സാമുറായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Samurai

ജപ്പാനിലെ ഒരു ഉയർന്ന സൈനിക വർഗ്ഗമാണ് സാമുറായികൾ. Samurai (侍?). ജാപ്പനീസ് ഭാഷയിൽ ഇവരെ ബുഷി/ബ്യൂക് (bushi (武士?, [bu.ɕi]) or buke (武家?)) എന്നും പറയാറുണ്ട്. വില്യം സ്കോട്ട് വിൽസണിന്റെ[1] അഭിപ്രായത്തിൽ സമൂഹത്തിലെ ഉയർന്ന പദവിയിൽ ഉള്ളവരുടെ ഒപ്പം നിൽക്കുന്നവർ എന്ന് സാമുറായിക്ക് അർഥം നൽകാം. ചൈനയിലും ഇതേ അർഥത്തിൽ തന്നെയാണ് സാമുറായികൾ പരിഗണിക്കപ്പെട്ടത്. 10-ആം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടങ്ങളിൽ രചിക്കപ്പെട്ടത് എന്ന് കരുതുന്ന കൊക്കിൻ വകാഷു[2] കവിതാ സമാഹാരങ്ങളിൽ ആണ് സാമുറായി എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത് എന്ന് വില്യം സ്കോട്ട് വിൽസൺ പറയുന്നുണ്ട്. 12-ആം നൂറ്റാണ്ട് ആയപ്പോഴേക്കും ബുഷി എന്ന ജാപനീസ് പദം സാമുറായിക്ക് തുല്യമായി ഉപയോഗിക്കാൻ തുടങ്ങി. സാമുറായി സമൂഹത്തിലെ മധ്യവർഗ്ഗ പടയാളി വിഭാഗമായി മാറിയതും ഇതേ കാലത്ത് തന്നെയാണ്.(കേരളത്തിലെ പഴയകാല നായർപടക്ക് സമാനം.) കൃത്യമായ നിയമസംഹിതകൾ ആചരിച്ചു കൊണ്ടാണ് ബുഷികൾ ജീവിക്കാറുള്ളത്. അവർ പാലിക്കുന്ന നിയമ സംഹിതയെ ബുഷിദോ'[3] എന്നാണ് പറയുന്നത്.ശത്രുവിന്റെ പിടിയിലകപ്പെടുന്നതിനു മുന്പ്‌ സ്വന്തം കറ്റാന ഉപയോഗിച്ച് സ്വന്തം ജീവനെടുക്കുന്ന ആചാരം സാമുറായ്കളുടെയിടയിലുണ്ടായിരുന്നു‌. ജപ്പാനിലെ ജനസംഖ്യയുടെ 10%-ത്തിൽ താഴെ മാത്രമാണ് സാമുറായി വിഭാഗം ഇന്നുള്ളത്. ജാപ്പനീസ് ആയോധന കലകളിൽ ഇന്നും ഒഴിച്ചുകൂടാനാകാത്ത പാഠങ്ങളാണ് സാമുറായികളുടേത്.

Samurai on horseback

ആധുനിക സിനിമകളിലെ സാമുറായി[തിരുത്തുക]

ലോക സിനിമകളിൽ പല അർഥങ്ങളിൽ സാമുറായികൾ വിഷയീഭവിച്ചിട്ടുണ്ട്. അവയിൽ ഏറ്റവും എടുത്ത് പറയേണ്ട ഒന്നാണ് 7 സമുറായ്[4]. ലോക ക്ലാസിക്കുകളിൽ ഒന്നാണ് 7 സാമുറായ്. പ്രമുഖ ജാപ്പനീസ് ചലചിത്രകാരൻ അകിര കുറസോവ സംവിധാനം ചെയ്ത ഈ സിനിമ 1954- ൽ ആണ് പുറത്തിറങ്ങിയത്[5].

മറ്റു സാമുറായ് സിനിമകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാമുറായ്&oldid=3267001" എന്ന താളിൽനിന്ന് ശേഖരിച്ചത്