട്ടുന്ന മുറയ്ക്കും, പിഴലയിൽ പള്ളി നിർമ്മിക്കണം എന്ന് അപേക്ഷ സമർപ്പിച്ചു. 1892 മാർച്ച്‌ 21 ന് ഷെവലിയർ വർക്കി തരകൻ പിഴലയിൽ തൻറെ പേരിൽ ഉള്ള കിഴക്കേ മാടത്തിങ്കൽ പറമ്പ് പള്ളി സ്ഥാപിക്കുന്നതിന് വേണ്ടി ആർച്ച് ബിഷപ്പ് ലിയനോര്ദ് മെല്ലാനോയുടെ പേർക്ക് തീറു എഴുതി. ഈ സ്ഥലത്ത് ആണ് രണ്ടാമത്തെ പിഴലയിലെ പള്ളിക്കൂടം പ്രവർത്തിച്ചിരുന്നത്. 1892 ഏപ്രിൽ 18 ന് പിഴലയിൽ പള്ളി സ്ഥാപിക്കാനുള്ള അനുവാദം ലഭിച്ചു.

അന്നത്തെ വികാരി ജനറൽ ആയിരുന്ന കാന്തിയൂസ് ഒ സി ഡി വൈദികൻ അദ്ദേഹം പിഴലയിൽ വന്നു ദേവസ്സി ആശാനേയും പ്രധിനിധികളെയും കണ്ടു 1892 ജൂലൈ 16 നു പിഴലയിൽ വിശുദ്ധ കുർബാന അർപ്പിക്കാനും, പുതിയ ദേവാലയ നിർമ്മാണത്തിൻറെ ശില സ്ഥാപനവും നടത്താനും വേണ്ടിയുള്ള സജ്ജീകരണം നടത്തണം എന്നും ആവിശ്യപെട്ടു. അങ്ങനെ പിഴലയിൽ ആദ്യമായി 1892 ജൂലൈ 16 നു കുർബാന അർപ്പിക്കപ്പെട്ടു. അത്കൊണ്ട് ഈ ദിവസം ആണ് പിഴലയിലെ കത്തോലിക്കർ ഇടവക സ്ഥാപനം ആയി കണക്കാക്കുന്നത്. അതിൻറെ ജുബിലീ 1992 ഇൽ ആഘോഷിക്കുകയും ചെയ്തു.

തിരുനാളുകൾ

[തിരുത്തുക]
പിഴല പള്ളി പെരുന്നാൾ പ്രസുദേന്തിമാർ

കാലഘട്ടങ്ങൾ

[തിരുത്തുക]

പിഴല സെന്റ്‌. ഫ്രാൻസിസ് ദേവാലയത്തിന് മൂന്നു പ്രധാന കാലഘട്ടങ്ങൾ ഉണ്ട്. വരാപ്പുഴ പള്ളിയുടെ കീഴിൽ ഉള്ള കാലഘട്ടം കോതാട് ഇടവകയുടെ കീഴിൽ ഉള്ള കാലഘട്ടം മൂന്നു സ്വതന്ത്ര ഇടവക.

പിഴല കത്തോലിക്കാ ഇടവകയുടെ വിവിധ കാലഘട്ടങ്ങൾ
ഭരണങ്ങൾ കാലഘട്ടങ്ങൾ നയിച്ച ഇടവക വൈദികരുടെ എണ്ണം
വരാപ്പുഴ ഇടവക ഭരണത്തിൻറെ കീഴിൽ 1892 -1918 8
കോതാട് ഇടവക ഭരണത്തിൻറെ കീഴിൽ 1918 - 1939 7
സ്വതന്ത്ര ഇടവക ഭരണത്തിൽ 1939 - ഇന്ന് വരെ 24

