സെന്റ് ജോൺസ് ദ ബാപ്റ്റിസ്റ്റ് ചർച്ച് ഏഴാച്ചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പാലാ രാമപുരം പട്ടണത്തിനടുത്ത്‌ സ്ഥിതിചെയ്യുന്ന ദേവാലയമാണ് സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് ചർച്ച്[പ്രവർത്തിക്കാത്ത കണ്ണി] (St.Johns The Baptist Church,Ezhacherry Archived 2020-08-04 at the Wayback Machine.). ഈ ദേവാലയം സീറോ മലബാർ കത്തോലിക്ക സഭയുടെ കീഴിൽ പാലാ രൂപതയുടെ അധികാരപരിധിയിലാണ്.

 ദേവാലയത്തിന്റെ ഉൾവശം  
ഇടവക മധ്യസ്ഥൻ വിശുദ്ധ സ്നാപക യോഹന്നാൻ
മദ്ബഹ

ചരിത്രം[തിരുത്തുക]

1897 ൽ രാമപുരം പള്ളിയുടെ കുരിശുപള്ളിയായി സ്ഥാപിതമായി.ഈ പള്ളി സ്ഥാപിച്ചത് റവ.ഫാ.ജോസഫ് കുഴുമ്പിൽ ആണ്.രാമപുരത്തെ വൈദികർ ഇവിടെ വന്നു ഞായറാഴ്ചകളിൽ ദിവ്യബലി അർപ്പിച്ചുപോന്നു.1923ൽ ആണ് വൈദികർ ഇവിടെ സ്ഥിരതാമസമാക്കിയത്.1955ൽ ഒരു ഇടവകയായി ഉയർത്തപ്പെട്ടു.ഈകാലത്ത് റവ.ഫാ.ജേക്കബ് കുഞ്ഞാനയിൽ ആയിരുന്നു വികാരി.ഇപ്പോൾ കാണുന്ന 110 അടി നീളവും 30 അടി വീതിയുമുള്ള ദേവാലയം നിർമ്മിക്കപ്പെട്ടത് 1960 -67 കാലത്ത് റവ.ഫാ.അഗസ്‌റ്റിൻ കാര്യപ്പുറം   വികാരി ആയിരുന്നപ്പോളാണ്. 1949 ൽ അന്നത്തെ വികാരി റവ.ഫാ.ജോസഫ് തൂങ്കുഴി ഫാത്തിമാഗിരി കപ്പേള സ്ഥാപിച്ചു.1991 ൽ റവ .ഫാ.അഗസ്‌റ്റിൻ കാര്യപ്പുറത്തിന്റെ കാലത്ത് നെടുമ്പള്ളിൽ ഉതുപ്പ് ഫ്രഞ്ചു (കുഞ്ഞേട്ടൻ) സംഭാവന നൽകിയ സ്ഥലത്ത് ശ്രീ ജോസഫ് സ്കറിയ നെടുമ്പള്ളിൽ മാതാപിതാക്കളുടെ സ്മരണാർത്ഥം കുരിശുപള്ളി നിർമ്മിച്ചുനൽകി.

ഈ ഇടവകയിൽ 210 കുടുംബങ്ങളിലായി 1015 പേരാണുള്ളത്.പള്ളിക്ക് 6 ഏക്കർ സ്ഥലമുണ്ട്.വിശുദ്ധ സ്നാപകയോഹന്നാൻ ആണ് ഇടവകമധ്യസ്ഥൻ.ഇടവകമധ്യസ്ഥന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുന്നാളുകൾ സംയുക്തമായി ആഘോഷിക്കുന്നു.അതാണ് ഈ ഇടവകയുടെ പ്രധാനത്തിരുന്നാൾ. ഒപ്പം മാതാവ്,യൗസേപ്പിതാവ് ,വിശുദ്ധ ഗീവർഗീസ് എന്നിവരുടെയും തിരുനാളുകൾ ആഘോഷിക്കുന്നു.