സി.ജി. രാജഗോപാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിന്ദിയിൽ നിന്നും മലയാളത്തിലേക്ക് തുളസിദാസിന്റെ രാമചരിതമാനസം വിവർത്തനം ചെയ്ത എഴുത്തുകാരനാണ് സി.ജി. രാജഗോപാൽ. ശ്രീരാമചരിത മാനസം (തുളസീദാസ രാമായണം) എന്നാണ് പദ്യത്തിൽ തന്നെയുള്ള വിവർത്തനത്തിന്റെ പേര്. ഇതിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2019–ലെ വിവർത്തനത്തിനുള്ള അവാർഡ് ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

വിവിധ കോളജുകളിൽ ഹിന്ദി അധ്യാപകനായിരുന്ന രാജഗോപാൽ തൃശൂർ ഗവ.ആർട്സ് കോളജ് പ്രിൻസിപ്പലായി വിരമിച്ചു. തുടർന്നു ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ സംസ്കൃതേതര ഭാരതീയ ഭാഷാ വിഭാഗം ഡീനായി.

കൃതികൾ[തിരുത്തുക]

  • ശ്രീരാമചരിതമാനസം (തുളസീദാസ രാമായണം) വിവർത്തനം
  • നാദത്രയം (കവിതാ സമാഹാരം)
  • ഭാരത ബൃഹദ് ചരിത്രം(വിവർത്തനം)
  • ഭാരതീയ സംസ്കാരത്തിന് ജൈന മതത്തിന്റെ സംഭാവന (പഠനം),
  • ഹിന്ദി–ഇംഗ്ലിഷ്–മലയാളം ത്രിഭാഷാ നിഘണ്ടു

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2019–ലെ വിവർത്തനത്തിനുള്ള അവാർഡ്[1]

അവലംബം[തിരുത്തുക]

  1. https://www.manoramaonline.com/news/kerala/2020/02/25/prof-cg-rajagopal-won-central-sahitya-academy-award.html
"https://ml.wikipedia.org/w/index.php?title=സി.ജി._രാജഗോപാൽ&oldid=3289972" എന്ന താളിൽനിന്ന് ശേഖരിച്ചത്