Jump to content

സിറാജ് വഹ്ഹാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിറാജ് വഹ്ഹാജ്
ജനനം
ജെഫ്രി കിയേഴ്സ്

(1950-03-11) മാർച്ച് 11, 1950  (74 വയസ്സ്)
ദേശീയതഅമേരിക്കൻ
തൊഴിൽഇസ്‌ലാമിക പണ്ഡിതൻ
ജീവിതപങ്കാളി(കൾ)വാദിയ വഹ്ഹാജ്
വെബ്സൈറ്റ്sirajwahhaj.com

അമേരിക്കയിലെ ഒരു മുസ്‌ലിം മതനേതാവാണ് സിറാജ് വഹ്ഹാജ് (അറബി: سراج وهّاج ജനനം , മാർച്ച് 11, 1950). ദ മുസ്‌ലിം അലയൻസ് ഇൻ നോർത്ത് അമേരിക്ക (MANA) എന്ന സംഘടനയുടെ നേതാവാണ് ന്യൂയോർക്കിലെ ബ്രൂക്ക്ലിനിലെ പള്ളിയിൽ ഇമാമായ ഇദ്ദേഹം[1][2]. ഇസ്ലാമിക് സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയുടെ (ഇസ്ന) വൈസ് പ്രസിഡന്റ് കൂടിയായിരുന്നു സിറാജ് വഹ്ഹാജ്. [3]

ജീവിതരേഖ

[തിരുത്തുക]

1950 മാർച്ച് 11-ന് ബ്രൂക്ലിനിലാണ് പിൽക്കാലത്ത് സിറാജ് വഹ്ഹാജ് ആയി മാറിയ ജെഫ്രി കിയേഴ്സിന്റെ ജനനം. ആശുപത്രി ജീവനക്കാരായിരുന്നു മാതാപിതാക്കൾ. പ്രദേശത്തെ ബാപ്റ്റിസ്റ്റ് പള്ളിയിലെ സൺഡേ സ്കൂളിൽ തന്റെ കൗമാരപ്രായത്തിൽ തന്നെ അധ്യാപകനായി മാറാൻ ജെഫ്രിക്ക് സാധിച്ചു.[4]

1969-ൽ ജെഫ്രി വിദ്യാഭ്യാസം അവസാനിപ്പിച്ച് നേഷൻ ഓഫ് ഇസ്‌ലാം പ്രസ്ഥാനത്തിൽ ചേർന്നു. അവിടെ വെച്ച് തന്റെ പേര് ജെഫ്രി 12x എന്നാക്കി മാറ്റി[4]. വെള്ളക്കാരോട് അന്ന് പുലർത്തിയിരുന്ന പകയും വിദ്വേഷവുമെല്ലാം നേഷൻ ഓഫ് ഇസ്‌ലാമിൽ നിന്ന് പകർന്ന് കിട്ടിയതായിരുന്നെന്ന് പിൽക്കാലത്ത് അദ്ദേഹം തിരുത്തുന്നുണ്ട്.[5]

1975-ൽ നേഷൻ ഓഫ് ഇസ്‌ലാമിന്റെ നേതാവായിരുന്ന എലിജാ മുഹമ്മദ് അന്തരിച്ചതോടെ പിൻഗാമിയായി വാരിഥുദ്ദീൻ മുഹമ്മദ് വന്നു. അദ്ദേഹം സംഘടനയെ പുന:സംഘടിപ്പിക്കുകയും വിശ്വാസപരമായി പരമ്പരാഗത സുന്നീ ഇസ്‌ലാമുമായി അടുക്കുകയും ചെയ്തു. അതോടെ ജെഫ്രി 12x, സിറാജ് വഹ്ഹാജ് എന്ന നാമധേയം സ്വീകരിച്ചു കൊണ്ട് ഇസ്‌ലാം ആശ്ലേഷിക്കുകയായിരുന്നു. 1978-ൽ ഇസ്‌ലാം പഠിക്കാനായി അദ്ദേഹം മക്കയിലെ ഉമ്മുൽ ഖുറ സർവ്വകലാശാലയിലെത്തി[5].

അവലംബം

[തിരുത്തുക]
  1. Samory Rashid, Black Muslims in the US: History, Politics, and the Struggle of a Community, p 120. ISBN 1137337516
  2. Michael Wolfe, Taking Back Islam: American Muslims Reclaim Their Faith, p 139. ISBN 1579549888
  3. "Wahhaj, Siraj". The Muslim 500. The Muslim 500. Retrieved 10 September 2015.
  4. 4.0 4.1 Paul M. Barrett (2007-02-16). American Islam. Washington Post. Retrieved on 2009-11-08.
  5. 5.0 5.1 Dulong, Jessica,The Imam of Bedford-Stuyvesant (archived) from the original Archived 2015-01-07 at the Wayback Machine., May/June 2005, volume 56, number 3. Retrieved November 15, 2009.
"https://ml.wikipedia.org/w/index.php?title=സിറാജ്_വഹ്ഹാജ്&oldid=4101477" എന്ന താളിൽനിന്ന് ശേഖരിച്ചത്