സുൽത്താന റസിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Coins of Sultan Razia

ഇന്ത്യ ഭരിച്ചിരുന്ന ഏക മുസ്ലിം വനിതാ ഭരണാധികാരിയായിരുന്നു സുൽത്താന റസിയ. ദില്ലി സുൽത്താനത്തിലെ ആദ്യ രാജവംശമായ മംലൂക്ക് രാജവംശത്തിലെ സുൽത്താൻ ഇൽത്തുമിഷിന്റെ പുത്രിയായിരുന്നു റസിയ. സ്വസഹോദരൻ വധിക്കപ്പെട്ടതിനെത്തുടർന്നാണ് അവർ ഡൽഹിയിലെ സുൽത്താനയായത്. എന്നാൽ നാലു വർഷക്കാലമേ റസിയക്ക് ഇന്ത്യ ഭരിക്കാൻ സാധിച്ചുള്ളു. ഉപജാപങ്ങളെത്തുടർന്ന് മറ്റൊരു സഹോദരനായ നാസിറുദ്ദീൻ സുൽത്താനായി. റസിയ യുദ്ധം ചെയ്തെങ്കിലും പരാജയപ്പെട്ടു. പുരുഷ വേഷം ധരിച്ചായിരുന്നു അവർ യുദ്ധം ചെയ്തത്. യുദ്ധത്തിൽ പരാജയപ്പെട്ട റസിയക്കു ഓടി രക്ഷപെടേണ്ടി വന്നു.

ഇതും കാണുക[തിരുത്തുക]

Grave of Razia Sultana in Bulbul-i-Khan near Turkoman Gate, Delhi
"https://ml.wikipedia.org/w/index.php?title=സുൽത്താന_റസിയ&oldid=2235393" എന്ന താളിൽനിന്നു ശേഖരിച്ചത്