സി. രാഘവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി. രാഘവൻ
തൊഴിൽവിവർത്തകൻ

മലയാളിയായ പ്രമുഖ വിവർത്തന സാഹിത്യകാരനായിരുന്നു സി. രാഘവൻ (1932 - ഫെബ്രുവരി 20 2010). കന്നഡ, തുളു ഭാഷകളിലെ സാഹിത്യ കൃതികളാണ് രാഘവൻ പ്രധാനമായും മലയാളത്തിലേയ്ക്ക് തർജമ ചെയ്തിരുന്നത്. കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്.

കന്നടയിൽ നിന്നു മലയാളത്തിലേക്ക് 22-ഉം മലയാളത്തിൽ നിന്നു കന്നടയിലേക്കു 7-ഉം പുസ്തകങ്ങൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.[1] എം.ടി.യുടെ രണ്ടാമൂഴം, ഭീമായണ എന്ന പേരിൽ കന്നഡയിലേക്കും ചന്ദ്രശേഖര കമ്പാറിന്റെ സിങ്കാരവ്വ മത്തു അരമനെ എന്ന നോവൽ കൂലോത്തെ ചിങ്കാരമ്മ എന്ന പേരിൽ മലയാളത്തിലേക്കും[2] പരിഭാഷപ്പെടുത്തിയത് അതത് ഭാഷകളിലെ സാഹിത്യപ്രേമികളുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ഒ. ചന്തുമേനോന്റെ ഇന്ദുലേഖ കന്നഡയിലേക്ക് വിവർത്തനം ചെയ്തതിനു 1988-ലെ കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരവും ലഭിച്ചു.[1] യു.ആർ. അനന്തമൂർത്തിയുടെ ദിവ്യം എന്ന നോവൽ മലയാളത്തിലേക്കു തർജ്ജമ ചെയ്തതിനു കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 "സി.രാഘവൻ അന്തരിച്ചു". Mathrubhumi. Archived from the original on 2010-02-23. Retrieved 2010 ഫെബ്രുവരി 20. {{cite news}}: Check date values in: |accessdate= (help)
  2. 'സിരിസമ്പിഗെ'യിൽ കമ്പാറിനൊപ്പം, ശശിധരൻ മങ്കത്തിൽ, മാതൃഭൂമി, 2011 സെപ്റ്റംബർ 24
  3. "പ്രശസ്ത സാഹിത്യകാരൻ സി. രാഘവൻ അന്തരിച്ചു". Manoramaonline. Retrieved 2010 ഫെബ്രുവരി 20. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]


"https://ml.wikipedia.org/w/index.php?title=സി._രാഘവൻ&oldid=3647219" എന്ന താളിൽനിന്ന് ശേഖരിച്ചത്