സി.എം.എസ്. കോളേജ്, കോട്ടയം
ആദർശസൂക്തം | Thy Word Is Truth |
---|---|
സ്ഥാപിതം | 1815 | (1787 It was unofficially started, but discontinued in 1811)
അഫിലിയേഷൻ | സി.എസ്.ഐ.യുടെ മധ്യകേരള മഹാഇടവക |
അക്കാഡമിക്ക് അഫിലിയേഷൻ | മഹാത്മാഗാന്ധി സർവ്വകലാശാല |
പ്രധാനാദ്ധ്യാപക(ൻ) | Dr. Varghese C Joshua. |
സ്ഥലം | കോട്ടയം |
വെബ്‌സൈറ്റ് | cmscollege.ac.in |
കേരളത്തിലെ ആദ്യ കോളേജാണ് സി.എം.എസ്. കോളേജ്. കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്കു കീഴിലാണ് ഈ കോളേജ്[1]. 1817-ൽ ലണ്ടനിലെ ചർച്ച് മിഷൻ സൊസൈറ്റി സ്ഥാപിച്ച ഈ കോളേജ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ കോളേജാണ്. കോട്ടയം നഗരാതിർത്തിയിൽ ബേക്കർ ജംഗ്ഷന് സമീപം ചാലുകുന്നിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്.
ചരിത്രം[തിരുത്തുക]
ചർച്ച് മിഷൻ സൊസൈറ്റിയാണ് കോളേജിന്റെ സ്ഥാപകർ. കോളേജ് പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പ് 1813-ൽ കോളേജ് കെട്ടിടത്തിന്റെ പണിതുടങ്ങി. മൂന്ന് വർഷം കഴിഞ്ഞ് 25 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ചെങ്കിലും ഔദ്യോഗികരേഖകളിൽ 1817 ആണ് സ്ഥാപിക്കപ്പെട്ട കൊല്ലമായി കാണിച്ചിരിക്കുന്നത്. കൽക്കത്താ പ്രസിഡൻസി കോളേജിനു മുമ്പ് പ്രവർത്തനം ആരംഭിച്ച കലാലയമാണിത്. ബെഞ്ചമിൻ ബെയ്ലിയാണ് ആദ്യത്തെ പ്രിൻസിപ്പൽ.
ബെഞ്ചമിൻ ബെയ്‌ലി മ്യൂസിയം[തിരുത്തുക]
2018-ൽ ബെഞ്ചമിൻ ബെയ്‌ലി മ്യൂസിയം ആൻഡ് സ്റ്റഡി സെന്റർ സി.എം.എസ്. കോളേജിൽ തുറന്നു. പ്രിൻസിപ്പൽ ബംഗ്ലാവിനു സമീപമാണ് മ്യൂസിയം. ബെയ്‌ലി അച്ചടിക്കായി 200 വർഷം മുൻപ് ഉപയോഗിച്ച തടികൊണ്ടുള്ള പ്രസിന്റെ ഒരു മാതൃക സൃഷ്ടിച്ച് മ്യൂസിയത്തിൽ സ്ഥാപിച്ചിട്ടുണ്ട്. കാലുകൊണ്ടു ചവിട്ടിയുപയോഗിക്കാവുന്ന അച്ചടിയന്ത്രമായ ട്രെഡിൽ, കൊളംബിയൻ പ്രസ്, അൽബിയോൺ പ്രസ്, മിനി ഓഫ്‌സെറ്റ് പ്രിന്റിങ് പ്രസ്, കംപ്യൂട്ടർ ഉപയോഗിച്ചുള്ള പുതിയ പ്രിന്റിങ് സംവിധാനം, തടിയിലും ഈയത്തിലും കൊത്തിയ അച്ചുകൾ തുടങ്ങിയവയും മ്യൂസിയത്തിൽ ഉണ്ട്. മ്യൂസിയത്തിനുമുമ്പിൽ ബെഞ്ചമിൻ ബെയ്‌ലിയുടെ ശില്പവും സ്ഥാപിച്ചിട്ടുണ്ട്.[2]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-02-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-02-07.
- ↑ "അച്ചടിയുടെ ചരിത്രം പറയും ബെഞ്ചമിൻ ബെയ്‌ലി മ്യൂസിയം". ശേഖരിച്ചത് 2 ഡിസംബർ 2020.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
CMS College, Kottayam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |