സിൽവിയ സിഡ്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിൽവിയ സിഡ്നി
സിഡ്നി 1961 ൽ
ജനനം
സോഫിയ കൊസോവ്

(1910-08-08)ഓഗസ്റ്റ് 8, 1910
The Bronx, New York City, U.S.
മരണംജൂലൈ 1, 1999(1999-07-01) (പ്രായം 88)
മൻഹാട്ടൻ, ന്യൂയോർക്ക് നഗരം, യു.എസ്.
തൊഴിൽനടി
സജീവ കാലം1925–1998
ജീവിതപങ്കാളി(കൾ)
(m. 1935; div. 1936)

(m. 1938; div. 1946)

കാൾട്ടൺ അൽസോഫ്
(m. 1947; div. 1951)
കുട്ടികൾ1

സിൽവിയ സിഡ്നി (ജനനം: സോഫിയ കൊസോ,[1] ജീവിത കാലം: ഓഗസ്റ്റ് 8, 1910 - ജൂലൈ 1, 1999) ഏതാണ്ട് 70 വർഷത്തിലേറെ നീണ്ട ചലച്ചിത്ര ജീവിതം നയിച്ച ഒരു ഒരു അമേരിക്കൻ നാടക, ചലച്ചിത്ര നടിയാണ്. 1930 കളിൽ ഡസൻ കണക്കിന് പ്രധാന വേഷങ്ങളിലൂടെ അവർ മുൻനിരയിലേയ്ക്കെത്തി. ടിം ബർട്ടന്റെ ബീറ്റിൽജ്യൂസ് എന്ന സിനിമയിൽ മരണാനന്തര ജീവിതത്തിലെ കേസ് വർക്കറായിരുന്ന ജൂനോ എന്ന കഥാപാത്രത്തിലൂടെ അവർ പിന്നീട് പ്രേക്ഷക ശ്രദ്ധ നേടുകയും, ഇതിലെ വേഷത്തിന് മികച്ച സഹനടിക്കുള്ള സാറ്റേൺ അവാർഡ് ലഭിക്കുകയും ചെയ്തു. സമ്മർ വിഷ്സ്, വിന്റർ ഡ്രീംസ് (1973) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന്റെപേരിൽ മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിനും അവർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ആദ്യകാലം[തിരുത്തുക]

റൊമാനിയൻ ജൂതവംശജയായ റെബേക്കയുടേയും (മുമ്പ്, സപെർസ്റ്റീൻ), വസ്ത്ര വ്യാപാരിയായി ജോലിയെടുത്തിരുന്ന റഷ്യൻ ജൂത കുടിയേറ്റക്കാരനായ വിക്ടർ കൊസോവിന്റെ മകളായി ന്യൂയോർക്കിലെ ബ്രോങ്ക്സിൽ സോഫിയ കൊസോവ് എന്ന പേരിൽ ജനിച്ചു. 1915 ഓടെ അവളുടെ മാതാപിതാക്കൾ വിവാഹമോചനം നേടിയതോടെ ദന്തഡോക്ടറും രണ്ടാനച്ഛനുമായിരുന്ന സിഗ്മണ്ട് സിഡ്നി അവളെ ദത്തെടുത്തു. മാതാവ് വസ്ത്രനിർമ്മാണത്തിലേയ്ക്കു തിരിയുകയും തന്റെ പേര് സ്വയം ബിയാട്രിസ് സിഡ്നി എന്നാക്കുകയും ചെയ്തു. സിഡ്നി എന്ന കുടുംബപ്പേര് ഉപയോഗിച്ച് സിൽവിയ തന്റെ 15-ാം വയസ്സിൽ ലജ്ജയെ മറികടക്കുന്നതിനുള്ള ഉപാധിയെന്ന നിലയിൽ ഒരു നടിയായി മാറി. തിയേറ്റർ ഗിൽഡ്‌സ് സ്‌കൂൾ ഫോർ ആക്ടിംഗിലെ വിദ്യാർത്ഥിനിയെന്ന നിലയിൽ, അവളുടെ അഭിനയത്തെ നാടകനിരൂപകർ പ്രശംസിച്ചു. 1926 ൽ ഒരു ഹോളിവുഡ് ടാലന്റ് സ്കൌട്ട് അവളെ കണ്ടെത്തുകയും ആ വർഷം അവസാനത്തോടെ ആദ്യ ചലച്ചിത്രത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

ഔദ്യോഗികജീവിതം[തിരുത്തുക]

