സിൽഹാരാ രാജവംശം
ഇന്നത്തെ മുംബൈ നഗരവും കൊങ്കൺ പ്രദേശങ്ങളും ഭരിച്ചിരുന്ന ഒരു രാജവംശമായിരുന്നു സിൽഹാരാ രാജവംശം. ക്രി.വ. 8 മുതൽ 13-ആം നൂറ്റാണ്ട് വരെയായിരുന്നു ഇവരുടെ ഭരണകാലം. ഈ രാജവംശത്തിന്റെ മൂന്ന് ശാഖകൾ ഉത്തര കൊങ്കൺ (ഇന്നത്തെ മുംബൈ, താനെ, റായ്ഗഡ് ജില്ലകൾ) , ദക്ഷിണ കൊങ്കൺ, കോലാപ്പൂർ (ഇന്നത്തെ സത്താറ-കോലാപ്പൂർ ജില്ലകൾ) എന്നീ പ്രദേശങ്ങൾ ഭരിച്ചു[1].
ചരിത്രം
[തിരുത്തുക]ഡെക്കാൺ പ്രദേശം രാഷ്ട്രകൂടരുടെ അധീനതയിലായിരുന്ന കാലത്താണ് സിൽഹാരാ രാജവംശത്തിന്റെ തുടക്കം. ക്രി.വ. 800-നോടടുത്ത് രാഷ്ട്രകൂടരാജാവായിരുന്ന ഗോവിന്ദ രണ്ടാമൻ ഉത്തര കൊങ്കൺ മേഖലയുടെ ഭരണം കപർദിൻ ഒന്നാമനെ ഏൽപ്പിച്ചു. പുരി (ഇന്നത്തെ രാജാപ്പൂർ) തലസ്ഥാനമായി കപർദി ദ്വീപ് എന്ന പേരിൽ ഈ രാജ്യം അറിയപ്പെട്ടു. കോലാപ്പൂർ ശാഖ ആരംഭിച്ചത് രാഷ്ട്രകൂടരുടെ പതനത്തോടെയാണ്. ഈ മൂന്ന് ശാഖകളിലെ കുടുംബങ്ങളും ജീമൂതവാഹനന്റെ പിൻമുറക്കാരാണെന്ന് വിശ്വസിച്ചുപോന്നു. ഇവരുടെ സ്വദേശം ഏതെന്നുള്ളതിനെ കുറിച്ച് പ്രധാനമായും മൂന്ന് വാദഗതികളുണ്ട്. തഗര-പുരാധീശ്വര എന്ന വിശേഷണം ഉപയോഗിച്ചതിനാൽ തഗര (ഇന്നത്തെ ഒസ്മാനാബാദ് ജില്ലയിലെ തേർ) എന്ന സ്ഥലത്ത് നിന്നുള്ളവരായിരുന്നു സിൽഹാര കുടുംബം എന്ന് കരുതപ്പെടുന്നു. അഫ്ഗാനിസ്ഥാനിൽ ഇന്നുമുള്ള സിലാർ കാഫിർ എന്ന സമുദായം ഇവർ അഫ്ഗാനികളാണെന്നതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവരുടെ മന്ത്രിമാർ ഉപയോഗിച്ചിരുന്ന അയ്യാ എന്ന വിശേഷണവും സൈന്യാധിപരുടെ സംസ്കൃതേതര നാമങ്ങളും മൂലം ഇവർ കർണ്ണാടകത്തിൽ നിന്നുള്ളവരായിരുന്നു എന്ന വാദവുമുണ്ട്.
ഉത്തര കൊങ്കൺ ശാഖ
[തിരുത്തുക]- കപാർദിൻ ഒന്നാമൻ (800 - 825)
- പുല്ലാശക്തി (825 - 850)
- കപാർദിൻ II (850 - 880)
- വാപ്പുവണ്ണ (880 - 910)
- ഝാഞ്ഝ (910 - 930)
- ഗോഗ്ഗിരാജ (930 - 945)
- വജ്ജാദ ഒന്നാമൻ (945 - 965)
- ഛദവൈദേവ (965 - 975)
- അപരാജിത (975 - 1010)
- വജ്ജാദ രണ്ടാമൻ (1010 - 1015)
- അരികേശരിൻ (1015 - 1022)
- ഛിത്തരാജ (1022 - 1035)
- നാഗാർജുന (1035 - 1045)
- മാമ്മുനിരാജ (1045 - 1070)
- അനന്തദേവ ഒന്നാമൻ (1070 - 1127)
- അപരാദിത്യ ഒന്നാമൻ (1127 - 1148)
- ഹരിപാലാദേവ (1148 - 1155)
- മല്ലികാർജുന (1155 - 1170)
- അപരാദിത്യ രണ്ടാമൻ (1170 - 1197)
- അനന്തദേവ രണ്ടാമൻ (1198 - 1200)
- കേശീദേവ രണ്ടാമൻ (1200 - 1245)
- അനന്തദേവ മൂന്നാമൻ (1245 - 1255)
- സോമേശ്വര (1255 - 1265)
ദക്ഷിണ കൊങ്കൺ ശാഖ
[തിരുത്തുക]- സനാഫുല്ല (765 മുതൽ 795 വരെ)
- ധമ്മയീര (795 മുതൽ 820 വരെ)
- അയ്യപരാജ (820 മുതൽ 845 വരെ)
- അവസാര ഒന്നാമൻ (845 to 870)
- ആദിത്യവർമ്മ (870 മുതൽ 895 വരെ)
- അവസാര രണ്ടാമൻ (895 മുതൽ 920 വരെ)
- ഇന്ദ്രരാജ (920 മുതൽ 945)
- ഭീമ (945 മുതൽ 970 വരെ)
- അവസാര മൂന്നാമൻ (970 മുതൽ 995 വരെ)
- രത്തരാജ (995 to 1020)
കോലാപ്പൂർ ശാഖ
[തിരുത്തുക]- ജതിഗ ഒന്നാമൻ (940 - 960)
- നയിവർമൻ (960 - 980)
- ചന്ദ്ര (980 - 1000)
- ജതിഗ രണ്ടാമൻ (1000 - 1020)
- ഗോങ്ക ഒന്നാമൻ (1020 - 1050)
- ഗുഹാല ഒന്നാമൻ
- കീർത്തിരാജ
- ചന്ദ്രാദിത്യ
- മാർസിംഹ (1050 - 1075)
- ഗുഹാല രണ്ടാമൻ (1075 - 1085)
- ഭോജ ഒന്നാമൻ (1085 - 1100)
- ബല്ലാല (1100 - 1108)
- ഗോങ്ക രണ്ടാമൻ
- ഗന്ദരാദിത്യ ഒന്നാമൻ (1108 - 1138)
- വിജയാദിത്യ ഒന്നാമൻ (1138 - 1175)
- ഭോജ രണ്ടാമൻ (1175-1212)