വരാപ്പുഴ പള്ളിയുടെ കീഴിൽ

[തിരുത്തുക]
വരാപ്പുഴ ഇടവക ഭരണത്തിൽ പിഴലയെ നയിച്ച വൈദികർ
നമ്പർ പേര് കാലഘട്ടം വലിയ ഇടവക
1 റവ. ഫാ: അൽഫോൻസ്‌ ഒ സി ഡി 1892- 1894 വരാപ്പുഴ
2 റവ. ഫാ: ബോനവഞ്ചർ ഒ സി ഡി 1894 - 1898 വരാപ്പുഴ
3 റവ. ഫാ: അൽഫോൻസ്‌ ഒ സി ഡി 1998 - 1900 വരാപ്പുഴ
4 റവ. ഫാ: ഏലിയാസ്‌ ഒ സി ഡി 1900 - 1901 വരാപ്പുഴ
5 റവ. ഫാ: പോളികാർപ്പ് ഒ സി ഡി 1901 - 1903 വരാപ്പുഴ
6 റവ. ഫാ: ആഞ്ചലൂസ് ഒ സി ഡി 1903 - 1907 വരാപ്പുഴ
7 റവ. ഫാ: വിൻസന്റ് ഒ സി ഡി 1907 - 1910 വരാപ്പുഴ
8 റവ. ഫാ: ലിഗോരിയൂസ് ഒ സി ഡി 1910 - 1922 വരാപ്പുഴ

കോതാട് ഇടവകയുടെ കീഴിൽ

[തിരുത്തുക]
കോതാട് ഇടവക ഭരണത്തിൽ പിഴലയെ നയിച്ച വൈദികർ
നമ്പർ പേര് കാലഘട്ടം വലിയ ഇടവക
1 റവ. ഫാ: ജോസഫ്‌ നൊറൊണ നെല്ക്കുന്നശ്ശേരി 1915 - 1927 കോതാട്
2 റവ. ഫാ: അലക്സാണ്ടർ നെല്ക്കുന്നശ്ശേരി 1927 - 1932 കോതാട്
3 റവ. ഫാ: അഗസ്റിൻ ഇല്ലിപ്പറമ്പിൽ 1933 - 1938 കോതാട്
4 റവ. ഫ: ജേക്കബ്‌ കല്ലറയ്ക്കൽ 1938 - 1953 കോതാട്
1953 മുതൽ വൈദികർ പിഴലയിൽ സ്ഥാപിതമായ വൈദിക മന്ദിരത്തിൽ താമസം തുടങ്ങിയിരുന്നു
5 റവ. ഫാ: അലക്സാണ്ടർ കണ്ണിക്കൽ 1935 - 1937 കോതാട്
6 റവ. ഫാ: ജോസഫ്‌ പണ്ട്യെത്തും പറമ്പിൽ 1937 - 1939 കോതാട്
7 റവ. ഫാ: സെറാഫിൻ ബെനെടിക്ട് 1939 കോതാട്

സ്വതന്ത്ര ഇടവക

[തിരുത്തുക]
1939 മെയ്‌ 28 മുതൽ സ്വതന്ത്ര പിഴല ഇടവക നയിച്ച വൈദികർ
നമ്പർ പേര് കാലഘട്ടം വികസന പ്രവർത്തനങ്ങൾ
1 റവ. ഫാ: ജോസഫ്‌ മൂഞ്ഞപ്പിള്ളി 1939 - 1944 പിഴലയുടെ വികസനത്തിൻറെ പിതാവ്.
2 റവ. ഫാ: ബെർണാർഡ് കാനപ്പിള്ളി 1944 -1945 -
3 റവ. ഫാ: അബ്രഹാം പയ്യപ്പിള്ളി 1945 - 1946 -
4 റവ. ഫാ:. ജോസഫ്‌ മൂഞ്ഞപ്പിള്ളി 1946 - 1953 പിഴലയിലേക്ക് തിരിച്ചു വരവ്
5 റവ. ഫാ: സ്റാൻലി പാദുവ 1953 - 1956 -
6 റവ. ഫാ: പോൾ അട്ടിപേറ്റി 1956 - 1961 -
7 റവ. ഫാ: ജോസഫ്‌ ചാക്കാലപറമ്പിൽ 1961 - 1963 -
8 റവ. ഫാ: പോൾ കൊയ്ക്കാരൻപറമ്പിൽ 1963 - 1973 -
9 റവ. ഫാ: ആന്റണി പിൻഹീറോ 1973 - 1975 -
10 റവ. ഫാ: വർഗീസ്‌ പവനത്തറ 1975 - 1981 -
11 റവ. ഫാ: റോക്കി കളത്തിപറമ്പിൽ 1981 - 1985 -
12 റവ. ഫാ: തോമസ്‌ കോളരിക്കൽ 1985 - 1987 -
13 റവ. ഫാ: ജോസഫ്‌ കുറ്റിക്കൽ 1987 - 1988 -
14 റവ. ഫാ: മൈക്കൾ തലക്കെട്ടി 1988 - 1989 -
15 റവ. ഫാ: പാട്രിക് ഇലവുങ്കൽ 1989 - 1992 -
16 റവ. ഫാ: അലോഷ്യസ് തൈപറമ്പിൽ 1992 - 1994 -
17 റവ. ഫാ: ആന്റണി വെള്ളയിൽ 1994 - 1997 -
18 റവ. ഫാ: റോക്കി കൊല്ലംപറമ്പിൽ 1997 - 2000 -
19 റവ. ഫാ: പീറ്റർ അമ്പലത്തിങ്കൽ 2000 - 2002 -
20 റവ. ഫാ: ജോൺ കണക്കശ്ശേരി 2002 - 2005 മൂന്നാമത്തെ ദേവാലയം നിർമിച്ചു
21 റവ. ഫാ: അഗസ്റിൻ ഐസക്‌ കുരിശിങ്കൽ 2005 - 2007 പിഴല പള്ളിയുടെ ചരിത്രം രചിച്ചു
22 റവ. ഫാ: ഷൈജു സേവ്യർ ചെറുമുട്ടത്ത് 2007 -2009 -
23 റവ. ഫാ: ഡെന്നി പാലക്കപറമ്പിൽ 2009 - 2014 -
24 റവ. ഫാ: സാജൻ തോപ്പിൽ 2014 – 2017 -
24 റവ. ഫാ: റോബിൻസൺ പനക്കൽ 2017– 2019 പിഴല പള്ളിയുടെ ശതോത്തര രജത ജൂബിലി (1892-2017) ആഘോഷിച്ചു
25 റവ. ഫാ: പ്രിൻസ് സേവ്യർ കണ്ണോത്ത് പറമ്പിൽ 2019-Present

പിഴലയിൽ നിന്നുള്ള വൈദികരും സന്ന്യസിനികളും

[തിരുത്തുക]

പിഴലയിൽ നിന്നുള്ള വൈദികർ

[തിരുത്തുക]
പിഴല ഇടവകയിൽ നിന്നും സഭ സേവനത്തിനു വേണ്ടി വൈദികരായവർ
നമ്പർ പേര് ജനനത്തിയതി തിരുപ്പട്ടം സ്വീകരിച്ച തിയതി
1 വെരി. റവ. മോൻസ്. ദേവസ്സി ഈരത്തര 17 മെയ്‌ 1953 3 ഡിസംബർ 1963
2 റവ. ഫാ. ഫ്രാൻസിസ് ചെറിയ കടവിൽ - -
3 റവ. ഫാ. ഫെലിക്സ് ചക്കാലക്കൽ 27 ഫെബ്രുവരി 1953 23 ഡിസംബർ 1979
4 റവ. ഫാ. സെബാസ്റ്റ്യൻ ഓളിപറമ്പിൽ 28 ഓഗസ്റ്റ്‌ 1965 11 ജനുവരി 1991
5 റവ. ഫാ. വർഗീസ്‌ ഇടത്തിൽ 2 മെയ്‌ 1966 23 ഏപ്രിൽ 1992
6 റവ. ഫാ. ജസ്റ്റിൻ ഇടത്തിൽ 13 ഫെബ്രുവരി 1974 21 ഏപ്രിൽ 2003
7 റവ. ഫാ. ബിനു പണ്ടാരപറമ്പിൽ 14 മാർച്ച്‌ 1976 31 ഡിസംബർ 2003
8 റവ. ഫാ. എബിൻ വയലിപറമ്പിൽ - -
9 റവ. ഫാ. ആൽബിൻ ഒടിപ്പാട്ടിൽ - -
10 റവ. ഫാ. യേശുദാസ് പൊക്കത്ത് - -
11 റവ. ഫാ. റാഫേൽ കല്ലുവീട്ടിൽ - -
12 റവ. ഫാ. ജെറി ഓളിപറമ്പിൽ - -
13 റവ. ഫാ. ക്രിസ്റ്റഫർ മോക്സി ഈരത്തറ - -
14 റവ. ഫാ. ജോബിൻ ജോർജ് അവരേവ് - -

