സഹസ്രാനനരാക്ഷസൻ
ദൃശ്യരൂപം
അഗസ്ത്യമഹർഷി രചിച്ച അഗസ്ത്യരാമായണത്തിൽ പരാമർശിക്കപ്പെടുന്ന ആയിരം തലകളുള്ള ഒരു രാക്ഷസനാണ് സഹസ്രാനനരാക്ഷസൻ. രാവണവധം കഴിഞ്ഞ് തിരികെയെത്തിയ ശേഷം അയോധ്യയിൽ മഹർഷിമാരുടെ സമീപംവച്ച് സീതദേവി, രാവണസഹോദരനും പുഷ്കരദ്വീപിൽ വസിക്കുന്നവനും ആയിരം തലകളുള്ളവനുമായ സഹസ്രാനനരാക്ഷസനെപറ്റി ശ്രീരാമനെ അറിയിയിച്ചു. തുടർന്ന് സീതാദേവിയോടും സൈന്യത്തോടുമൊപ്പം പുഷ്കരദ്വീപിലെത്തിയ ശ്രീരാമൻ സഹസ്രാനനരാക്ഷസനുമായ് ഏറ്റുമുട്ടി. എന്നാൽ യുദ്ധത്തിൽ പരാജയപ്പെട്ട് ശ്രീരാമൻ മോഹാലസ്യപ്പെട്ട് വീണു. തുടർന്ന് സീതാദേവി ഭദ്രകാളീരൂപം പൂണ്ട് സഹസ്രാനനരാക്ഷസനെ വധിച്ചതായി അഗസ്ത്യരാമായണം ഉത്തരകാണ്ഡത്തിൽ പരാമർശിക്കുന്നു.[1]
അവലംബം
[തിരുത്തുക]- ↑ sreyas.in