സിറോ-മലബാർ മലബാർ സഭയുടെ ഇടുക്കി മെത്രാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിറോ-മലബാർ സഭയ്ക്കായി കോതമംഗലം രൂപതയുടെ ഭാഗമായിരുന്ന ഇടുക്കി ജില്ലയിലെ ചില സ്ഥലങ്ങൾ ഉൾപ്പെടുത്തി വി.ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 2002 ഡിസംബർ 19 - തയ്യാറാക്കിയ രൂപകല്പനാ ഉത്തരവ് പ്രകാരം 2003 ജനുവരി 15 -ന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു കീഴിൽ സ്ഥാപിതമായ രൂപതയാണ് ഇടുക്കി രൂപത.രൂപതയുടെ അധിപനായി കോതമംഗലം രൂപതാംഗമായിരുന്ന ഫാ.മാത്യൂ ആനിക്കുഴിക്കാട്ടിലിനെയാണ് പരി.പിതാവ് പ്രഥമ മെത്രാനായിആനിക്കുഴിക്കാട്ടിൽ മാർ മാത്യൂ എന്ന നാമത്തിൽ സ്ഥാനമേൽപ്പിച്ചത്. ഇടുക്കി ജില്ലയിലെ കരിമ്പനിലാണ് മെത്രാസന മന്ദിരം.