സീതാകല്യാണ വൈഭോഗമേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജർ രചിച്ച ഒരു കീർത്തനമാണ് സീതാകല്യാണ വൈഭോഗമേ. ചാപ്പ് താളത്തിൽ ധീരശങ്കരാഭരണത്തിന്റെ ജന്യമായ കുറിഞ്ഞി രാഗത്തിലാണ് ഇതു ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജയരാജിന്റെ പൈതൃകത്തിനു വേണ്ടി എസ്.പി. വെങ്കിടേഷിന്റെ സംഗീതത്തിൽ കെ.ജെ. യേശുദാസും കെ.എസ്. ചിത്രയും പാടിയിട്ടുണ്ട്.[1]

വരികൾ[തിരുത്തുക]

പല്ലവി

സീതാകല്യാണ വൈഭോഗമേ രാമ കല്യാണ
വൈഭോഗമേ

അനുപല്ലവി

പവനജ സ്തുതി പാത്ര പാവന ചരിത്രാ
രവിസോമ വാരനേത്ര രമണീയ ഗാത്ര

ചരണം

ഭക്ത ജന പരിപാല ഭരിത ശര ജാല
ഭുക്തി മുക്തിദ ലീല ഭൂദേവ പാല

പാമരാസുരഭീമ പരിപൂർണ്ണ കാമ
ശ്യാമ ജഗദഭിരാമ സാകേത രാമാ

സർവ്വലോകാധാര സമരൈകധീര
ഗർവ്വമാനസദൂര കനകാദധീര

നിഗമാഗമ വിഹാര നിരുപമ ശരീരാ

നഗധനാഗവിദാര നതലോകാധാര

പരമേശനുതഗീത ഭവജലധിപോത
തരണികുല സംജാത ത്യാഗരാജനുതാ

അവലംബം[തിരുത്തുക]

  1. http://malayalasangeetham.info/s.php?10235
"https://ml.wikipedia.org/w/index.php?title=സീതാകല്യാണ_വൈഭോഗമേ&oldid=2582414" എന്ന താളിൽനിന്ന് ശേഖരിച്ചത്