സുകുമാർ റേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുകുമാർ റേ
ജനനംഒക്ടോബർ 30, 1887
മരണംസപ്റ്റംബർ 9, 1923
കൊൽക്കത്ത ,ഇന്ത്യ
ദേശീയതഭാരതീയൻ
രചനാകാലംബംഗാൾ നവോത്ഥാനം
രചനാ സങ്കേതംബാല സാഹിത്യം
പ്രധാന കൃതികൾഅബോൽ തബോൽ , പഗ്ലാ ദഷു, ഹജബരല

ബംഗാളി ബാലസാഹിത്യത്തിൽ സവിശേഷ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുളള കവിയും, കഥാകൃത്തും ചിത്രകാരനുമാണ് സുകുമാർ റേ (ബംഗാളി: সুকুমার রায়). സുപ്രസിദ്ധ ചലച്ചിത്രസംവിധായകൻ സത്യജിത് റേ ഇദ്ദേഹത്തിന്റെ പുത്രനാണ്.

ജീവിതരേഖ[തിരുത്തുക]

ഉപേന്ദ്രകിഷോർ റേയുടേയും ബിധുമുഖി ദേവിയുടേയും രണ്ടാമത്തെ സന്താനമായിരുന്നു സുകുമാർ . പിതാവിന്റെ സാഹിത്യാഭിരുചിയും പാടവവും പുത്രനും പകർന്നു കിട്ടി. വീട്ടിലെ സാഹിത്യസദസ്സുകൾ ഇതിനു സഹായകമായി ഭവിച്ചു. [1]. സുകുമാർ പിന്നീട് ലണ്ടനിൽ ചെന്ന് ഫോട്ടോഗ്രഫിയിൽ പ്രത്യേക പരിശീലനം നേടുകയുണ്ടായി.[2] സ്വന്തമായ ഒരു പ്രിൻറിംഗ് &പബ്ലിഷിംഗ് കമ്പനി സ്ഥാപിച്ചതിനോടൊപ്പം ഉപേന്ദ്രകിഷോർ റേ കുട്ടികൾക്കു വേണ്ടി സന്ദേഷ് എന്ന മാസികയും തുടങ്ങി. പിതാവിന്റെ മരണശേഷം, കമ്പനിയുടേയും മാസികയുടേയും ഉത്തരവാദിത്തം സുകുമാർ ഏറ്റെടുത്തു. ലെഷ്മാന്യ ബാധിതനായി 1923 സെപ്റ്റംബർ 10-ന് അന്തരിച്ചു. [3]

സുകുമാർ റേ എന്ന പേരിൽ സത്യജിത് റേ 1987-ൽ ഒരു ഹ്രസ്വചിത്രം നിർമ്മിച്ചിട്ടുണ്ട്. തിരക്കഥയും സംഗീതവും, സംവിധാനവും റേ തന്നെ നിർവ്വഹിച്ചു. മുഖ്യ അഭിനേതാക്കൾ സൌമിത്ര ചാറ്റർജി, ഉത്പൽ ദത്ത്, സന്തോഷ് ദത്ത, തപൻ ചാറ്റർജി എന്നിവരായിരുന്നു.[4]

കൃതികൾ[തിരുത്തുക]

നിരർത്ഥകപദങ്ങൾ കോർത്തിണക്കി രചിച്ച കവിതകളിലെ ഫലിതവും കുസൃതിയും പ്രായഭേദമെന്യെ എല്ലാവരേയും ആകർഷിക്കുന്നു. സുകുമാർ റേയുടെ കൃതികളുടെ സമ്പൂർണ്ണ സംഗ്രഹം അദ്ദേഹത്തിന്റെ ജന്മശതവാർഷികത്തോടനുബന്ധിച്ച് ആനന്ദ പബ്ലിക്കേഷൻ പുറത്തിറക്കുകയുണ്ടായി. [5] പലകൃതികളുടേയും ഇംഗ്ലീഷ് പരിഭാഷയും ലഭ്യമാണ്.[6]

 • അബോൽ തബോൽ
 • പഗ്ലാ ദഷു
 • ഖായ്-ഖായ്
 • ഹേഷോരാം ഹുഷിയാരേർ ഡയറി
 • ഹജബരല
 • ഝലപല ഒ അനന്യ നാടക്
 • ലഖനേർ ഷൊക്തിഷേൽ
 • ചലചിത്തചഞ്ചരി
 • ശബ്ദകല്പദ്രും
 • ബഹുരൂപി
 • ഭാഷാർ അത്യാചാർ [7]

അവലംബം[തിരുത്തുക]

 1. Satyajit Ray (1998). Childhood Days- A Memoir. Penguin India (South Asia Books). ISBN 13: 978-0140250794 Check |isbn= value: invalid character (help). Unknown parameter |7 edition= ignored (help); Cite has empty unknown parameter: |1= (help)
 2. Sukumar Ray
 3. "LIfe Of Sukumar Ray". Freehostia.
 4. Satyajit Ray (2011). Sandip Ray (ed.). Deep Focus. HarperCollins, India Today Group. ISBN 978-93-5029-135-1.
 5. Satyajit Ray, ed. (1989). Sukumar Sahithya Samagra. Kolkata: Ananda Publishers Private Ltd. ISBN 81-7066-172-2. Unknown parameter |coeditor= ignored (help); Cite has empty unknown parameter: |1= (help)
 6. Ray, Sukumar. Nonsense rhymes. , Writers Workshop. 1970. ISBN 0882535870. Unknown parameter |translated= ignored (help)
 7. Torture of Language
"https://ml.wikipedia.org/w/index.php?title=സുകുമാർ_റേ&oldid=2286489" എന്ന താളിൽനിന്ന് ശേഖരിച്ചത്