സൂര്യനമസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
float
float

സൂര്യനെ നമസ്കരിക്കുന്ന രീതിയില്ലുള്ള ശാരീരിക വ്യായാമമാണ് സൂര്യനമസ്കാരം ശാരീരികവും മാനസികവുമായ വികാസം ഉണ്ടാക്കുന്നൊരു വ്യായാമമുറയാണിത്. ശരിയായ രീതിയിൽ അനുഷ്ടിക്കുന്നതിലൂടെ അവയവങ്ങൾക്ക് ബലിഷ്ഠതയും ശക്തിയും കൈവരുന്നു. പാശ്ചാത്യനാടുകളിലും ഇന്ന് ഈ ആചാരരീതിക്ക് പ്രശസ്തി വർദ്ധിച്ചുവരികയാണ്. വേദകാലം മുതൽ ഭാരതീയർ തുടർന്നുവരുന്ന ഒരു ആചാരരീതിയാണ് സൂര്യനമസ്ക്കാരം.[അവലംബം ആവശ്യമാണ്]

ഐതിഹ്യം[തിരുത്തുക]

ചൂടും വെളിച്ചവും പ്രദാനം ചെയ്യുന്ന സൂര്യൻ എല്ലാ ജീവജാലങ്ങൾക്കും ഉണർവ്വും ഉന്മേഷവും നൽകുന്നു. പ്രപഞ്ചം ഉണ്ടായ നാൾ മുതൽ ദേവന്മാർ തുടങ്ങിയെല്ലാവരും തന്നെ സൂര്യനെ വന്ദിച്ചിരുന്നു എന്നാൺ ഹിന്ദുമതവിശ്വാസം[അവലംബം ആവശ്യമാണ്]. ഹിന്ദുമതത്തിലെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിൽ അതിനു തെളിവുകളുമുണ്ട്. ശ്രീരാമൻ, ശ്രീകൃഷ്ണൻ തുടങ്ങിയ ദേവന്മാരും അസുരന്മാരും സൂര്യനമസ്ക്കാരം ചെയ്തിരുന്നതായി പറയുന്നുണ്ട്. ആദിമനു തുടങ്ങി പരമ്പരാഗതമായി മനുഷ്യരും സൂര്യനെ നമസ്ക്കരിക്കുന്നു. മനുവിന്റെ കാലത്താണ് മനുഷ്യരാചരിക്കേണ്ട ആചാരങ്ങൾക്ക് വിധിയും നിയമവും ഉണ്ടായത്. ഹിന്ദുമതവിശ്വാസികൾ അതു അന്ന് തുടങ്ങി ഇന്നുവരെയും അനുഷ്ഠിക്കുന്നുണ്ട്. കാലോചിതമായി ചില മാറ്റങ്ങൾ ഉണ്ടായെങ്കിലും നിത്യാചാരങ്ങൾക്ക് വലിയ ലോപമൊന്നും ഉണ്ടായിട്ടില്ല.

ശാസ്ത്രീയം[തിരുത്തുക]

സൂര്യനമസ്ക്കരത്തിലൂടെ നമ്മുടെ ശരീരത്തിലെ എല്ലാ സന്ധികൾക്കും ചലനം സാദ്ധ്യമാകുന്നു.. മാംസപേശികൾക്ക് ശക്തിയും വഴക്കവും ഉണ്ടാകുന്നു. സൂര്യനമസ്ക്കാരം വഴി ഉദരങ്ങൾക്കും ഉദരസംബന്ധമായ മറ്റ് അവയവങ്ങൾക്കും വ്യായാമം ലഭിക്കുന്നു. അതുപോലെ തന്നെ അവയവങ്ങൾക്ക് ദൃഢത ലഭിക്കുന്നതിനാൽ ശരീരഭാഗത്ത് ക്ഷയരോഗാണുക്കളുടെ ആക്രമണവും ഉണ്ടാകുന്നില്ല.

തുടർച്ചയായി സൂര്യനമസ്ക്കാരം ചെയ്യുന്നതുവഴി അകാലവാർദ്ധക്യം ഒരു പരിധിവരെ തടയാനാകും. സന്ധികൾക്ക് അയവ് വരുത്തുവാനും കുടവയർ ഇല്ലാതാക്കുവാനും മനസ്സിനും ശരീരത്തിനും ഉന്മേഷം നിലനിർത്താനും സൂര്യനമസ്ക്കാരം എന്ന ആചാരവിധിയിലൂടെ സദ്ധ്യമാകുന്നുണ്ട്.

ബ്രാഹ്മണന് സൂര്യനമസ്ക്കാരത്തിനു പ്രത്യേക വിധിയുണ്ട്. അവർ സൂര്യനെ ബ്രഹ്മമായി സങ്കല്പിച്ച് സേവിക്കുന്നു. ഋഷിമുനിമാരും യോഗികളും ഒക്കെ സൂര്യനെ ബ്രഹ്മമായി കരുതി പൂജിക്കുന്നു. അപ്പോൾ സൂര്യോപാസന എന്നത് ബ്രഹ്മോപാസനയാണ്. അവർ യാഗം,ഹോമം തുടങ്ങിയവ കൊണ്ടും സൂര്യനെ വന്ദിക്കുന്നു..

സൂര്യനമസ്കാരം ഘട്ടം ഘട്ടമായുള്ള അവസ്ഥകൾ[തിരുത്തുക]

Asana Breath Images
1 namskaaraasana
(Prayer pose)
exhale
2 Hasta Uttanasana
(Raised Arms pose)
inhale
3 hastapaadasana
(Standing Forward Bend pose)
exhale
4 Aekpaadprasarnaasana
(Equestrian pose)
inhale പ്രമാണം:Students doing yoga.jpg
5 dandasana
(Four-Limbed Staff Pose)
exhale
6 Ashtanga Namaskara
(Salute with the Eight Limbs pose)
suspend
7 Bhujangasana
(Cobra pose)
inhale
8 parvataasana
(like a mountain)
exhale
9 Ashwa Sanchalanasana
(Equestrian pose)
inhale പ്രമാണം:Students doing yoga.jpg
10 Uttanasana
(Standing Forward Bend pose)
exhale
11 Hasta Uttanasana
(Raised Arms pose)
inhale
12 namaskaarasana
(Prayer pose)
exhale


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ[തിരുത്തുക]

സൂര്യനമസ്ക്കാരം അനുഷ്ഠിക്കുന്നവർ തുടക്കത്തിൽ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങൾ ഉണ്ട്. പരിശുദ്ധമായ ലഘുജീവിതം നയിക്കുകയും ആഹാരം മിതമാക്കുകയും വേണം. കുളിക്കുന്നത് പച്ചവെള്ളത്തിൽ ആയാൽ കൂടുതൽ നന്ന്. വിശാലമായതും വൃത്തിയുള്ളതും ധാരാളം കാറ്റുള്ളതുമായ സ്ഥലത്ത് വേണം നമസ്ക്കാരം നടത്താൻ. അത്യാവശ്യത്തിന് വേണ്ടിടത്തോളം മാത്രം നേരിയ വസ്ത്രം ധാരാളം അയവായി ധരിക്കണം. ചായ, കാപ്പി, പുകയില, മദ്യം തുടങ്ങിയവ ഉപയോഗിക്കരുത്. ആചാര്യവിധിയിൽ അനുഷ്ഠിക്കേണ്ട കാര്യങ്ങൾ പറയുന്നുണ്ട്.

കൂടുതൽ അറിവിന്[തിരുത്തുക]

അവലംബം[തിരുത്തുക]

http://www.eastcoastdaily.com/2018/06/19/benefits-of-surya-namaskar-photo-gallery.html Archived 2018-06-21 at the Wayback Machine.

കുറിപ്പുകൾ[തിരുത്തുക]

  • വെങ്ങാനൂർ ബാലകൃഷ്ണന്റെ “താളിയോല”
  • അമ്പലപ്പുഴ ശാരദാമ്മയുടെ “ഗൃഹ ഐശ്വര്യം”
"https://ml.wikipedia.org/w/index.php?title=സൂര്യനമസ്കാരം&oldid=4016153" എന്ന താളിൽനിന്ന് ശേഖരിച്ചത്