സാറാ ബ്രൻഹാം മാത്യൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സാറാ ബ്രാൻഹാം, ഒരു കോഴിക്കുഞ്ഞിനെ കുത്തിവയ്ക്കുന്നു, 1955.
Sara Branham inoculating antiserum into a mouse to determine whether it would protect against meningitis, Robert Forkish assisting, 1937
Sara Branham summarizing report on a "mouse protection test," ca 1938
NIH Division of Biologics Control, with Sara Branham, 1938

സാറാ ബ്രൻഹാം മാത്യൂസ് (ജീവിതകാലം:1888–1962) (Sara Branham) അമേരിക്കക്കാരിയായ സൂക്ഷ്മജീവിശാസ്ത്രജ്ഞയും ശരീരശാസ്ത്രജ്ഞയും ആയിരുന്നു. ഒരുതരം മെനിഞ്ചൈറ്റിസിനുള്ള ചികിത്സ കണ്ടെത്തിയ അവർ Neisseria meningitidis എന്ന മെനിഞ്ചസിനു കാരണമായ ജീവിയെക്കുറിച്ച് പഠിനം നടത്തി.

ജീവിതരേഖ[തിരുത്തുക]

യു.എസ്. സംസ്ഥാനമായ ജോർജിയയിലെ ഓക്സ്ഫോർഡിൽ 1888 ജൂലൈ 25 ന് സാറ ("സാലി") സ്റ്റോണിന്റേയും ജൂനിയസ് ബ്രാൻഹാമിന്റെയും പുത്രിയായി ബ്രാൻഹാം ജനിച്ചു.[1] അക്കാലത്ത് വനിതാ വിദ്യാഭ്യാസം സാധാരണമായിരുന്നില്ലെങ്കിലും, സാറാ ബ്രാൻഹാമിന്റെ കുടുംബത്തിലെ അംഗങ്ങൾ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ മൂല്യത്തിൽ ഉറച്ച വിശ്വാസികളായിരുന്നു.[2]

മാതാവിന്റേയും (അമണ്ട സ്റ്റോൺ ബ്രാൻഹാം, 1885 ബിരുദധാരി) മുത്തശ്ശിയുടെയും (എലിസബത്ത് ഫ്ലോർനോയ് സ്റ്റോൺ, 1840 ബിരുദധാരി) ചുവടുപിടിച്ച് ജോർജിയയിലെ മക്കോണിലെ വെസ്‌ലിയൻ കോളേജിൽ ചേർന്ന ബ്രാൻഹാം മാത്യൂസ് 1907 ൽ അവിടെനിന്ന് ബയോളജിയിൽ ബി.എസ്. ബിരുദം നേടിക്കൊണ്ട് സ്ഥാപനത്തിലെ മൂന്നാം തലമുറ പൂർവ്വവിദ്യാർത്ഥിയായി.[3][4] അവർ ആൽഫ ഡെൽറ്റ പൈയിലെ അംഗമായിരുന്നു.[5] വിദ്യാഭ്യാസമുള്ള സ്ത്രീകൾക്ക് കുറച്ച് പ്രൊഫഷണൽ അവസരങ്ങൾ മാത്രം ലഭിച്ചിരുന്ന അക്കാലത്ത് അവർ ഒരു സ്കൂൾ അദ്ധ്യാപികയായി ജോർജിയയിൽ ഡെക്കാറ്റൂരിലെ സ്പാർട്ട പബ്ലിക് സ്കൂൾ സിസ്റ്റത്തിലും ഒടുവിൽ അറ്റ്ലാന്റയിലെ ഗേൾസ് ഹൈസ്കൂളിലും പത്തുവർഷക്കാലം ജോലി ചെയ്തു.[6][7]

അവലംബം[തിരുത്തുക]

  1. "Sara E. Branham". Oxford Historical Society. ശേഖരിച്ചത് 25 November 2017.
  2. "The Grand Lady of Microbiology Sara Branham Matthews". Issuu. Wesleyan College. ശേഖരിച്ചത് 24 November 2017.
  3. "Sara Branham Matthews". Georgia Women of Achievement. October 20, 2005. മൂലതാളിൽ നിന്നും 2014-02-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 3, 2014.
  4. "Sara Branham Matthews Class of 1907". Wesleyan College. ശേഖരിച്ചത് June 3, 2014.
  5. The Adelphean of Alpha Delta Pi. v. 11 (Jan.-Oct. 1918), p. 58.
  6. "Sara Branham Matthews". Georgia Women of Achievement. October 20, 2005. മൂലതാളിൽ നിന്നും 2014-02-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 3, 2014.
  7. "The Grand Lady of Microbiology Sara Branham Matthews". Issuu. Wesleyan College. ശേഖരിച്ചത് 24 November 2017.
"https://ml.wikipedia.org/w/index.php?title=സാറാ_ബ്രൻഹാം_മാത്യൂസ്&oldid=3566168" എന്ന താളിൽനിന്ന് ശേഖരിച്ചത്