സിൽവിയ പ്ലാത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു അമേരിക്കൻ കവയത്രിയും നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു സിൽവിയ പ്ലാത്ത് (ഒക്ടോബർ 27, 1932–ഫെബ്രുവരി 11, 1963). മാസചുസെറ്റ്സിൽ ജനിച്ച അവർ കാംബ്രിഡ്ജിലെ ന്യുൻഹാം കോളേജിലും സ്മിത് കോളേജിലും പഠനം പൂർത്തിയാക്കി. പഠനത്തിനു ശേഷം പ്രൊഫഷണൽ എഴുത്തുകാരിയും കവയത്രിയുമായി അവർ പ്രസിദ്ധിയാർജിച്ചു. 1956 ൽ ടെഡ് ഹ്യുഗ്സ് എന്ന സഹപ്രവർത്തകനെ വിവാഹം ചെയ്ത പ്ലാത്ത് വിവാഹശേഷം ആദ്യം അമേരിക്കൻ ഐക്യനാട്ടിലും പിന്നീട് ഇംഗ്ലണ്ടിലും താമസിച്ചു. ഫ്രീഡയും നിക്കോളാസും ഇവർക്കുണ്ടായ ഇരട്ടക്കുട്ടികളായിരുന്നു. ദീർഘകാലത്തെ നൈരാശ്യവും മാതൃവേർപാടും ഒടുവിലവരെ മരണത്തിലെക്ക് നയിച്ചു. 1963 ൽ അവർ ആത്മഹത്യ ചെയ്യുകയായിരുന്നു. പ്ലാത്തിന്റെ ജീവിതവും മരണവും മാത്രമല്ല അവരുടെ രചനയും പൈതൃകവും വിവാദങ്ങൾകൊണ്ട് മൂടപ്പെട്ടതായിരുന്നു.

"https://ml.wikipedia.org/w/index.php?title=സിൽവിയ_പ്ലാത്ത്&oldid=1717270" എന്ന താളിൽനിന്നു ശേഖരിച്ചത്