Jump to content

സിബിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യാ) ലിമിറ്റഡ്
പൊതുമേഖല
സ്ഥാപിതം2000
ആസ്ഥാനംമുംബൈ, മഹാരാഷ്ട്ര, ഇന്ത്യ [1]
പ്രധാന വ്യക്തി
അരുൺ തുക്രാൽ, മാനേജിങ് ഡയറക്ടർ [2] എം.വി. നായർ, ചെയർമാൻ [3]
സേവനങ്ങൾഗവേഷണം, റിസ്ക് ആൻഡ് പോളിസി ഉപദേശകർ
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

ഇന്ത്യയിലെ ബാങ്കുകൾ ഉൾപ്പെടെ വായ്പ നൽകുന്ന സ്ഥാപനങ്ങൾ അംഗങ്ങളായിട്ടുള്ളു സ്ഥാപനമാണ് സിബിൽ അഥവാ ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യാ) ലിമിറ്റഡ് വായ്പാ ചരിത്രം കൃത്യമായി രേഖപ്പെടുത്തി വയ്ക്കുന്ന ഒരു സ്ഥാപനമാണിത്. സിബിൽ ട്രാൻസ് യൂണിയൻ സ്കോർ, ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ട് എന്നീ രണ്ട് വിവരങ്ങളാണ് സിബിൽ ലഭ്യമാക്കുന്നത് [4]. ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു വ്യക്തിക്ക് വായ്പ നൽകണോ വേണ്ടയോ എന്ന് ധനകാര്യ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്.

ചരിത്രവും സ്ഥാപനവും

[തിരുത്തുക]

പ്രധാന പൊതുമേഖലാ ബാങ്കുകൾ, ഐ.ഡി.ബി.ഐ. ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ, റിസർവ് ബാങ്ക് എന്നീ സ്ഥാപനങ്ങളിൽനിന്ന് റിസർവ് ബാങ്ക് നിയോഗിച്ച പ്രതിനിധികളുടെ ഒരു സംഘം 1999ൽ ഒരു ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോയുടെ സാധ്യതയെപ്പറ്റി പഠനം നടത്തുകയും, ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1956ലെ കമ്പനി നിയമപ്രകാരം 2000 ജനുവരിയിൽ സിബിൽ സ്ഥാപിതമാകുകയും ചെയ്തു. [5]

പ്രത്യേകതകൾ

[തിരുത്തുക]
  • പ്രധാന ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അംഗങ്ങളിൽ നിന്നാണ് സിബിൽ പ്രാഥമികമായി വിവരങ്ങൾ ശേഖരിക്കുന്നത്.
  • സിബിലിന് വിവരങ്ങൾ കൈമാറിയ അംഗങ്ങൾക്ക് അന്വേഷണപ്രകാരം സിബിലിൽനിന്ന് ക്രെഡിറ്റ് റിപ്പോർട്ടുകൾ ലഭ്യമാകും.
  • വ്യക്തികൾക്കും തങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടുകൾ അന്വേഷണപ്രകാരം സിബിലിൽനിന്ന് ലഭ്യമാകും.
  • 2005ലെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ പെടാത്ത സ്ഥാപനമാണ് സിബിൽ.

ക്രെഡിറ്റ് സ്‌കോർ (സിബിൽ സ്കോർ)

[തിരുത്തുക]

ഒരാളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ഒരു മുഖ്യ സൂചകമാണ് ക്രെഡിറ്റ് സ്‌കോർ. വായ്പ നൽകുന്ന സ്ഥാപനത്തിന് (ബാങ്കിന്) നിങ്ങൾ ഉണ്ടാക്കിയേക്കാവുന്ന റിസ്‌കുകളും ഇതിലൂടെ സൂചിപ്പിക്കപ്പെടുന്നു. ഇന്ത്യയിൽ ക്രെഡിറ്റ് ഇൻഫർമേഷൻ ഏജൻസിയായ സിബിൽ (ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ഇന്ത്യ ലിമിറ്റഡ്) ആണ് വായ്പാദാതാക്കൾക്കുവേണ്ടി കസ്റ്റമറുടെ ക്രെഡിറ്റ് സ്‌കോർ നിർണയിക്കുന്നത്. ഒരാൾ വായ്പയ്‌ക്കോ, ക്രെഡിറ്റ് കാർഡിനോ വേണ്ടി നൽകുന്ന അപേക്ഷ ബാങ്കുകൾ സിബിലിന് അയച്ച് ക്രെഡിറ്റ് സ്‌കോറും ക്രെഡിറ്റ് റിപ്പോർട്ടും പരിശോധിക്കും. ക്രെഡിറ്റ് സ്‌കോർ താഴ്ന്നവരുടെ അപേക്ഷ തള്ളും. [6] മൂന്നക്ക നമ്പറുകളാണ് സ്‌കോറായി നൽകുന്നത്. വരുത്തുന്ന ഓരോ പിഴവിനും പോയിന്റ് കുറയും. 300 മുതൽ 900 വരെയാണ് സിബിൽ നൽകുന്ന ക്രെഡിറ്റ് സ്‌കോറിന്റെ പരിധി . ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളും സ്വകാര്യം ബാങ്കുകളും അനുവദിക്കുന്ന ലോണുകളിൽ 90 ശതമാനവും സിബിൽ ക്രെഡിറ്റ് സ്‌കോർ 700നു മുകളിലുള്ളവർക്കാണ്. പൊതുവേ, കൂടുതൽ സ്‌കോർ 700 ഓ മുകളിലോ അർഥമാക്കുന്നത് ഒരാൾ വായ്പ നന്നായി കൈകാര്യം ചെയ്യുന്നുവെന്നാണ്. 750നു മേലുള്ള ക്രെഡിറ്റ് സ്‌കോർ ഉണ്ടെങ്കിൽ കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാകാനിടയുണ്ട്.

അവലംബം

[തിരുത്തുക]
  1. "ഞങ്ങളെ ബന്ധപ്പെടുക". സിബിൽ.കോം. Archived from the original on 2010-12-03. Retrieved 2010-12-08.
  2. "Cibil to launch mortgage default database". Hindustan Times. 2010-07-08. Archived from the original on 2013-01-25. Retrieved 2010-12-08.
  3. "SBI, HDFC dilute stake in CIBIL". The Hindu Business Line. 2005-05-17. Retrieved 2010-12-08.
  4. "Mortgage check product from CIBIL soon". The Hindu Business Line. 2009-08-27. Retrieved 2010-12-08.
  5. മോഡേൺ ബാങ്കിങ്- സിബിലിന്റെ ചരിത്രവും സ്ഥാപനവും. പ്രതിഭ പബ്ലിക്കേഷൻസ്. 2013. p. 75. {{cite book}}: |access-date= requires |url= (help); |first= missing |last= (help); Check date values in: |accessdate= (help)
  6. "വായ്പ എടുക്കുംമുമ്പ് ക്രെഡിറ്റ് സ്‌കോർ അറിയൂ". www.mathrubhumi.com. Archived from the original on 2014-08-06. Retrieved 5 ഓഗസ്റ്റ് 2014. {{cite web}}: |first= missing |last= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സിബിൽ&oldid=3647395" എന്ന താളിൽനിന്ന് ശേഖരിച്ചത്