സഹകരണസംഘം
ഒരു സംഘം വ്യക്തികളുടെ ഉടമസ്ഥതയിൽ അവർ തന്നെ നടത്തുന്ന വ്യവസായസംരംഭമാണ് സഹകരണസംഘം. സംഘാംഗങ്ങളുടെ പൊതുനേട്ടമാണ് സഹകരണസംഘങ്ങളുടെ ലക്ഷ്യം.[1] മറ്റു ബിസിനസ്സ് സംഘടനകളിൽനിന്നും മൗലികമായിത്തന്നെ വ്യത്യസ്തമായവയാണ് സഹകരണ സംഘങ്ങൾ. ലാഭമുണ്ടാക്കുക എന്നതിനേക്കാൾ സേവനമനുഷ്ഠിക്കുക എന്നതാണ് അവയുടെ അടിസ്ഥാന ലക്ഷ്യം.[അവലംബം ആവശ്യമാണ്] പരസ്പരം സഹായിക്കുക എന്ന പരമതത്വത്തിനനുസൃതമായിട്ടാണവ പ്രവർത്തിക്കുന്നത്.
ഇന്ത്യയിൽ
[തിരുത്തുക]രൂപീകരണം
[തിരുത്തുക]കേന്ദ്ര സഹകരണ നിയമപ്രകാരം, പൊതുവായ ബന്ധമുള്ള പത്തുപേരെങ്കിലും ഉണ്ടെങ്കിലേ ഒരു സഹകരണസംഘം രൂപീകരിക്കാനാവൂ. ഒരേ പ്രദേശത്തുള്ളവർ, ഒരേ വർഗ്ഗക്കാർ, ഒരേ തൊഴിൽ ചെയ്യുന്നവർ, പൊതുവായ സാമ്പത്തികാവശ്യങ്ങളുള്ളവർ, എന്നിങ്ങനെയുള്ള ഏതെങ്കിലും പൊതു ബന്ധത്താൽ പരസ്പരം കൂട്ടിയിണക്കപ്പെട്ടവരായിരിക്കും ഇവർ. ഇത്തരത്തിൽ മുന്നോട്ടുവരുന്ന പത്തു പേരെ പ്രമോട്ടർമാർ എന്നു വിളിക്കുന്നു .ഇവർ സഹകരണസംഘം രജിസ്ട്രാർക്ക് ഒരുമിച്ച് ഒരപേക്ഷ സമർപ്പിക്കണം. അപേക്ഷയിൽ താഴെ പറയുന്ന വിവരങ്ങൾ ഉണ്ടായിരിക്കണം:
- സംഘത്തിന്റെ നിർദ്ദിഷ്ട പേര് .
- ലക്ഷ്യങ്ങൾ,ഉദ്ദേശങ്ങൾ .
- പ്രവർത്തന മേഖല .
- അംഗങ്ങളുടെ ബാദ്ധ്യതയുടെ സ്വഭാവം .
- സ്വരൂപിക്കാനുദ്ദേശിക്കുന്ന ഓഹരി മൂലധനം .
സംഘത്തിനുവേണ്ടി തയ്യാറാക്കിയ നിയമാവലിയുടെ രണ്ടു കോപ്പി അപേക്ഷയോടൊപ്പം സമർപ്പിക്കണം .രജിസ്ട്രാർ അതെല്ലാം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയ ശേഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും .ഇത്രയുമായാൽ സംഘത്തിൽ പുതിയ അംഗങ്ങൾക്കു പ്രവേശനം നൽകാവുന്നതാണ്.
വിജയ നിരക്ക്
കോ-ഓപ്പറേറ്റീവ് എക്കണോമി 2018 റിപ്പോർട്ട് പ്രസ്താവിക്കുന്നത് 80% സഹകരണ ബിസിനസുകളും കുപ്രസിദ്ധമായ വെല്ലുവിളി നിറഞ്ഞ ആദ്യ അഞ്ച് വർഷങ്ങളിൽ അതിജീവിക്കുന്നു, മറ്റ് ബിസിനസുകളുടെ 44% മായി താരതമ്യം ചെയ്യുമ്പോൾ.
പ്രധാന ലക്ഷ്യം
ഓർഗനൈസേഷന്റെ അംഗങ്ങളുടെയും ചുറ്റുമുള്ള സമൂഹത്തിന്റെയും സാമ്പത്തിക, സാംസ്‌കാരിക, സാമൂഹിക ആവശ്യങ്ങൾ സാക്ഷാത്കരിക്കുക എന്നതാണ് ഒരു സഹകരണ സംഘത്തിന്റെ ലക്ഷ്യം. സഹകരണ സംഘങ്ങൾക്ക് പലപ്പോഴും അവരുടെ കമ്മ്യൂണിറ്റിയോട് ശക്തമായ പ്രതിബദ്ധതയുണ്ട്, അവർ നിലനിൽക്കുന്ന അല്ലെങ്കിൽ സേവിക്കുന്ന കമ്മ്യൂണിറ്റിയെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഒരു സഹകരണ സംഘത്തിന്റെ ഗുണങ്ങളിൽ ഇവ ഉൾപ്പെടുന്നു:
അംഗങ്ങൾക്ക് തുല്യ വോട്ടവകാശമുണ്ട്. ഈ ഘടന അംഗങ്ങളുടെ സംഭാവനയും ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കുന്നു. അംഗങ്ങൾക്കുള്ള ബാധ്യത പരിമിതമാണ്. അംഗങ്ങളുടെ എണ്ണത്തിന് പരിധിയില്ല.
സഹകരണദിനം:
[തിരുത്തുക]ജൂലൈ മാസത്തിലെ ആദ്യത്തെ ശനി ആഴ്ച എല്ലാ വർഷവും അന്താരാഷ്ട്ര സഹകരണദിനമായി ആചരിക്കുന്നു.[2]
അവലംബം
[തിരുത്തുക]- ↑ O'Sullivan, Arthur (2003). Economics: Principles in action. Upper Saddle River, New Jersey 07458: Pearson Prentice Hall. p. 202. ISBN 0-13-063085-3.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help)CS1 maint: location (link) - ↑ "International Co-operative Day".
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Canadian Co-operative Association Archived 2020-02-18 at the Wayback Machine.
- Co-operatives UK
- DEBUuT, Business Cooperative of the Brussels Region Archived 2011-10-31 at the Wayback Machine.
- International Co-operative Alliance
- International Confederation of Popular Banks
- Venezuela's Cooperative Revolution from Dollars & Sense magazine
- The National Co-operative Archive Archived 2006-10-03 at Archive.is – holds records relating to all aspects of the co-operative movement.
- The European Union Project “Credit Cooperatives – Russian Federation” Archived 2009-12-31 at the Wayback Machine. official web site
- Twin Oaks Communities Conference Conference focused on education about Cooperative Living