സുമൻ റാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുമൻ റാവു
സൗന്ദര്യമത്സര ജേതാവ്
ജനനം (1998-11-23) 23 നവംബർ 1998  (25 വയസ്സ്)
Rajasthan, India
പഠിച്ച സ്ഥാപനംUniversity of Mumbai
തൊഴിൽModel, Beauty pageant titleholder
തലമുടിയുടെ നിറംBlack
കണ്ണിന്റെ നിറംBlack
അംഗീകാരങ്ങൾFemina Miss Rajasthan 2019
Femina Miss India 2019
പ്രധാന
മത്സരം(ങ്ങൾ)
Femina Miss India Rajasthan 2019
(Winner)
Femina Miss India 2019
(Winner)
Miss World 2019
(TBD)

ഫെമിന മിസ് ഇന്ത്യ 2019 കിരീടമണിഞ്ഞ ഇന്ത്യൻ മോഡലും ഈ സൗന്ദര്യമത്സരത്തിന്റെ ജേതാവുമാണ് സുമൻ രത്തൻ സിംഗ് റാവു (ജനനം: 23 നവംബർ 1998). [1] [2] 2019 ഡിസംബർ 14 ന് യുണൈറ്റഡ് കിംഗ്ഡത്തിലെ എക്സെൽ ലണ്ടനിൽ നടന്ന മിസ്സ് വേൾഡ് 2019 മത്സരത്തിൽ സുമൻ റാവു ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ടാം റണ്ണറപ്പായും മിസ്സ് വേൾഡ് ഏഷ്യയായും കിരീടം ചൂടി. [3] [4] [5] [6]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

1998 നവംബർ 23 ന് രാജസ്ഥാനിലെ ഉദയ്പൂരിനടുത്തുള്ള ഐദാന ഗ്രാമത്തിലാണ് സുമൻ റാവു ജനിച്ചത്. [7] അച്ഛൻ രത്തൻ സിംഗ് റാവു സ്വർണ്ണവ്യാപാരിയും അമ്മ സുശീല കുൻവർ റാവു ഒരു വീട്ടമ്മയുമാണ്. സുമന് രണ്ട് സഹോദരന്മാരുണ്ട്, ജിതേന്ദ്ര, ചിരാഗ്. [8] ഒരു വയസ്സുള്ളപ്പോൾ അവളുടെ കുടുംബം മുംബൈയിലേക്ക് താമസം മാറി. നവി മുംബൈയിലെ മഹാത്മാ സ്കൂൾ ഓഫ് അക്കാദമിക്സ് ആൻഡ് സ്പോർട്സിൽ സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ നിന്ന് ചാർട്ടേഡ് അക്കൗണ്ടൻസി കോഴ്‌സ് പഠിക്കുന്നു. [9] പരിശീലനം സിദ്ധിച്ച കഥക് നർത്തകി കൂടിയാണ് സുമൻ റാവു. [10]

മത്സരം[തിരുത്തുക]

2018 ൽ മിസ്സ് നവി മുംബൈ മത്സരത്തിൽ പങ്കെടുത്തു, അവിടെ ഒന്നാം റണ്ണറപ്പായി കിരീടം ചൂടി. [11] ഫെമിന മിസ് രാജസ്ഥാൻ 2019 എന്ന കിരീടത്തിനായി ഓഡിഷനിൽ പങ്കെടുത്തു. ഫെമിന മിസ്സ് ഇന്ത്യ 2019 മത്സരത്തിൽ രാജസ്ഥാൻ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു. [12] 2019 ജൂൺ 15 ന് മുംബൈയിലെ സർദാർ വല്ലഭായ് പട്ടേൽ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് ഫെമിന മിസ് ഇന്ത്യ വേൾഡ് ആയി കിരീടം ചൂടി . [13] [14] മുൻ ഫെമിന മിസ് ഇന്ത്യ വേൾഡ് ആയിരുന്ന അനുക്രിതി വാസ് ആണ് കിരീടം ചൂടിച്ചത്. മത്സരത്തിന്റെ ഉപ മത്സര ചടങ്ങിനിടെ അവർ 'മിസ് റാംപ്‍വാക്ക്' അവാർഡ് നേടി. [15]

മിസ്സ് വേൾഡ് 2019[തിരുത്തുക]

2019 ഡിസംബർ 14 ന് യുണൈറ്റഡ് കിംഗ്ഡത്തിലെ എക്സെൽ ലണ്ടനിൽ നടക്കുന്ന മിസ്സ് വേൾഡ് 2019 മത്സരത്തിൽ സുമൻ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ടാം റണ്ണറപ്പായും മിസ്സ് വേൾഡ് ഏഷ്യയായും കിരീടം ചൂടി. മെക്സിക്കോയിലെ വനേസ പോൻസ് മത്സരത്തിന്റെ അവസാനത്തിൽ പിൻഗാമിയെ (മിസ് വേൾഡ് 2019) കിരീടമണിയിക്കും. [16]

അവലംബങ്ങൾ[തിരുത്തുക]

  1. "Femina Miss India 2019: Suman Rao crowned Miss India 2019, Shivani Jadhav Miss Grand India and Shreya Shanker Miss India United Continents". Indian Express. 16 June 2019.
  2. "Who is Suman Rao? Check out the Miss India 2019's 7 most stunning photos". Times Now. 16 June 2019.
  3. "Miss India 2019 winner is Suman Rao from Rajasthan". India Today.
  4. "Miss India 2019: 22-year-old Suman Rao from Rajasthan wins beauty pageant". First Post.
  5. "Suman Rao crowned Miss India 2019". Zee News.
  6. "Miss World 2019 winner is Miss Jamaica Tony-Ann Singh, India's Suman Rao is second runner-up". India Today. 14 December 2019.
  7. "My community sees me as a ray of hope: Miss India winner Suman Rao". The Pioneer. 18 June 2019.
  8. Neha Chaudhary (18 June 2019). "fbb Colors Femina Miss India World 2019 Suman Rao: 'Even though I live in Mumbai, I have not forgotten my roots'". The Times of India.
  9. "Miss India 2019, Suman Rao contestant profile". ETimes. Retrieved 16 June 2019.
  10. "Rajasthan girls inch closer to the coveted crown". The Times of India. 18 March 2019.
  11. "Suman Rao is Femina Miss India 2019". Retrieved 16 June 2019.
  12. "Suman Rao from Rajasthan Crowned Miss India 2019". News18. 16 June 2019.
  13. "Miss India 2019 winner is Rajastan's Suman Rao". Asian News International.
  14. Press Trust of India (16 June 2019). "Suman Rao crowned Miss India World". Deccan Herald.
  15. "Fbb Colors Femina Miss India 2019: Sub contest winners". ETimes. 2 June 2019.
  16. "Suman Rao from Rajasthan crowned Femina Miss India 2019". daijiworld.com. 16 June 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുമൻ_റാവു&oldid=3668805" എന്ന താളിൽനിന്ന് ശേഖരിച്ചത്