സാജൻ പിറവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാജൻ പിറവം

സിനിമാ-മിമിക്രി താരമാണ് സാജൻ പിറവം (49). ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന സാജൻ 20 ഡിസംബർ 2014-ൽ അന്തരിച്ചു.[1]

ജീവിത രേഖ[തിരുത്തുക]

പിറവം ചക്കാലക്കൽ ഉതുപ്പിന്റേയും, അന്നമ്മയുടേയും മകനാണ് സാജൻ പിറവം. നിരവധി മലയാളം, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന സിനിമയിലൂടെയാണ് സാജൻ ശ്രദ്ധേയനായത്. രണ്ടരയടി ഉയരമുണ്ടായിരുന്ന സാജൻ സിനിമകൾക്ക് പുറമെ ടെലിവിഷൻ സീരിയലിലും സ്റ്റേജ് ഷോകളിലും ശ്രദ്ധേയമായിരുന്നു. ഡിഗ്രി വിദ്യഭ്യാസത്തിനുശേഷം മിമിക്രി വേദികളിലുടെയാണ് കലാരംഗത്ത് ചുവടുറപ്പിക്കുന്നത്.

ഉയരക്കുറവുള്ള കലാകാരന്മാരുടെ കൂട്ടായ്മയായ കൊച്ചിൽ സിനി വേൾഡിന്റെ കലാപരിപാടികളിൽ സ്ഥിരം സാന്നിധ്യമായിരുന്നു സാജൻ.

അഭിനയിച്ച സിനിമകൾ[തിരുത്തുക]

  1. അത്ഭുതദ്വീപ് - മലയാളം
  2. ബെസ്റ്റ് ആക്ടർ - മലയാളം
  3. ഈ പട്ടണത്തിൽ ഭൂതം - മലയാളം
  4. ഇമ്മാനുവൽ - മലയാളം
  5. നാൻ കടവുൾ - തമിഴ്
  6. അമീബ (സിനിമ) - മലയാളം - അവസാനമായി അഭിനയിച്ച സിനിമ

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-12-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-12-25.
"https://ml.wikipedia.org/w/index.php?title=സാജൻ_പിറവം&oldid=3646993" എന്ന താളിൽനിന്ന് ശേഖരിച്ചത്