സിമെട്രിക് കീ ക്രിപ്റ്റോഗ്രഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു സന്ദേശത്തെയോ, വാക്യത്തിനെയോ അനായാസം വായിക്കാനോ മനസ്സിലാക്കാനോ കഴിയാത്തവണ്ണം മാറ്റിയെഴുതുന്ന (പൂട്ടുന്ന) സാങ്കേതിക വിദ്യകളെ പൊതുവായി ഗൂഢശാസ്ത്രം (ക്രിപ്റ്റോഗ്രഫി) എന്നു വിശേഷിപ്പിക്കാവുന്നതാണ്. സന്ദേശമയയ്ക്കുന്നയാളിന്റെയും കൈപ്പറ്റുന്നയാളുടെയും കൈയിലുള്ള കീകൾ ഒന്നുതന്നെയായുള്ള ഗൂഢശാസ്ത്രരീതിയെ സിമെട്രിക് കീ ക്രിപ്റ്റോഗ്രഫി എന്ന് വിളിക്കുന്നു.

ഈ സാങ്കേതിക വിദ്യ കമ്പ്യൂട്ടർ ഇതര ലോകത്ത് നൂറ്റാണ്ടുകളായി ഉപയോഗിച്ചു പോന്നതായിരുന്നു. നെറ്റ്വർക്കും ഇന്റർനെറ്റ് ഉപയോഗവും ശക്തിപ്രാപിച്ചപ്പോൾ സുരക്ഷിതമായ വിധത്തിൽ സന്ദേശം കൈമാറ്റം ചെയ്യേണ്ടുന്ന വിദ്യ വികസിപ്പിക്കേണ്ടതായി വന്നു. തദ്ഫലമായി നിരവധി അൽഗൊരിതങ്ങൾ വികസിപ്പിക്കുകയുണ്ടായി. അനവധി വിധത്തിൽ സിമട്രിക് ക്രിപ്റ്റോഗ്രാഫി നടപ്പിൽ വരുത്താവുന്നതാണു. പുതു പരീക്ഷണങ്ങളും, റിസേർച്ച് പ്രോജക്റ്റുകളും ഇതിൽ നടത്തിവരുന്നു. ഡാറ്റ എൻക്രിപ്ഷൻ സ്റ്റാൻഡേഡ്, അഡ്വാൻസ്ഡ് എൻക്രിപ്ഷൻ സ്റ്റാൻഡേഡ് എന്നിവ സിമെട്രിക് കീ ക്രിപ്റ്റോഗ്രഫി സിസ്റ്റങ്ങളാണ്.