സൂക്ഷ്മബോധനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അധ്യാപക നൈപുണികൾ വളർത്തിയെടുക്കാനുള്ള ഒരു ബോധന മാർഗ്ഗമാണ് സൂക്ഷ്മബോധനം.അധ്യാപന പരിശീലനത്തിൻറെ പ്രധാന ഭാഗമാണിത്.സഹപഠിതാക്കളുടെയോ കുട്ടികളുടെയോ മുന്നിൽ അധ്യാപിക/ അധ്യാപകൻ പ്രത്യേക ബോധന നൈപുണി അവതരിപ്പിക്കുന്നു.തുടർന്ന് സഹപഠിതാക്കളിൽ നിന്ന് നിരീക്ഷണ മറുപടി സ്വീകരിക്കുകയും ആവശ്യമെങ്കിൽ അവതരണ രീതിയിൽ മാറ്റം വരുത്തുകയോ നവീകരിക്കുകയോ ചെയ്യുന്നു.1960 കളുടെ പകുതിയിലാണ് ഈ രീതി കണ്ടുപിടിക്കുന്നത്.സ്റ്റാൻഫോഡ് സർവകലശാലയിലെ ഡോ. ഡ്വിറ്റ് ഡബ്ല്യു അലെൻ ആണ് ആദ്യമായി ഈ രീതി വിദ്യാഭ്യാസ രീതിയിൽ ഉപയോഗിച്ച് തുടങ്ങിയത്.


ടീച്ചറോട് ഒരു ചെറിയ വിഷയത്തിൽ ക്ലാസെടുക്കാൻ നിർദ്ദേശിക്കുന്നു(സാധരണ 20 മിനുട്ട് സമയം).പഠിതാക്കളായി ഒരു ചെറിയ സംഘം കൂടെയുണ്ടാകും.അവർ വിദ്യാർഥികളായിക്കോളണമെന്നില്ല.സഹ പരിശീലകർ തന്നെ മതി.ഈ ക്ലാസ് വീഡിയോയിൽ റെക്കോർഡ് ചെയ്യുന്നു. ശേഷം ക്ലാസെടുത്ത ടീച്ചറും , ക്ലാസിലിരുന്ന സഹഅധ്യാപകരും മാസ്റ്റർ ടീച്ചറും ഒരുമിച്ചിരുന്ന് ഈ വീഡിയോ കാണുന്നു. ശേഷം ബോധന ഉദ്ദേശ്യത്തിനനുസരിച്ച് അഭിപ്രായം അറിയിക്കുന്നു. ഈ വീഡിയോ കാണലിലൂടെയും അഭിപ്രായങ്ങളിലൂടെയും ടീച്ചർക്ക് തൻറെ അധ്യാപനത്തെ കുറിച്ചുള്ള സൂക്ഷ്മ വിലയിരുത്തൽ സാധ്യമാകുന്നു.

തന്ത്രങ്ങൾ[തിരുത്തുക]

1963 ൽ മൈക്രോ ടീച്ചിംഗിൻറെ തുടക്കത്തിൽ തന്നെ അധ്യാപന പരിശീലനത്തിൻറെ ഭാഗമായി വിവിധ യൂനിവേഴ്സിറ്റികളിലും സ്കൂളുകളിലും സ്വീകരിച്ചുപോന്നിരുന്നു.ദൈനംദിന അധ്യാപന-പഠന പദ്ധതികളിലെ സങ്കീർണ്ണഘട്ടത്തെ ലളിതമാക്കുന്നതായിരുന്നു മൈക്രോ ടീച്ചിംഗ്. ക്ലാസിൻറെ വലിപ്പം,സമയം,ടാസ്ക്, ഉള്ളടക്കം എന്നിവയെല്ലാം ലളിതമാക്കുന്നു.പരിശീലിക്കേണ്ട നൈപുണി(skill) ഏതെന്ന് ആദ്യം സൂപ്പർവൈസർ കാണിക്കുന്നു.ഡെമോൺട്രേഷനായോ വീഡിയോ പ്രസൻറേഷനായോ ഇത് നടത്താം. ശേഷം ഗ്രൂപ്പ് അംഗങ്ങൾ ഒരു വിഷയം തിരഞ്ഞെടുക്കുകയും അഞ്ചോ പത്തോ മിനുട്ട് തയ്യാറെടുക്കുകയും ചെയ്യുന്നു. ശേഷം അധ്യാപക പരിശീലകൻ ഒരു സ്കിൽ പ്രാക്ടീസ് ചെയ്യാനുള്ള അവസരമാണ്. ഇതിനായി പത്ത് മിനുട്ട് സമയം ചിലവഴിക്കുന്നു.

അടുത്തകാലത്തായി റിക്കോർഡ് ചെയ്യാനുള്ള ഉപകരണങ്ങളുടെ ലഭ്യതയും സാമൂഹ്യ മാധ്യമങ്ങളുടെ വ്യാപനവും മൈക്രോ ടീച്ചിംഗിനെ വളരെയധികം എളുപ്പത്തിൽ മനസ്സിലാക്കാനുള്ള സൗകര്യമായിട്ടുണ്ട്. [1]

ഫീഡ്ബാക്ക് [തിരുത്തുക]

സൂക്ഷമബോധനത്തിൽ പരിശീലകന് ഏറെ വിഷമം പിടിച്ച ഘട്ടമാണ് ഫീഡ്ബാക്ക് .ടീച്ചിംഗിൻറെ ചില പാറ്റേണുകൾ അവതരിപ്പിച്ചതിനെ കുറിച്ചുള്ള വിലയിരുത്തലാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.എങ്കിലും അവരെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുന്നത് ഈ വിമർശ ഘട്ടമാണ്.

ഇതുംകൂടി കാണുക[തിരുത്തുക]

  • Teaching
  • Visible Learning
  • Evidence-based Education

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൂക്ഷ്മബോധനം&oldid=3809270" എന്ന താളിൽനിന്ന് ശേഖരിച്ചത്