സൂര്യതാപീകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പരിസ്ഥിതി സൗഹൃദപരമായ രീതി‌യിൽ സൗരോർജ്ജമുപയോഗിച്ച് കീടങ്ങളെയും സസ്യങ്ങൾക്ക് രോഗമുണ്ടാക്കുന്നതരം മണ്ണിലുള്ള രോഗകാരികളായ ഫംഗസ്, ബാക്റ്റീരിയ, നെമറ്റോഡുകൾ എന്നിവയെയും നിയന്ത്രിക്കാനുള്ള ഒരു മാർഗ്ഗമാണ് സൂര്യതാപീകരണം[1] അല്ലെങ്കിൽ സോയിൽ സോളറൈസേഷൻ. കളകളുടെ വിത്തുകളെയും നശിപ്പിക്കാൻ ഇത് സഹായകമാണ്. സുതാര്യമായ പോളിത്തീൻ കൊണ്ട് മണ്ണ് മൂടി സൗരോർജ്ജത്തെ കേന്ദ്രീകരിച്ചാണ് ഇത് സാധിക്കുന്നത്. മണ്ണിൽ ഭൗതിക, രാസ, ജൈവ മാറ്റങ്ങൾ ഈ മാർഗ്ഗത്തിലൂടെ ഉണ്ടാകും.

മണ്ണ് അണുവിമുക്തമാക്കൽ[തിരുത്തുക]

1976-ൽ ആദ്യമായി പരാമർശിക്കപ്പെട്ട ഒരു പുതിയതരം അണുവിമുക്തമാക്കൽ രീതിയാണ് സോയിൽ സോളറൈസേഷൻ. കാറ്റനും മറ്റുള്ളവരുമാണ് ആദ്യമായി ഈ രീതി മുന്നോട്ടുവച്ചത്. കൃഷിക്കുമുൻപായി മണ്ണിനെ തയ്യാറാക്കുന്ന ഒരു രീതിയെന്ന നിലയിലാണ് ഇത് രൂപീകരിക്കപ്പെട്ടത്. കി‌ളച്ചശേഷം ഒരു സുതാര്യമായ പോളിത്തീൻ ഷീറ്റുപയോഗിച്ച് മണ്ണ് മൂടിയിടുകയാണ് ചെയ്യുന്നത്. ചൂടുമൂലം കീടങ്ങൾ നശിക്കുന്നു.

മണ്ണിലെ മാലിന്യങ്ങൾ നീക്കം ചെയ്യുക[തിരുത്തുക]

കാഡ്മിയം കലർന്ന മണ്ണിൽ ഒരു സോളാർ സെല്ലുപയോഗിച്ച് വൈദ്യുത മണ്ഡലം ഉണ്ടാക്കി ശുദ്ധീകരിക്കുന്ന പദ്ധതി 2008-ൽ പഠനവിധേയമാക്കപ്പെടുകയുണ്ടായി. മലിനമായ മണ്ണിൽ നിന്ന് കാഡ്മിയം വേർതിരിച്ച് ഈ മാർഗ്ഗത്തിലൂടെ നീക്കം ചെയ്യുകയാണ് ചെയ്തത്. [2]

കൊറിയയിൽ ബെൻസീൻ കലർന്ന മണ്ണും ഭൂഗർഭജലവും സൗരോർജ്ജമുപയോഗിച്ച് നീക്കം ചെയ്യുന്നത് പരീക്ഷിക്കപ്പെട്ടിരുന്നു. ഒരു മാർഗ്ഗത്തിലൂടെ 98% ബെൻസീൻ നശിപ്പിക്കാൻ സാധിച്ചു.[3]

ചരിത്രം[തിരുത്തുക]

ഇന്ത്യയിൽ പുരാതനകാലത്തുതന്നെ ഇത്തരം മാർഗ്ഗങ്ങൾ പരീക്ഷിക്കപ്പെട്ടിരുന്നു. 1939-ൽ ബ്രോഷെവോയ് തിയെലാവിയോപ്സിസ് ബാസികോള (Thielaviopsis basicola) നിയന്ത്രണത്തിനായി സൗരതാപം ഉപയോഗപ്പെടുത്തിയിരുന്നു.

