സാം ഹ്യൂസ്റ്റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സാം ഹ്യൂസ്റ്റൺ
SHouston.jpg
7th ടെന്നസി ഗവർണ്ണർ
In office
ഒക്ടോബർ 1, 1827 – ഏപ്രിൽ 16, 1829
Lieutenantവില്യം ഹാൾ
മുൻഗാമിവില്യം കരോൾ
Succeeded byവില്യം ഹാൾ
റിപ്പബ്ലിക്ക് ഓഫ് ടെക്സസിന്റെ ആദ്യ പ്രസിഡന്റ്
In office
ഒക്ടോബർ 22, 1836 – ഡിസംബർ 10 1838
മുൻഗാമിഡേവിഡ് ജി. ബർണറ്റ് (ഇടക്കാല)
Succeeded byമിറാബ്യൂ ബി. ലാമാർ
റിപ്പബ്ലിക്ക് ഓഫ് ടെക്സസിന്റെ മൂന്നാമത്തെ പ്രസിഡന്റ്
In office
ഡിസംബർ 13, 1841 – ഡിസംബർ 9, 1844
മുൻഗാമിമിറാബ്യൂ ബി. ലാമാർ
Succeeded byആൻസൺ ജോൺസ്
ഏഴാമത്തെ ടെക്സസ് ഗവർണ്ണർ
In office
ഡിസംബർ 21, 1859 – മാർച്ച് 18, 1861
Lieutenantഎഡ്വർഡ് ക്ലാർക്ക്
മുൻഗാമിഹാർഡിൻ റിച്ചാർഡ് റണ്ണെൽസ്
Succeeded byഎഡ്വർഡ് ക്ലാർക്ക്
Personal details
Born(1793-03-02)മാർച്ച് 2, 1793
റോക്ക്ബ്രിഡ്ജ് കൗണ്ടി, വിർജീനിയ
Diedജൂലൈ 26, 1863(1863-07-26) (പ്രായം 70)
ഹണ്ട്സ്‌വിൽ (ടെക്സസ്)
Political partyസ്വതന്ത്രൻ
Spouse(s)എലീസാ അലൻ

റ്റിയാനാ റോജഴ്സ് ജെണ്ട്രി

മാർഗരറ്റ് മൊഫറ്റ് ലിയ

പത്തൊൻപതാം നൂറ്റാണ്ടിലെ അമേരിക്കൻ രാഷ്ട്രതന്ത്രജ്ഞനും ജനനേതാവും സേനാനായകനുമായിരുന്നു സാമുവേൽ ഹ്യൂസ്റ്റൺ എന്ന സാം ഹ്യൂസ്റ്റൺ (മാർച്ച് 2, 1793ജൂലൈ 26, 1863). ഇന്നത്തെ റോക്ക്ബ്രിഡ്ജ് കൗണ്ടിയിൽ ലെക്സിംഗ്ടണു വടക്ക് സ്ഥിതി ചെയ്യുന്ന റ്റിംബർ റിഡ്ജ് എന്ന സ്ഥലത്തു ജനിച്ച ഹ്യൂസ്റ്റൺ പിന്നീട് ടെക്സസിന്റെ ചരിത്രത്തിലെ ശ്രദ്ധേയനായ വ്യക്തിയായിത്തീർന്നു. രണ്ടുവട്ടം റിപ്പബ്ലിക്ക് ഓഫ് ടെക്സസിന്റെ പ്രസിഡന്റും, പിന്നീട് ടെക്സസ് അമേരിക്കൻ ഐക്യനാടുകളുമായി ചേർന്നശേഷം ടെക്സസിനെ പ്രതിനിധീകരിച്ച് സെനറ്ററും ഏറ്റവും ഒടുവിലായി ടെക്സസ് ഗവർണ്ണറുമായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹ്യൂസ്റ്റൺ അടിമകളുടെ ഉടമയും അടിമത്തം ഇല്ലാതാക്കുന്നതിന്‌ എതിരുമായിരുന്നു. എങ്കിലും ടെക്സസ് അമേരിക്കൻ യൂണിയനിൽനിന്ന് വേർപിരിഞ്ഞപ്പോൾ ദൃഢമായ യൂണിയനിസ്റ്റ് വിശ്വാസത്തിൽ അടിയുറച്ചുനിന്ന അദ്ദേഹം കോൺഫെഡറസിയോട് ചേരാൻ വിസമ്മതിച്ചു. ഇതുമൂലം അദ്ദേഹത്തിനു ടെക്സസ് ഗവർണ്ണർസ്ഥാനം നഷ്ടമായി. രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ അദ്ദേഹം വിപ്ലവം അടിച്ചമർത്താൻ പട്ടാളത്തെ അയയ്ക്കാൻ വിസമ്മതിച്ചു. അതിനുപകരം അദ്ദേഹം ടെക്സസിലെ ഹണ്ട്സ്‌വില്ലിലേയ്ക്കു പിൻവാങ്ങുകയും അമേരിക്കൻ അഭ്യന്തരയുദ്ധം അവസാനിക്കുന്നതിനുമുമ്പ് അവിടെവച്ച് മരിക്കുകയും ചെയ്തു."https://ml.wikipedia.org/w/index.php?title=സാം_ഹ്യൂസ്റ്റൺ&oldid=1692563" എന്ന താളിൽനിന്ന് ശേഖരിച്ചത്