സഹായം:അവലംബം ചേർക്കൽ - ഒരാമുഖം/2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
< സഹായം:അവലംബം ചേർക്കൽ - ഒരാമുഖം(സഹായം:Introduction to referencing/2 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


പരിശോധനായോഗ്യത
അവലംബങ്ങൾക്കെന്താണിത്ര പ്രാധാന്യം?

ഇൻലൈൻ സൈറ്റേഷനുകൾ
എങ്ങനെ ചേർക്കാം?

റെഫ്‌ടൂൾബാർ
സൈറ്റേഷനുകൾ ചേർക്കാനുള്ള എളുപ്പമാർഗ്ഗം

വിശ്വസനീയമായ സ്രോതസ്സുകൾ
ഏതൊക്കെ സ്രോതസ്സുകളാണ് മതിയായവ?

സംഗ്രഹം
താങ്കൾ പഠിച്ചത് ഒരുവട്ടം ആവർത്തിക്കൂ


താങ്കൾ ധാരാളം വിക്കിപീഡിയ ലേഖനങ്ങൾ വായിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും ധാരാളം ഇൻലൈൻ സൈറ്റേഷനുകൾ കണ്ടിട്ടുണ്ടാവും. സാധാരണഗതിയിൽ ഇവ അക്കമിട്ടെഴുതിയ അടിക്കുറിപ്പുകളായാണ് കാണപ്പെടുക. അക്കത്തിൽ ഞെക്കിയാൽ അവലംബം എന്ന വിഭാഗത്തിൽ പൂർണ്ണമായ സ്രോതസ്സ് താങ്കൾക്ക് കാണാൻ സാധിക്കും. ഇതുപോലെ.[1] താളിലെ ഏതു വസ്തുതയ്ക്ക് ഉപോൽബലമയാണോ അവലംബം ചേർത്തത് അതിനു തൊട്ടുപിന്നാലെയാണ് ഇവ ചേർക്കുന്നത്. അല്ലെങ്കിൽ വാക്യം കഴിഞ്ഞ് പൂർണ്ണവിരാമത്തിനു തൊട്ടുപിന്നിലും ചേർക്കാം.

താളുകൾ തിരുത്തുമ്പോൾ ഇൻലൈൻ സൈറ്റേഷനുകൾ സാധാരണയായി <ref>, </ref> എന്നീ ടാഗുകൾക്കിടയിലാണ് ചേർക്കുന്നത്.

ഇങ്ങനെ ചെയ്താൽ എല്ലാ അവലംബങ്ങളും താളിന്റെ താഴെ "അവലംബം" എന്ന വിഭാഗത്തിൽ കാണാൻ സാധിക്കും. {{Reflist}} എന്ന ഫലകമോ <references /> ടാഗോ ചേർക്കുന്നിടത്താണ് സ്രോതസ്സുകളുടെ വിശദവിവരങ്ങൾ അക്കമിട്ട പട്ടികയായി കാണാൻ സാധിക്കുന്നത്. താങ്കൾ പുതിയൊരു താൾ സൃഷ്ടിക്കുകയാണെങ്കിലോ ഇതിനു മുൻപ് അവലംബങ്ങളൊന്നുമില്ലാതിരുന്ന പേജിൽ അവലംബങ്ങൾ ചേർക്കുകയാണെങ്കിലോ അവലംബം എന്ന വിഭാഗം (താഴെക്കൊടുത്തിരിക്കുന്നതു കാണുക) താളിനു താഴെയായി ചേർക്കാൻ മറക്കരുത്, ഇല്ലെങ്കിൽ താങ്കൾ സമയമെടുത്തെഴുതിയ സൈറ്റേഷനുകൾ കാണപ്പെടുകയില്ല.

== അവലംബം ==
{{Reflist}}
കുറിപ്പ്: ഇൻലൈൻ സൈറ്റേഷനുകൾ ചേർക്കാനുള്ള ഏറ്റവും ജനപ്രീയമായ മാർഗ്ഗം ഇതാണ്. പക്ഷേ ചിലപ്പോൾ പാരെന്തസിസുകൾക്കുള്ളിൽ അവലംബങ്ങൾ ചേർത്തിരിക്കുന്നത് കാണാൻ സാധിക്കും. ഇതുപോലെ മറ്റു മാർഗ്ഗങ്ങളുമുണ്ട്. ഒരു പൊതുതത്വമെന്ന നിലയ്ക്ക് ഒരു താളിൽ ആദ്യം വലിയ സംഭാവന നടത്തുന്ന ലേഖകന് അവലംബങ്ങൾ എങ്ങനെ ചേർക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. ഒരു ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന രീതി തന്നെ താങ്കൾ അതിൽ തിരുത്തലുകൾ നടത്തുമ്പോഴും പിന്തുടരുക.

അവലംബം

  1. വെയിൽസ്, ജെ (2012). എന്താണ് ഒരു ഇൻലൈൻ സൈറ്റേഷൻ?. വിക്കിപബ്ലിഷർ. പുറം. 6.