സിൽവ ഗാഡെലിക
![]() സിൽവിയ ഗാഡെലിക്കയിൽ ചിത്രീകരിച്ചിരിക്കുന്ന ഒരു ഫിയന്ന നായകൻ, ഫിയോൺ മാക് കുംഹെയിൽ, തന്റെ പിതാവിന്റെ പരിചാരകരെ അയർലണ്ടിലെ കൊനാച്ച് വനത്തിൽ കണ്ടുമുട്ടുന്നു. |സ്റ്റീഫൻ റീഡിന്റെ ചിത്രീകരണം. | |
കർത്താവ് | സ്റ്റാൻഡിഷ് ഹെയ്സ് ഓ ഗ്രേഡി |
---|---|
രാജ്യം | യുണൈറ്റഡ് കിംഗ്ഡം |
സാഹിത്യവിഭാഗം | നാടോടിക്കഥ |
പ്രസാധകൻ | വില്യംസ് ആന്റ് നോർഗേറ്റ് |
പ്രസിദ്ധീകരിച്ച തിയതി | 1892 |
മാധ്യമം | Print (hardcover) |
ഐറിഷ് നാടോടിക്കഥകളിൽ നിന്ന് എടുത്ത മധ്യകാല കഥകളുടെ രണ്ട് വാല്യങ്ങളാണ് സിൽവ ഗാഡെലിക. ആധുനിക ഇംഗ്ലീഷിലേക്ക് സ്റ്റാൻഡിഷ് ഹെയ്സ് ഓ ഗ്രേഡി ഇത് വിവർത്തനം ചെയ്യുകയും 1892 ൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.[1] ഫെനിയൻ സൈക്കിളിൽ ഉൾക്കൊള്ളുന്ന നിരവധി കഥകൾ വോള്യങ്ങളിൽ അടങ്ങിയിരിക്കുന്നു.
ഉള്ളടക്കം[തിരുത്തുക]
സിൽവ ഗാഡെലിക്കയിൽ രണ്ട് വാല്യങ്ങളുണ്ട്. ആദ്യത്തേതിൽ മധ്യകാല സ്ക്രിപ്റ്റും രണ്ടാമത്തേതിൽ ഇംഗ്ലീഷ് വിവർത്തനങ്ങളും ഉൾക്കൊള്ളുന്നു.[1] ബ്രിട്ടീഷ് മ്യൂസിയത്തിൽ കാണപ്പെടുന്ന വെല്ലം രേഖകളിൽ നിന്നാണ് കഥകൾ വിവർത്തനം ചെയ്തത്.[2] ആദ്യമായി പ്രസിദ്ധീകരിച്ചപ്പോൾ സിൽവ ഗാഡെലിക്കയിൽ 31 കഥകളും രണ്ടാം വാല്യത്തിൽ 600 പേജിലധികംവരുന്ന മികച്ച അച്ചടികളും ഉൾപ്പെടുന്നു.[3]
സിൽവ ഗഡെലിക്കയിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ വിവർത്തനം അക്കല്ലം നാ സെനറാച്ച് അല്ലെങ്കിൽ "Colloquy of the Ancients" ആണ്.[3]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 Welch, Robert (2003). "O'Grady, Standish Hayes". The Concise Oxford Companion to Irish Literature. Oxford University Press.
- ↑ Welch, Robert (2003). "manuscripts in Irish". The Concise Oxford Companion to Irish Literature. Oxford University Press.
- ↑ 3.0 3.1 "Silva Gadelica: A Collection of Irish Tales". The Journal of the Royal Society of Antiquaries of Ireland. 3 (1): 94–96. JSTOR 25508001. ശേഖരിച്ചത് 19 October 2020.
പുറംകണ്ണികൾ[തിരുത്തുക]
- Original text and translation found in the second volume at archive.org