മണ്ണിൽ ആവികയറ്റുക, ഫ്യൂമിഗേഷൻ എന്നീ രീതികൾ അണുനശീകരണത്തിനായി പത്തൊൻപതാം നൂറ്റാണ്ടിൽ തന്നെ കണ്ടുപിടിക്കപ്പെട്ടിരുന്നു. മദ്ധ്യപൂർവ്വദേശത്തെ ജോർദ്ദാൻ താഴ്വാരത്തെ നിരീക്ഷണങ്ങളാണ് ഈ മാർഗ്ഗം കണ്ടുപിടിക്കപ്പെടുന്നതിന് കാരനമായത്. 1977-ൽ കാലിഫോർണിയ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ ഈ മാർഗ്ഗമുപയോഗിച്ച് പരുത്തിക്കൃഷിയിൽ വെർട്ടിസില്ലിയത്തെ നിയന്ത്രിക്കാൻ സാധിച്ചതായി അവകാശപ്പെട്ടു.

പണ്ടുകാലത്ത് ഏറ്റവും തണുത്ത മാസങ്ങളിലായിരുന്നു സൂര്യതാപം ഈ ആവശ്യത്തിനുപയോ‌ഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഏറ്റവും ചൂടുള്ള മാസങ്ങളിൽ പോളിത്തീൻ ഷീറ്റുപയോഗിച്ച് സൂര്യതാപീകരണം നടത്തുകയാണ് എന്ന വ്യത്യാസമുണ്ട്. 1976-ലെ പ്രസിദ്ധീകരണത്തിനുശേഷം ആദ്യ പത്ത് വർഷങ്ങളിൽ 24 രാജ്യങ്ങളിലെങ്കിലും ഇത് പഠനവിധേയമാക്കി.[4] 50-ലധികം രാജ്യങ്ങളിൽ ഇത് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഈ മാർഗ്ഗമുപയോഗിച്ച് നിയന്ത്രിക്കാൻ സാധിക്കാത്ത കീടങ്ങളെ കണ്ടെത്തുകയുണ്ടായി.

ചെയ്യേണ്ടവിധം[തിരുത്തുക]

തുറസ്സായതും നല്ലതുപോലെ കിളച്ചതും പൊടിരൂപത്തിലുള്ള മണ്ണുള്ളതുമായിരിക്കണം. വേനൽമഴ മൂലം തടത്തിൽ വെള്ളം ഒഴുകിയെത്തുകയോ, തടം കെട്ടിനിൽക്കുകയോ ചെയ്യരുത്. ഉദ്ദേശിക്കുന്ന സ്ഥലം കിളച്ച് കല്ലും കട്ടയും മാറ്റി നിരപ്പാക്കി ആവശ്യാനുസരണം ജൈവവളം ചേർത്ത് ഒരു ചതുരശ്രമീറ്ററിന് അഞ്ചുലിറ്റർ ക്രമത്തിൽ നനച്ചശേഷം 100-150 ഗേജുള്ള പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് മണ്ണിൽ പുതയിടുകയാണ് ചെയ്യുന്നത്. കാറ്റിൽ നീങ്ങിപ്പോകാതിരിക്കാനും വായുകടക്കാതിരിക്കാനുമായി അരികിൽ മണ്ണിട്ടുമൂടേണ്ടതാണ്. 20-30 ദിവസം കഴിഞ്ഞ് കൃഷിക്കായി ഷീറ്റ് മാറ്റാം.[1]

കൂടുതൽ രോഗകാരികളായ അണുക്കൾ മണ്ണിനടിയിൽ ആഴത്തിലുണ്ടെങ്കിൽ 30 ദിവസത്തിന് പകരം അറുപതോ അറുപത്തഞ്ചോ ദിവസം ഇത് ചെയ്യാം.[1]

റിസോഴ്സുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 രവീന്ദ്രൻ, തൊടീക്കളം. "സൂര്യതാപീകരണം എന്ത്? എങ്ങനെ?". ദേശാഭിമാനി. യഥാർത്ഥ സൈറ്റിൽ നിന്ന് 2013 ജൂലൈ 14-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂലൈ 14.  തിയതിയ്ക്ക് നൽകിയ വില പരിശോധിക്കുക |access-date=, |archive-date= (സഹായം)
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 3606 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 3606 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  4. J. Katan et al. The first decade (1976–1986) of soil solarization (solar heating): A chronological bibliography. Phytoparasitica. 1987 Volume 15, Number 3, 229-255, DOI:10.1007/BF02979585
"https://ml.wikipedia.org/w/index.php?title=സൂര്യതാപീകരണം&oldid=1800435" എന്ന താളിൽനിന്നു ശേഖരിച്ചത്