സൂത്രൻ (ചിത്രകഥ)
Soothran (സൂത്രൻ) | |
---|---|
പ്രസിദ്ധീകരണവിവരങ്ങൾ | |
പ്രസാധകൻ | ബാലരമ |
ആദ്യം പ്രസിദ്ധീകരിച്ചത് | 2001 കാലഘട്ടത്തിൽ |
കഥാരൂപം | |
Full name | സൂത്രൻ |
സ്പീഷീസ് | Canis aureus indicus |
ആദ്യം കണ്ട പ്രദേശം | കാട് |
സംഘാംഗങ്ങൾ | ഷേരൂ |
മലയാള ഭാഷ സാഹിത്യത്തിലെ ഒരു സാങ്കല്പിക കഥാപാത്രം ആണ് സൂത്രൻ എന്ന കുറുനരി. മലയാളമനോരമയുടെ ബാലപ്രസിദ്ധീകരണമായ ബാലരമയിൽ വരുന്ന ചിത്രകഥയാണ് ഇത് . സൂത്രൻ എന്ന കുറുക്കനും കൂട്ടുകാരനായ ഷേരു എന്ന കടുവയുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരുടെ ദൈനദിന ജീവിത സംഭവവികാസങ്ങൾ ആണ് കഥാസാരം. കുട്ടികളെ ഉദ്ദേശിച്ചാണ് ചിത്രകഥ പ്രസിധീകരിച്ചതെങ്കിലും വളരെപ്പെട്ടെന്നുതന്നെ മുതിർന്നവരെയും ആസ്വദിപ്പിക്കാൻ സൂത്രനു കഴിഞ്ഞു. 2001ഇൽ തുടങ്ങിയ ഈ ചിത്രകഥ ബാലരമ മാസികയിൽ നാലോ അഞ്ചോ താളുകളിൽ വരുന്ന ചെറു ചിത്രകഥയായിട്ടായിരുന്നു. പിന്നീട് ലഭിച്ച ജനപ്രീതികൊണ്ട് ഇടയ്ക്ക് മുഴുനീള ചിത്രകഥാസമാഹാരം ആയിട്ടും ഇറങ്ങി. ചിത്രകഥയിൽ കഥാപാത്രങ്ങളുടെ സംസാരശൈലി അതിസാഹിത്യപരമാവാതെ,പാരമ്പര്യചിത്രകഥാശൈലിയിൽ നിന്നൊക്കെ മാറി സാധാരണക്കാരന്റെ ദൈനദിനസംഭാഷണ ശൈലിയിലാണ്. ഇത് ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടെ അവതരിക്കപ്പെട്ടപ്പോൾ വളരെ ജനപ്രിയകരമായി.
മനോരമയുടെ വെബ്സൈറ്റിൽ ഈ ചിത്രകഥയുടെ ചില ഉദാഹരണങ്ങൾ കാണാൻ സാധിക്കും [1]. ഇതിന്റെ കഥാരചന മാധവൻ നമ്പൂതിരിയും വര സിമി മുഹമ്മയുമാണ്.
കഥാപശ്ചാത്തലം
[തിരുത്തുക]നാട്ടിൻപുറത്തെ ഒരു സ്ഥലം പോലെത്തെ കാട്. അവിടെയുള്ള മൃഗകഥാപാത്രങളും അവരുടെ ജീവിതത്തിൽ സൂത്രനും കൂട്ടുകാരൻ ഷേരുവും ഇടപെടുന്നതുമാണു കഥ.
കാട്ടിലെ ആസ്ഥാന വൈദ്യൻ ആയ മൂങ്ങാവൈദ്യൻ, ചെറു ദൈവം കാട്ടുമുത്തപ്പൻ അതിലും വലിയ ദൈവം കൊടുങ്കാട്ടുമുത്തപ്പൻ കടിയൻ സിഹം & പുള്ളീടെ മണ്ടൻ മോൻ, കരിഞ്ഞുണ്ണി എന്ന ബ്ലായ്ക്ക് ക്യാറ്റ്, ഗുണ്ടയായ കാട്ടുപോത്ത്, പ്രമാണിയായ കരടിച്ചേട്ടൻ, പലതരം മണ്ടൻ ഡോങ്കികൾ, സൂത്രന്റേം ഷേരുവിന്റേം അമ്മാവൻ, അമ്മാവന്റെ മകൻ, മുത്തശ്ശൻ , വകേലെ അളിയൻ അങ്ങനെ ധാരാളം ബന്ധുക്കൾ, എന്നുവേണ്ട അതി ഗംഭീര കഥാപാത്ര സൃഷ്ടിയാണു ഈ കഥയിൽ വരുന്നത്
കഥാപരമായി സൂത്രൻ അതീവ ബുദ്ധിമാനും ഷേരു ബുദ്ധിക്ക് അല്പം കുറവുള്ള ആളുമാണ്..കടുവയാണെങ്കിലും നിഷകളങ്കനായതിനാൽ സൂത്രന്റെ കൂടെയാണ് കൂട്ട്.
മിക്ക കഥയിലും വരുന്ന കാട്ടുമുത്തപ്പൻ ആണു ആ കാടിന്റെ ദൈവം ഓരോ കാടിനും കൊടുങ്കാട്ടുമുത്തപ്പൻ ഓരോ ചെറു കാട്ടുമുത്തപ്പന്മാരെ വച്ച് നിശ്ചയിച്ചിട്ടുണ്ട് .ഏത് മൃഗമാണോ പ്രാർഥിക്കുന്നത് ആ രൂപത്തിലായിരിക്കും പ്രത്യഷ്പ്പെടുക.കാട്ടുമുത്തപ്പന്റെ മൂലമന്ത്രമായി
" കുറുക്കനൊന്നു വിളിച്ചാൽ മുഖവും കൂർത്ത് പറന്നു വരുന്നവനേ പുലികൾ വിളിച്ചാൽ ദേഹം മുഴുവൻ പുള്ളികളിട്ടു വരുന്നവനേ മുയലുവിളിച്ചാൽ ചെവിയും നീട്ടി മുന്നിൽ വന്നു ചിരിപ്പവനേ” ഇതാണു ചൊല്ലുക.
മറ്റു കഥാപാത്രങ്ങൾ
[തിരുത്തുക]- കടിയൻ (സിംഹം)-കാട്ടിലെ രാജാവ്
- അക്കു & ഇക്കു (രണ്ടു ബുദ്ധിശാലികളായ കുറുനരി കുട്ടികൾ ഇവർ ഇരട്ടകൾ ആണ് )-സൂത്രന്റെ ശിങ്കിടികൾ
- കരിനാക്കാൻ (വവ്വാൽ)-കരിനാക്കാൻ പറയുന്നതെന്തും ഉടൻ സംഭവിക്കും
- അജഗജൻ(ആട്)-അടുത്ത ഗ്രാമത്തിൽ നിന്നും ഇടക്ക് കാട്ടിൽ വരുന്ന ശിവ ഭക്തൻ
- മൂങ്ങ വൈദ്യർ (മൂങ്ങ)-കാട്ടിലെ ഒരേയൊരു വൈദ്യർ
- കരടിചേട്ടൻ (കരടി)-കാട്ടിലെ ഒരു ശില്പി
- കരിഞ്ഞുണ്ണി (കരിമ്പൂച്ച)-ദ്യേഷവും സങ്കടവും സന്തോഷവും ഒരേ നിമിഷം തന്നെ മാറിവരുന്നു