സിൽവിയ ഹിച്ച്കോക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sylvia Hitchcock
സൗന്ദര്യമത്സര ജേതാവ്
Sylvia Hitchcock, 1967
ജനനംSylvia Louise Hitchcock
(1946-01-31)ജനുവരി 31, 1946
Haverhill, Massachusetts, U.S.
മറ്റു പേരുകൾSylvia Carson
മരണംഓഗസ്റ്റ് 16, 2015(2015-08-16) (പ്രായം 69)
Miami, Florida, U.S.
വിദ്യാഭ്യാസംMiami-Dade Junior College
University of Alabama
ഉയരം1.70 m (5 ft 7 in)
തലമുടിയുടെ നിറംBrown
കണ്ണിന്റെ നിറംBrown
അംഗീകാരങ്ങൾMiss Alabama USA 1967
Miss USA 1967
Miss Universe 1967
പ്രധാന
മത്സരം(ങ്ങൾ)
Miss Alabama USA 1967
(Winner)
Miss USA 1967
(Winner)
Miss Universe 1967
(Winner)
ജീവിതപങ്കാളി
William Carson
(m. 1970)
കുട്ടികൾ3

സിൽവിയ ലൂയിസ് ഹിച്ച്‌കോക്ക് (ജനുവരി 31, 1946 - ഓഗസ്റ്റ് 16, 2015) മോഡലും സൗന്ദര്യ മത്സര റാണിയും ആയിരുന്നു. അവർ മിസ് അലബാമ യുണൈറ്റഡ് സ്റ്റേറ്റ്സ്, മിസ് യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ പദവികൾ നേടിയിരുന്നു. കൂടാതെ അവർ മിസ് യൂണിവേഴ്സ് 1967 ൽ കിരീടം നേടുകയും ചെയ്തിട്ടുണ്ട്.

സ്വകാര്യ ജീവിതം[തിരുത്തുക]

മസാച്യുസെറ്റ്‌സിലെ ഹാവർഹില്ലിൽ ജനിച്ച ഹിച്ച്‌കോക്ക് ഫ്ലോറിഡയിലെ മിയാമിയിലെ ഒരു ചിക്കൻ ഫാമിലാണ് വളർന്നത്.[1][2] അവർ മിയാമി പാൽമെറ്റോ ഹൈസ്കൂളിൽ പഠിക്കുകയും പിന്നീട് മിയാമി-ഡേഡ് ജൂനിയർ കോളേജിൽ ചേരുകയും അതിനുശേഷം അലബാമ സർവകലാശാലയിൽ കല പഠിക്കുകയും ചെയ്തു.[3][4] യൂണിവേഴ്സിറ്റിയിലെ ജൂനിയറായ അവർ മിസ് യുഎസ്എ കിരീടം നേടിയപ്പോൾ തൻ്റെ ബിരുദം പൂർത്തിയാക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.[5] അവർ ചി ഒമേഗ സോറോറിറ്റിയിലെ അംഗമായിരുന്നു.

പഴക്കൊയ്ത്ത് യന്ത്രത്തിൻ്റെ ഉപജ്ഞാതാവായ വില്യം കാർസണെ 1970-ൽ ഹിച്ച്‌കോക്ക് വിവാഹം കഴിച്ചു. അവർക്ക് ജോനാഥൻ, ക്രിസ്റ്റ്യൻ, വിൽ എന്നീ മൂന്ന് മക്കളും ഏഴ് പേരക്കുട്ടികളും ഉണ്ടായിരുന്നു.[4]

കരിയർ[തിരുത്തുക]

മുമ്പ് ഫ്ലോറിഡയിലെ പ്രാദേശിക മത്സരങ്ങളിൽ പങ്കെടുത്തിരുന്ന ഹിച്ച്‌കോക്ക് മിസ് യുഎസ്എ 1967 മത്സരത്തിൽ അലബാമയെ പ്രതിനിധീകരിച്ചു. നീന്തൽ വസ്ത്രത്തിലെ ഏറ്റവും മികച്ച പതിനഞ്ചുകാരികളിൽ ഒരാളായി അവർ തിരഞ്ഞെടുക്കപ്പെടുകയും മെയ് 22-ന് മിസ് യുഎസ്എ കിരീടം നേടുകയും ചെയ്തു.[6] 1960-ൽ ലിൻഡ ബെമെൻ്റിന് ശേഷം മിസ് യൂണിവേഴ്സ് കിരീടം നേടുന്ന ആദ്യ മിസ് യുഎസ്എ ആയി ജൂലൈയിൽ അവർ മാറി.

1968 മെയ് 30-ന് ഇന്ത്യനാപൊളിസ് 500- ലും ഹിച്ച്‌കോക്ക് പ്രത്യക്ഷപ്പെട്ടിരുന്നു.

തൻ്റെ പദവി ഉപേക്ഷിച്ചതിന് ശേഷം അവർ ന്യൂയോർക്ക് സിറ്റിയിൽ മോഡലിംഗ് ചെയ്യാൻ ശ്രമിച്ചു പക്ഷേ നഗരത്തിന്നു നിരാശയായി മിയാമിയിലേക്ക് അവർ മടങ്ങി. അവർ അവിടെ ഒരു ടെലിവിഷൻ സ്റ്റേഷനിൽ ജോലി ചെയ്തു.[3] 1972-ൽ കെറി ആൻ വെൽസ് വിജയിച്ച മിസ് യൂണിവേഴ്സ് 1972 മത്സരത്തിൻ്റെ പന്ത്രണ്ട് ജഡ്ജിമാരുടെ പാനലിപാനലിലെ ഒരാളായിരുന്നു അവർ.[4]

മരണം[തിരുത്തുക]

2015 ഓഗസ്റ്റ് 16-ന് കാൻസർ ബാധിച്ച് മരിക്കുന്നത് വരെ ഫ്ലോറിഡയിലെ ലേക്ക് വെയിൽസിൽ അവർ താമസിച്ചു. മരിക്കുമ്പോൾ അവർക്ക് 69 വയസ്സായിരുന്നു.[7][8][9]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "New Miss USA sees no big disadvantages from beauty". Herald-Tribune. 1967-05-22.
  2. "Miss USA Not the Prettiest". The Evening Independent. 1967-05-22.
  3. 3.0 3.1 "Miss Universe is first from USA since 1960". The Lewiston Daily Sun. 1967-07-17.
  4. 4.0 4.1 4.2 Gessner, Miriam (1977-03-06). "Former Miss USA Uses Intelligence, Common Sense to Make Good Impression". Lakeland Ledger.
  5. Turner, Steve (1983-10-07). "Miss Universe '67 in '83 Remains Picture of Poise". Lakeland Ledger.
  6. Tucker, William (1967-05-18). "Oregon, Virginia Lead Miss USA Beauty Pack". The Miami News.[പ്രവർത്തിക്കാത്ത കണ്ണി]
  7. Grogan, Mike (2005-12-15). "Dream Village's Christmas Gala in Loughman Raises More Than $15,000 for Charity". The Reporter. Archived from the original on 2020-09-26. Retrieved August 18, 2015.
  8. Muerte de Sylvia Hitchcock, laprensa.hn; accessed August 18, 2015.(in Spanish)
  9. "Sylvia Hitchcock, former Miss Universe from USA, is no more", thegreatpageantcommunity.com, August 17, 2015; accessed August 18, 2015.
"https://ml.wikipedia.org/w/index.php?title=സിൽവിയ_ഹിച്ച്കോക്ക്&oldid=4076358" എന്ന താളിൽനിന്ന് ശേഖരിച്ചത്