സൂസൻ ഡ്യൂ ഹോഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൂസൻ ഡ്യൂ ഹോഫ് ( പൂർവ്വനാമം, ഡ്യൂ ; നവംബർ 24, 1842 - ജനുവരി 2, 1933) വെസ്റ്റ് വിർജീനിയയിൽ മെഡിസിൻ പരിശീലിക്കാൻ ലൈസൻസ് ലഭിച്ച ആദ്യ വനിതയാണ്. ഇംഗ്ലീഷ്:Susan Dew Hoff

ഔദ്യോഗിക ജീവിതം[തിരുത്തുക]

സൂസൻ മട്ടിൽഡ ഡ്യൂ 1842 നവംബർ 24 ന് വെസ്റ്റ് വിർജീനിയയിലെ ഹാംഷെയർ കൗണ്ടിയിൽ മാതാപിതാക്കളായ വില്യം ഹെൻറി ഹാരിസൺ ഡ്യൂ, ജെയ്ൻ ഡേവിസ് ഡ്യൂ എന്നിവർക്ക് ജനിച്ചു. [1] വളർന്നപ്പോൾ, അവൾ പിതാവിന്റെ മെഡിക്കൽ പ്രാക്ടീസിൽ സഹായിച്ചു. പിതാവ് മരിച്ചപ്പോൾ അവൾക്ക് അദ്ദേഹത്തിന്റെ മെഡിക്കൽ ഗ്രന്ഥശാല അവകാശമായി ലഭിച്ചു. [2] അവൾ 1869-ൽ ജെയിംസ് ഹോഫിനെ വിവാഹം കഴിച്ചു, അവർക്ക് അഞ്ച് കുട്ടികളുണ്ടായിരുന്നു [1] അവൾ വൈദ്യശാസ്ത്രത്തിൽ ഒരു ജീവീതം തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഭർത്താവ് നിരുത്സാഹപ്പെടുത്തിയെങ്കിലും പഠനം തുടരാൻ അവൾ തീരുമാനിച്ചു. [2]

സ്റ്റേറ്റ് ബോർഡ് പരീക്ഷകൾക്ക് സ്വയം തയ്യാറെടുക്കാൻ, സൂസൻ അവളുടെ പിതാവിന്റെ ലൈബ്രറിയിൽ നിന്ന് മെഡിക്കൽ പുസ്തകങ്ങൾ പഠിച്ചു. [3] ഒന്നര ദിവസം നീണ്ടുനിന്ന, എഴുത്താലും വാമൊഴിയാലും ഉള്ള പരീക്ഷയെഴുതാൻ അവൾ വെസ്റ്റ് വിർജീനിയയിലെ വീലിംഗിലേക്ക് പോയി. [4] 1889 ഏപ്രിൽ 19-ന് നടന്ന പരീക്ഷയെത്തുടർന്ന്, [5] പരീക്ഷയിൽ വിജയിക്കുന്ന ആദ്യ വനിത താനാണെന്നും അതുവരെ പരീക്ഷയെഴുതിയ എല്ലാവരിലും മികച്ച ഫലങ്ങൾ കരസ്ഥമാക്കിയതായും പരീക്ഷ ബോർഡ് അറിയിച്ചു. [4] പിതാവിന്റെ ഓഫീസ് തുറക്കാൻ ആഗ്രഹം ഒന്നുമില്ലാതെ സൂസൻ വെസ്റ്റ് മിൽഫോർഡിലെ അവളുടെ വീട്ടിലേക്ക് മടങ്ങി, പക്ഷേ പിതാവിന്റെ സഹായി ആയി പരീശീലിച്ചു എന്ന പ്രശസ്തി കാരണം അവളുടെ പിതാവിന്റെ മുൻ രോഗികൾ അവളെ സമീപിച്ചു. [3] അങ്ങനെ തന്റെ പിതാവിന്റെ ചികിത്സാകേന്ദ്രം വീണ്ടും തുറന്നു. സൂസൻ മെഡിസിൻ പരിശീലിക്കാൻ തുടങ്ങിയപ്പോൾ, അവൾ കുതിരപ്പുറത്ത് കയറി വീടുകളിൽ ചെന്ന് ചികിത്സിച്ചു. ഓരോ വിളിക്കും $1 ചാർജ്ജ് ചെയ്യുകയും ഒരു മൈലിന് $1 വീതം ഈടാക്കുകയും ചെയ്തു. ഒരു കുഞ്ഞിനെ പ്രസവിക്കുന്നതിനുള്ള പ്രതിഫലം $5-ഉം യാത്രാ ചെലവും ആയിരുന്നു. [6]

1933 ജനുവരി 2-ന് അവളുടെ മരണത്തെത്തുടർന്ന്, അവളുടെ ബഹുമാനാർത്ഥം വെസ്റ്റ് മിൽഫോർഡിലെ ഒരു സൗജന്യ ആരോഗ്യ ക്ലിനിക്കിന് സൂസൻ ഡ്യൂ ഹോഫ് മെമ്മോറിയൽ ക്ലിനിക്ക് എന്ന് നാമകരണം ചെയ്തു. [7]

റഫറൻസുകൾ[തിരുത്തുക]

  1. 1.0 1.1 "Susan Dew Hoff". wvencyclopedia.org. Retrieved May 14, 2021.
  2. 2.0 2.1 {{cite news}}: Empty citation (help)
  3. 3.0 3.1 "Profiles Of Pioneer Women In West Virginia History" (PDF). files.eric.ed.gov. Retrieved May 14, 2021.
  4. 4.0 4.1 {{cite news}}: Empty citation (help)
  5. "April 19, 1889: Susan Dew Hoffone Licensed to Practice Medicine in W.Va". wvpublic.org. April 19, 2019. Retrieved May 14, 2021.
  6. "Susan Dew Hoff". wvencyclopedia.org. Retrieved May 14, 2021.
  7. "Susan Dew Hoff". wvencyclopedia.org. Retrieved May 14, 2021.
"https://ml.wikipedia.org/w/index.php?title=സൂസൻ_ഡ്യൂ_ഹോഫ്&oldid=3842086" എന്ന താളിൽനിന്ന് ശേഖരിച്ചത്