സഹ-അഭാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗണിതത്തിൽ a, b എന്നീ രണ്ട് പൂർണ്ണസംഖ്യകളുടെ സാധാരണ ഘടകം 1 മാത്രമാകുമ്പോൾ ആ രണ്ട് സംഖ്യകളെ സഹഅഭാജ്യം (Coprime) എന്ന് വിളിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ രണ്ട് പൂർണ്ണസംഖ്യകളൂടെ ഉത്തമ സാധാരണ ഘടകം 1 ആകുമ്പോഴാണ്‌ അവയെ സഹഅഭാജ്യം എന്ന് വിളിക്കുക. a, b എന്ന ജോഡി സഹഅഭാജ്യമാണെന്ന് സൂചിപ്പിക്കാൻ a    b എന്നെഴുതുന്നു.

ഉദാഹരണത്തിന്‌ 6, 35 എന്നിവ സഹഅഭാജ്യമാണ്‌, അതേ സമയം 6, 27 എന്നിവ അങ്ങനെയല്ല അവക്ക് ഒന്നിനേക്കാൾ വലിയ ഘടകമായി 3 എന്ന സംഖ്യം ഉണ്ട്. 1 എന്ന സംഖ്യ എല്ലാ പൂർണ്ണസംഖ്യയോടും സഹഅഭാജ്യമാണ്‌.

രണ്ട് സംഖ്യകൾ സഹഅഭാജ്യമാണോ എന്നറിയാൻ യൂക്ലിന്റെ അൽഗോരിതം ഉപയോഗിക്കാവുന്നതാണ്.

φ(n) എന്ന ഓയ്ലറുടെ ടോഷ്യന്റ് ഫലനം 1 നും n നും ഇടയിലുള്ള സഹഅഭാജ്യങ്ങളായ പൂർണ്ണ സംഖ്യകളുടെ എണ്ണമാണ് നൽകുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സഹ-അഭാജ്യം&oldid=3454555" എന്ന താളിൽനിന്ന് ശേഖരിച്ചത്