Jump to content

സുരകർത്ത സുനാനേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kasunanan Surakarta Hadiningrat

ꦑꦱꦸꦤꦤ꧀ꦤꦤ꧀ꦯꦸꦫꦏꦂꦠꦲꦢꦶꦤꦶꦁꦫꦠ꧀
1745–1946
Kasunanan Surakarta
പതാക
{{{coat_alt}}}
Emblem കുലചിഹ്നം
The realm of Surakarta Sunanate (red) in 1830
The realm of Surakarta Sunanate (red) in 1830
തലസ്ഥാനംSurakarta
പൊതുവായ ഭാഷകൾJavanese
മതം
Islam, Kejawen
ഗവൺമെൻ്റ്Monarchy
Susuhunan (Sunan)
 
• 1745–1749
Pakubuwana II
• 1945–2004
Pakubuwana XII
• 2004-present
Pakubuwana XIII
ചരിത്രം 
• Hadeging Nagari Surakarta (establishment)
17 February 1745
13 February 1755
• Integration with Indonesia
16 June 1946
മുൻപ്
ശേഷം
Mataram Sultanate
Mangkunegaran
Special Region of Surakarta

സുരകർത്ത സുനാനേറ്ററ്റ്, ഇന്തോനേഷ്യയിലെ മദ്ധ്യ ജാവ പ്രവിശ്യയിലെ സുരകാർത്ത നഗരത്തെ കേന്ദ്രീകരിച്ചുള്ള ഒരു ജാവനീസ് രാജവാഴ്ചയായിരുന്നു.

1745 ൽ പകുബുവോനോ രണ്ടാമനാണ് സുരകർത്ത ക്രാട്ടൻ സ്ഥാപിച്ചത്. സൂരകാർത്ത സുനാനേറ്റും യോഗ്യകർത്ത സുൽത്താനേറ്റും ഒരുമിച്ച് മാതാരം സുൽത്താനേറ്റിന്റെ പിൻഗാമികളായിരുന്നു. സുൽത്താൻ എന്ന പദവി ഉപയോഗിക്കുന്ന യോഗ്യകർത്തായിലെ അവരുടെ പകർപ്പിൽനിന്ന് വ്യത്യസ്തമായി, സുരകാർത്തയിലെ ഭരണാധികാരികൾ സുനാൻ എന്ന സ്ഥാനപ്പേരാണ് ഉപയോഗിച്ചിരുന്നത്. ഡച്ച് കൊളോണിയൽ ഭരണകാലത്ത് 1940 വരെ ഡച്ച് നാമം ഉപയോഗിച്ചിരുന്നു. സ്ഥാനപ്പേര് ചിലപ്പോഴൊക്കെ അവരുടെ കൊട്ടാരത്തിന്റെ സ്ഥാനം അടിസ്ഥാനമാക്കി പ്രിൻസ് ഓഫ് സോളോ എന്ന് ആംഗലേയവൽക്കരിക്കപ്പട്ടിരുന്നു.

ചരിത്രം

[തിരുത്തുക]
Serimpi dancers, circa 1910

സുൽത്താൻ അഗുങ് ഒന്നാമനുശേഷം, അധികാരത്തിനുവേണ്ടിയുള്ള കിടമത്സരങ്ങളും രാജകുടുംബത്തിലെ പിന്തുടർച്ചാ സംഘർഷങ്ങളും കാരണം മതാറാമിലെ സുൽത്താനേറ്റിന്റെ അധികാരവും അന്തസ്സും കുറഞ്ഞുവരികയായിരുന്നു. വി‌ഒ‌സി (ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി) ജാവയുടെ നിയന്ത്രണം വർദ്ധിപ്പിക്കുന്നതിനുള്ള അധികാര മത്സരങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുകയും മാത്തറാമിന്റെ മുൻ കോളനികളായിരുന്ന പ്രിയങ്കാനിലും സെമരാംഗിലും ഇളവുകൾ നേടാൻ ശ്രമിക്കുകയും ചെയ്തു. 1677-ൽ ട്രൂനോജോയോ കലാപത്തെത്തുടർന്ന് കോട്ടഗെഡിനടുത്തുള്ള പ്ലെറഡിലെ മാതാരം ആസ്ഥാനം നിലംപതിച്ചു. സുനൻ അമ്രൽ (അമാങ്‌കുരാത്ത് II) കൊട്ടാരം കർതാസുരയിലേക്ക് മാറ്റി സ്ഥാപിച്ചു. 1742 ൽ സുനാൻ പകുബുവോനോ രണ്ടാമന്റെ ഭരണകാലത്ത് ചൈനീസ് കൂലിപ്പട്ടാളക്കാരെ നയിച്ച റാഡൻ മാസ് ഗരേണ്ടി (സുനാൻ കുനിംഗ്) കിരീടത്തിനും വി‌ഒ‌സിക്കും എതിരെ ഒരു കലാപം അഴിച്ചുവിട്ടു. ടെപോസോനോ രാജകുമാരന്റെ പുത്രനും അമാങ്‌കുരാത്ത് രണ്ടാമന്റെ ചെറുമകനുമായിരുന്നു റാഡൻ മാസ് ഗരേണ്ടി. കർതാസുര തലസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത വിമതർ പകുബുവോനോ രണ്ടാമനെ അധികാരത്തിൽനിന്നു പുറത്താക്കുകയും അദ്ദേഹം അവിടെനിന്നു പാലായനം ചെയ്ത് പൊനോറോഗോയിൽ അഭയം തേടുകയും ചെയ്തു. പടിഞ്ഞാറൻ മദുരയുടെ ഭരണാധികാരിയായ അദിപതി കക്രാനിൻ‌ഗ്രാറ്റ് നാലാമന്റെ സഹായത്തോടെ പകുബുവോനോ രണ്ടാമൻ തലസ്ഥാനം തിരിച്ചുപിടിക്കുകയും കലാപത്തെ അടിച്ചമർത്തുകയു ചെയ്തു. എന്നിരുന്നാലും രക്തച്ചൊരിച്ചിൽ നടന്നതിനാൽ കർതാസുര കൊട്ടാരം അശുഭസൂചകമായി കണക്കാക്കുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. സാല (സോളോ) ഗ്രാമത്തിൽ ഒരു പുതിയ കൊട്ടാരവും തലസ്ഥാന നഗരിയും നിർമ്മിക്കുവാൻ പകുബുവോനോ രണ്ടാമൻ തീരുമാനിച്ചു. തലസ്ഥാനം സാല ഗ്രാമത്തിലേക്ക് മാറ്റിയത് ചന്ദ്രസെങ്കല (ക്രോണോഗ്രാം) "കൊമ്പുലിംഗ് പുദ്യ കെപ്യാർസിഹിംഗ് നാറ്റ" യിൽ അനുസ്മരിക്കപ്പെടുന്നു. ഇത് ബുധനാഴ്ച 12 സുര 1670 (17 ഫെബ്രുവരി 1745) എന്ന ജാവനീസ് വർഷത്തിലായിരുന്നു. സുരകാർത്ത സുനാനേറ്റ് സ്ഥാപിതമായ ദിവസമായി ഈ തീയതിയെ കണക്കാക്കുന്നു.

