Jump to content

സഹായം:അവലംബം ചേർക്കൽ - ഒരാമുഖം/5

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സഹായം:Introduction to referencing/5 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പരിശോധനായോഗ്യത
അവലംബങ്ങൾക്കെന്താണിത്ര പ്രാധാന്യം?

ഇൻലൈൻ സൈറ്റേഷനുകൾ
എങ്ങനെ ചേർക്കാം?

റെഫ്‌ടൂൾബാർ
സൈറ്റേഷനുകൾ ചേർക്കാനുള്ള എളുപ്പമാർഗ്ഗം

വിശ്വസനീയമായ സ്രോതസ്സുകൾ
ഏതൊക്കെ സ്രോതസ്സുകളാണ് മതിയായവ?

സംഗ്രഹം
താങ്കൾ പഠിച്ചത് ഒരുവട്ടം ആവർത്തിക്കൂ


സംഗ്രഹം

  • ലേഖനങ്ങളിലെ ഉള്ളടക്കം പൂർണ്ണമായും പരിശോധനായോഗ്യമായിരിക്കണം (വിശ്വസനീയമായ ഒരു സ്രോതസ്സ് എല്ലാ പ്രസ്താവനകൾക്കും അവലംബമായുണ്ടായിരിക്കണം)
  • എല്ലാ ഉദ്ധരണികൾക്കും പരിശോധനായോഗ്യത ചോദ്യം ചെയ്യപ്പെട്ട പ്രസ്താവനകൾക്കും ഒരു ഇൻലൈൻ സൈറ്റേഷൻ ഉണ്ടാവണം.
  • ഇൻലൈൻ സൈറ്റേഷനുകൾ വസ്തുതയ്ക്കു ശേഷം <ref>, </ref> എന്നീ ടാഗുകൾക്കു നടുവിലായാണ് ചേർക്കുന്നത്.
  • {{Reflist}} എന്ന ഫലകമോ <references /> എന്ന ടാഗോ ലേഖനത്തിൽ ഒരു ഇൻലൈൻ സൈറ്റേഷനുകൾ പ്രദർശിപ്പിക്കാനായി ചേർക്കേണ്ടതാവശ്യമാണ്.
  • റെഫ്ടൂൾബാർ സൈറ്റേഷനുകൾ ചേർക്കുന്നത് എളുപ്പമാക്കാൻ വേണ്ടി ഉപയോഗിക്കാവുന്നതാണ്. തിരുത്തൽ വഴികാട്ടിയുടെ മുകളിലെ ടൂൾബാറിലെ "അവലംബം ചേർക്കുക" എന്ന എഴുത്തിൽ ഞെക്കിയാൽ റെഫ്ടൂൾബാർ പ്രവർത്തനക്ഷമമാക്കാൻ സാധിക്കും.
  • വിക്കിപീഡിയയിലെ ലേഖനങ്ങൾക്ക് കൃത്യതയ്ക്കും സത്യാവസ്ഥ ഉറപ്പുവരുത്തുന്നതിനും പേരുകേട്ടതും വിശ്വസനീയവും പ്രസിദ്ധീകരിച്ചതുമായ സ്രോതസ്സുകളാണ് ചേർക്കേണ്ടത്.

കൂടുതൽ വിശദവിവരങ്ങൾ