പലപ്പോഴും ഒരു ഗുണ്ടയുടെ കാമുകി, അല്ലെങ്കിൽ സഹോദരി തുടങ്ങിയ വേഷങ്ങൾ അവതരിപ്പിച്ചുകൊണ്ട് സിഡ്‌നി ഒരു കൂട്ടം സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. ഗാരി കൂപ്പർ, സ്പെൻസർ ട്രേസി, ഹെൻ‌റി ഫോണ്ട, ജോയൽ മൿക്രിയ, ഫ്രെഡ്രിക് മാർച്ച്, ജോർജ്ജ് റാഫ്റ്റ്, കാരി ഗ്രാന്റ് എന്നീ പ്രമുഖ അഭിനേതാക്കളോടൊപ്പം അവർ പ്രത്യക്ഷപ്പെട്ടിരുന്നു. ആൻ അമേരിക്കൻ ട്രാജഡി, സിറ്റി സ്ട്രീറ്റ്സ്, സ്ട്രീറ്റ് സീൻ (എല്ലാം 1931ൽ), ആൽഫ്രഡ് ഹിച്ച്കോക്കിന്റെ സബോട്ടേജ്, ഫ്രിറ്റ്സ് ലാംഗിന്റെ ഫ്യൂറി (രണ്ടും 1936ൽ), യു ഒൺലി ലൈവ് വൺസ്, ഡെഡ് എൻഡ് (രണ്ടും 1937ൽ), ഒരു ആദ്യകാല ത്രീ-സ്ട്രിപ്പ് ടെക്നികളർ ചിത്രമായ ദി ട്രയൽ ഓഫ് ദി ലോൺസം പൈൻ എന്നിവ ഈ കാലഘട്ടത്തിലെ അവളുടെ സിനിമകളിൽ ഇവ ഉൾപ്പെടുന്നു. ആൽഫ്രഡ് ഹിച്ച്‌കോക്കിനൊപ്പം സാബോട്ടേജ് നിർമ്മിക്കുന്ന സമയത്ത്, സിനിമാ വ്യവസായത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടിമാരിൽ ഒരാളായിരുന്ന സിഡ്നി, ആഴ്ചയിൽ 10,000 ഡോളർ സമ്പാദിച്ചുകൊണ്ട് - മൊത്തം 80,000 ഡോളർ സബോട്ടേജിനുവേണ്ടി മാത്രം സമ്പാദിച്ചു.[2]

1940 കളിൽ അവളുടെ കരിയറിൽ അവസരങ്ങൾ കുറഞ്ഞു. 1949 ൽ പ്രദർശകർ അവളെ "ബോക്സ് ഓഫീസ് പോയ്സൺ" എന്ന് വോട്ട് ചെയ്തു.[3] 1952 ൽ ലെസ് മിസറബിൾസിൽ എന്ന സിനിമയിൽ ഫാന്റൈൻ എന്ന കഥാപാത്രമായുള്ള അവളുടെ പ്രകടനം പ്രശംസിക്കപ്പെടുകയും ഒരു സ്വഭാവ നടിയായി വളരാൻ ഇത് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

പ്ലേ ഹൌസ് 90 എന്ന പരമ്പരയിൽ അവർ മൂന്ന് തവണ പ്രത്യക്ഷപ്പെട്ടു. 1957 മെയ് 16 ന് "ദ ഹെലൻ മോർഗൻ സ്റ്റോറി"യിൽ ഗായിക ഹെലൻ മോർഗന്റെ മാതാവ് ലുലു മോർഗനായി പ്രത്യക്ഷപ്പെട്ടു. നാലുമാസത്തിനുശേഷം, ഹ്രസ്വകാല പരമ്പരയായിരുന്ന ദ പോളി ബെർഗൻ ഷോയുടെ പ്രഥമ പ്രദർശനത്തിൽ സിഡ്നി വീണ്ടും തന്റെ മുൻ സഹതാരം ബെർഗനുമായി ഒത്തുചേർന്നു. റൂട്ട് 66, ദി ഡിഫെൻഡേഴ്‌സ്, മൈ ത്രീ സൺസ് തുടങ്ങിയ പ്രോഗ്രാമുകളിലൂടെ 1960 കളിൽ ടെലിവിഷനിലും അവർ പ്രവർത്തിച്ചു.

അവലംബം[തിരുത്തുക]

  1. "Sylvia Sidney, 30's Film Heroine, Dies at 88". The New York Times. July 2, 1999.
  2. "Sylvia Sidney Interview". YouTube. 2015-10-30. Retrieved 2019-10-11.
  3. "Mary Armitage's FILM CLOSE-UPS". The Mail. Adelaide: National Library of Australia. January 29, 1949. p. 3 Supplement: Sunday Magazine. Retrieved July 11, 2012.
"https://ml.wikipedia.org/w/index.php?title=സിൽവിയ_സിഡ്നി&oldid=3707855" എന്ന താളിൽനിന്ന് ശേഖരിച്ചത്