പകുബുവോനോ രണ്ടാമൻ തന്റെ ഭരണകാലത്ത് റാഡൻ മാസ് സെയിദിൽനിന്നും പിന്നീട് 1746 ലെ മാസ് സെയ്ദിന്റെ കലാപത്തിൽ പങ്കുചേർന്ന തന്റെ ഇളയ സഹോദരൻ മങ്കുബൂമി രാജകുമാരനിൽനിന്നുമുൾപ്പെടെ നിരവധി കലാപങ്ങളെ നേരിട്ടിരുന്നു. 1749 ൽ പകുബുവോനോ രണ്ടാമൻ അസുഖം മൂലം മരണമടഞ്ഞു. പക്ഷേ മരിക്കുന്നതിനുമുമ്പ് അദ്ദേഹം സുരകർത്തയുടെ രാജകീയ കാര്യങ്ങൾ തന്റെ വിശ്വസ്ത സംരക്ഷകനും ഒരു വി‌ഒ‌സി ഉദ്യോഗസ്ഥനുമായ ബാരൻ വോൺ ഹോഹെൻഡോർഫിനെ ഏൽപ്പിച്ചിരുന്നു. പകുബുവോനോ രണ്ടാമന്റെ പിൻഗാമിയായ പകുബുവോനോ മൂന്നാമനെ പ്രതിനിധീകരിച്ച് മങ്കുബുമി രാജകുമാരനുമായി സമാധാന ചർച്ചകൾ നടത്തുന്നതിന് വി‌ഒ‌സിക്ക് സാധിച്ചു. 1755 ഫെബ്രുവരി 13 ലെ ജിയാന്തി ഉടമ്പടിയുടെ അടിസ്ഥാനത്തിൽ മാത്താരം സുൽത്താനത്ത് രണ്ടായി വിഭജിക്കപ്പെട്ടതോടെയാണ് സമാധാന കരാർ നിലവിൽവന്നത്. പിന്നീട് ഹമെങ്‌കുബുവാനോ ഒന്നാമൻ എന്ന ആലങ്കാരിക പദവി ഉപയോഗിച്ച മങ്കുബൂമി രാജകുമാരന്റെ ഭരണത്തിൻ കീഴിൽ യോഗ്യകർത്ത സുൽത്താനേറ്റും പകുബുവോനോ മൂന്നാമന്റെ കീഴിലുള്ള സുരകാർത്ത സുനാനേറ്റുമായാണ് രാജ്യം വിഭിജിക്കപ്പെട്ടത്.

ഔദ്യോഗികവസതി

[തിരുത്തുക]

സുനന്റെ പ്രധാന വസതി ക്രാട്ടൻ (കൊട്ടാരം) എന്നറിയപ്പെടുന്നു. ഇതു ചിലപ്പോൾ സുരകാർത്ത ക്രാട്ടൻ അല്ലെങ്കിൽ ക്രാട്ടൺ സോളോ എന്നും വിളിക്കപ്പെടുന്നുവെന്നാലും ഔപചാരികമായി ഇത് കരാട്ടൻ സുരകർത്ത ഹദിനിൻ‌ഗ്രാറ്റ് എന്നാണറിയപ്പെടുന്നത്. ജാവയിലെ വിവിധ നഗരങ്ങളിലെ നിരവധി ക്രാട്ടനുകളുടെ കാര്യത്തിലെന്നപോലെ, വർഷങ്ങളായി സുരകർത്ത ക്രാട്ടൻ അവഗണിക്കപ്പെട്ടു. അറ്റകുറ്റപ്പണികൾക്കായി വളരെ കുറച്ച് ധനസഹായം മാത്രമേ ലഭ്യമാകുന്നുവെന്നതിനാൽ കൊട്ടാരത്തിന്റെ പല ഭാഗങ്ങളും ക്ഷയോന്മുഖമാണ്.[1]

അവലംബം

[തിരുത്തുക]
  1. Ganug Nugroho Adi, 'Falling into disrepair', The Jakarta Post, 12 November 2012.
"https://ml.wikipedia.org/w/index.php?title=സുരകർത്ത_സുനാനേറ്റ്&oldid=3252371" എന്ന താളിൽനിന്ന് ശേഖരിച്ചത്