Jump to content

സാഖബ് (കുതിര)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാഖബ് എന്ന അപൂർവ്വയിനത്തിൽപ്പെട്ട ഈ കുതിര ലോകത്ത് മൂന്നെണ്ണം മാത്രമേ ശേഷിക്കുന്നുള്ളൂ. മണിക്കൂറിൽ ഇതിന് 43 കിലോമീറ്റർ വേഗത്തിലോടാനുള്ള ശേഷിയുണ്ട്[1]. കുതിരകളിൽ ഒരെണ്ണം ഇന്ത്യയിലും മറ്റുരണ്ടെണ്ണം അമേരിക്കയിലും കാനഡയിലുമാണുള്ളത്. ഇന്ത്യയിലെ കുതിര ഗുജറാത്തിലെ സൂറത്തിലാണ് കാണപ്പെടുന്നത്. [2]

ചരിത്രം

[തിരുത്തുക]

അഞ്ച് വയസ്സ് പ്രായമുള്ളപ്പോൾ ഗുജറാത്തിലെ സിറാജ് പഠാൻ എന്നയാൾ 14.5 ലക്ഷം രുപ മുടക്കി രാജസ്ഥാനിലെ പലോത്ര കുതിര മേളയിൽ നിന്നാണ് ഇതിനെ വാങ്ങിയത്.[3] കുതിരയുടെ മൂന്നാമത്തെ ഉടമയാണ് സിറാജ് പഠാൻ. ആദ്യത്തെ ഉടമ തൂഫാൻ എന്നും രണ്ടാമത്തെയാൾ പവൻ എന്നുമാണ് കുതിരയ്ക്ക് പേരിട്ടിരുന്നത്. എന്നാൽ സിറാജ് കുതിരയ്ക്ക് നൽകിയ പേര് സാഖബ് എന്നാണ്. പ്രവാചകനായ മുഹമ്മദ്നബിയുടെ കുതിരയുടെ പേരാണ് സാഖബ്. സിന്ധി ഇനത്തിൽപ്പെട്ട ഈ കുതിര പാകിസ്താൻ സിന്ധി ഇനത്തിൽപ്പെട്ട പെൺകുതിരയുടെയും രാജസ്ഥാനി സുതർവാലി എന്ന ഇനം ആൺകുതിരയുടെയും കുട്ടിയാണ്. 19 കുതിരയോട്ടങ്ങളിൽ സ്ഥിരമായി ജയിച്ച കുതിരയാണ് സാഖബ്. ഈ കുതിരയുടെ കണ്ണുകൾക്ക് പ്രത്യേകതയുണ്ട്. ഒന്ന് കറുപ്പും ഒന്ന് വെളുപ്പുമായിട്ടാണ് കാണപ്പെടുന്നത്. [4][5]

അവലംബം

[തിരുത്തുക]
  1. https://www.iemalayalam.com/entertainment/a-surat-man-rejects-salman-khans-rs-2-crore-offer-deets-inside/
  2. http://www.mangalam.com/news/detail/191939-latest-news-slaman-khan-lose-in-horse-trade.html
  3. Feb 6, TNN /; 2018; Ist, 07:35. "Saqab is not for sale: Saqab is not for sale, even for Rs 2 crore! | Surat News - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2020-08-29. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)
  4. https://timesofindia.indiatimes.com/city/surat/saqab-is-not-for-sale-even-for-rs-2-crore/articleshow/62795347.cms
  5. https://timesofindia.indiatimes.com/entertainment/hindi/bollywood/news/gujarat-owner-refuses-rs-2-crore-offer-for-rare-breed-horse/articleshow/62790073.cms
"https://ml.wikipedia.org/w/index.php?title=സാഖബ്_(കുതിര)&oldid=3465837" എന്ന താളിൽനിന്ന് ശേഖരിച്ചത്