പിഴലയിൽ നിന്നുള്ള സന്ന്യസിനികൾ

[തിരുത്തുക]
പിഴല ഇടവകയിൽ നിന്നുള്ള സന്ന്യാസിനികൾ
നമ്പർ പേര് ജനനത്തിയതി നിത്യ വ്രത വാഗ്ദാനം സന്ന്യാസിനി സഭ
1 റവ. സിസ്റ്റർ.ഓസ്ബെർഗ 18/01/1961 04/05/1991 സി ടി സി[3]
2 റവ. സിസ്റ്റർ.ബേസിൽ 15/05/1952 31/05/1980 സി എസ് എസ് ടി
3 റവ. സിസ്റ്റർ. ലൂസി 20/10/1951 19/11/1983 എഫ് ഡി സി സി[4]
4 റവ. സിസ്റ്റർ. നിഷ റാണി 18/01/1961 04/05/1991 സി എസ് എസ് ടി
5 റവ. സിസ്റ്റർ. ആലിസ് 20/03/1960 20/01/1992 എഫ് എം എം[5]
6 റവ. സിസ്റ്റർ. ജെസീക്ക 14/02/1967 26/09/1993 എസ് ഡി വി[6]
7 റവ. സിസ്റ്റർ. മേരി 5 September - സി എസ് എം[7]
8 റവ. സിസ്റ്റർ. മരിയ ട്രീസ 10/10/1967 - സി ടി സി
9 റവ. സിസ്റ്റർ. സെലിൻ ആൽബെർട്ട് 06/02/1973 18/11/2000 എസ് സി സി ജി[8]
10 റവ. സിസ്റ്റർ. ഹരിത 12/02/1968 28/05/2002 സി എസ് എം[9]
11 റവ. സിസ്റ്റർ. ലില്ലി മാർഗി 25/01/1971 12/09/1997 സി എസ് എസ് ടി
12 റവ. സിസ്റ്റർ. ബ്രിജിറ്റ് 10/12/1970 25/11/1999 എസ് സി സി ജി
13 റവ. സിസ്റ്റർ. ആനി ബ്ലോസ്സി 26/09/1972 13/09/1999 എസ് എം സി ഡി
14 റവ. സിസ്റ്റർ. ഷാരോൺ 30/10/1972 05/01/2001 സി ടി സി
15 റവ. സിസ്റ്റർ. മരിയ ലിജി 15/06/1978 21/11/2001 എസ് സി സി ജി
16 റവ. സിസ്റ്റർ. മേരി 12/02/1968 28/05/2002 ഓകാം
17 റവ. സിസ്റ്റർ. ജെൻസി 08/05/1972 04/01/2003 എഫ് എം എം
18 റവ. സിസ്റ്റർ. ബിന്ദു 01/11/1973 07/05/2003 എസ് എം സി ഡി
19 റവ. സിസ്റ്റർ. ഉദയ 27/03/1970 20/06/2006 സി ടി സി
20 റവ. സിസ്റ്റർ. വെറോനിക്ക 28/04/1976 08/09/2000 എസ് ഡി ഇസട്
21 റവ. സിസ്റ്റർ. ജിൽസി വില്യംസ് 23/08/1980 22/11/2008 -
22 റവ. സിസ്റ്റർ. ബ്രിജിറ്റ് വിജി 17/06/1979 09/10/2010 എ സി ഐ
23 റവ. സിസ്റ്റർ. ട്രീസ സിൽജി 03/04/1984 19/05/2011 എസ് എം സി ഡി
24 റവ. സിസ്റ്റർ. ആഷിത 08/12/1976 14/05/2013 സി ടി സി
25 റവ. സിസ്റ്റർ. അൽഫോൻസ സിംല 25/06/1988 - എസ് എം സി ഡി

അവലംബം

[തിരുത്തുക]
  1. http://www.archdiocese.in/church/
  2. http://www.catholic-hierarchy.org/bishop/bbaccinb.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-20. Retrieved 2014-11-02.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-20. Retrieved 2014-11-02.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-23. Retrieved 2014-11-02.
  6. http://www.vocationist.net/?news=new-secretary-general-of-the-congregation-nuovo-segretario-generale
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2014-11-02.
  8. http://www.sccg.in/index.php
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2014-11-02.