സുമിത്ര ഗുഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Sumitra Guha
ജനനനാമംSumitra Raju
സ്വദേശംAndhra Pradesh, India
സംഗീതശൈലിHindustani classical music, Carnatic music, world music
തൊഴിലു(കൾ)Classical musician
സജീവമായ കാലയളവ്1972–present
Associated actsGondwana dawn project, OMKARA 2 project
വെബ്സൈറ്റ്www.sumitraguha.in

ഭാരതീയയായ ശാസ്ത്രീയ സംഗീതജ്ഞയാണ് സുമിത്ര ഗുഹ. കർണാടക സംഗീതത്തിലും ഹിന്ദുസ്താനി സംഗീതത്തിലും അവഗാഹമുള്ള ഇവർക്ക് 2010 ൽ പത്മശ്രീ ലഭിച്ചു.[1] [2]

ജീവിതരേഖ[തിരുത്തുക]

ആന്ധ്രാപ്രദേശിൽ ജനിച്ചു. [3] കുട്ടിക്കാലത്തേ സംഗീത പഠനമാരഭിച്ചു. അമ്മ രാജ്യ ലക്ഷ്മി രാജുവായിരുന്നു ആദ്യ ഗുരു.[4][5] സംഗീത വിദ്വാനായ എസ്.ആർ. ജാനകീരാമന്റെ പക്കൽ നിന്നും സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചു.[6] വിശ്വഭാരതി സർവകലാശാലയിൽ ഫിലോസഫിയിൽ ബിരുദത്തിനു പഠിക്കവെ ഹിന്ദുസ്ഥാനി സംഗീതവും പരിചയപ്പെട്ടു. പണ്ഡിറ്റ് എ. കാനന്റെയും വിദുഷി മാളവിക കാനന്റെയും പക്കലും പിന്നീട് ബഡേ ഗുലാം അലിഖാന്റെ ശിഷ്യനായ സുശീൽ കുമാർ ബോസിന്റെ പക്കലും ഹിന്ദുസ്താനി സംഗീതത്തിൽ തുടർ പഠനം നടത്തി.‌


1972, ൽ ആകാശവാണിയിൽ പാടാനാരംഭിച്ചു. 1995 ൽ വിദുഷി പട്ടം ലഭിച്ചു.

കിരാന ഖരാന ശൈലിയിലെ സുമിത്രയുടെ ഹിന്ദുസ്ഥാനി ആലാപനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആന്ധ്രയിലെ ആദ്യമായി ഹിന്ദുസ്ഥാനി സംഗീതം അവതരിപ്പിക്കുന്ന വനിതയാണ്. 1995 ദൂരദർശൻ അവരുടെ ജീവിതത്തെ ആസ്പദമാക്കി ഏക് മുലാക്കാത്ത് എന്നൊരു ഡോക്യുമെന്ററി നിർമ്മി്ചിട്ടുണ്ട്. സംഗീത നാടക അക്കാദമിക്കു വേണ്ടിയും എച്ച്.എം.വിക്കു വേണ്ടിയും റിക്കാർഡിംഗുകൾ നടത്തിയിട്ടുണ്ട്. ഇരട്ട ഗ്രമ്മി പുരസ്കാര ജേതാവായ റോബിൻ ഹോഗാർത്തുമായി ചേർന്ന് ഇന്ത്യാഹാബിറ്റാറ്റ് സെന്ററിൽ നടത്തിയ സന്ത് കബീർ സംഗീതം ഹിന്ദുസ്ഥാനി സംഗീതവും ആഫ്രിക്കൻ ഗോസ്പൽ സംഗീതവും ചേർന്നതായിരുന്നു. ഇത്തരത്തിൽ വ്യത്യസ്ത സംഗീത ശൈലികൾ കൂട്ടി ചേർത്തു വിശ്വ മോഹൻ ഭട്ടിനെയും രൂപം ശർമ്മയെയും പോലുള്ള കലാകാരന്മാരുമൊത്ത് സംഗീത പരിപാടികൾ ധാരാളം നടത്തിയിട്ടുണ്ട്.[7] ട്രിബ്യൂട്ട് ടു മ്യൂസിക്കൽ സെയിന്റ്സ് ഓഫ് ഇന്ത്യ എന്നൊരു പരമ്പരയും ചെയ്തിട്ടുണ്ട്.[8]

അവലംബം[തിരുത്തുക]

  1. "University of Massachusetts" (PDF). University of Massachusetts. 2014. ശേഖരിച്ചത് November 15, 2014.
  2. "Padma Shri" (PDF). Padma Shri. 2014. ശേഖരിച്ചത് November 11, 2014.
  3. "Profile". Sumitraguha.in. 2014. ശേഖരിച്ചത് November 16, 2014.
  4. "Maharishi Gandharva". Maharishi Gandharva. 2014. ശേഖരിച്ചത് November 15, 2014.
  5. "Lokvani". Lokvani. 2014. ശേഖരിച്ചത് November 16, 2014.
  6. "Under Score Records". Under Score Records. 2014. ശേഖരിച്ചത് November 16, 2014.
  7. "Music has no barriers". TOI. October 31, 2011. ശേഖരിച്ചത് November 15, 2014.
  8. "OMKARA - The Sound of Divine Love".

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുമിത്ര_ഗുഹ&oldid=2923184" എന്ന താളിൽനിന്ന് ശേഖരിച്ചത്