സസ്യരൂപവിജ്ഞാനീയം
സസ്യരൂപവിജ്ഞാനീയം Plant morphology or phytomorphology സസ്യങ്ങളുടെ ഭൗതികരൂപത്തേയും ബാഹ്യഘടനയേയും പറ്റി പഠിക്കുന്ന ശാസ്ത്രശാഖയാണ്.[1] ഇത്, സസ്യശരീരഘടനാശാസ്ത്രത്തിൽനിന്നും ( plant anatomy) വ്യത്യസ്തമാണ്, സസ്യശരീരഘടനാശാസ്ത്രം സസ്യങ്ങളുടെ ആന്തരഘടനയെപ്പറ്റിയുള്ള പ്രത്യേകിച്ചും സൂക്ഷ്മതലത്തിലുള്ള പഠനമാണ്. [2] സസ്യരൂപവിജ്ഞാനീയം സസ്യങ്ങളെ കണ്ട് തിരിച്ചറിയാൻ സഹായിക്കുന്നു.
സസ്യരൂപവിജ്ഞാനീയത്തിന്റെ വ്യാപ്തി
[തിരുത്തുക]സസ്യരൂപവിജ്ഞാനീയം പ്രതിനിധീകരിക്കുന്നത്, സസ്യങ്ങളുടെ വികാസം, രൂപഘടന, ആകൃതി എന്നിവയുടെ പഠനമാണ്. ഇതിൽ സസ്യങ്ങൾ പരസ്പരമുള്ള സാമ്യം, അവയുടെ ഉത്ഭവം ഉൾപ്പെടുന്നു.[3] സസ്യരൂപവിജ്ഞാനീയത്തിൽ 4 അന്വേഷണമേഖലകൾ ഉണ്ട്. ജീവശാസ്ത്രത്തിൽ ഇവ പരസ്പരബന്ധിതമാണ്.
ആദ്യമായി, രൂപവിജ്ഞാനീയം താരതമ്യാനുസൃതമാണ് (morphology is comparative). ഇതിനർഥം, ഒരു രൂപവിജ്ഞാനീയവിദഗ്ദ്ധൻ ഒരേ സ്പീഷിസിലെയോ വിവിധ സ്പിഷിസുകളിലെയോ അനേകം സസ്യങ്ങളെ പഠനവിധേയമാക്കുന്നു. പിന്നെ, താരതമ്യങ്ങളിലെത്തുന്നു. എന്നിട്ട്, സദൃശങ്ങളായവയെപ്പറ്റിയുള്ള ആശയം രൂപീകരിക്കുന്നു.
ഒരു താരതമ്യശാസ്ത്രം
[തിരുത്തുക]ശാരീരികവും പ്രത്യുത്പാദനപരവുമായ സ്വഭാവങ്ങൾ
[തിരുത്തുക]ട്രക്കിയോഫൈറ്റിന്റെ സസ്യശരീരഭാഗങ്ങൾ The vegetative (somatic) രണ്ടു പ്രധാന അവയവസംവിധാനങ്ങൾ അടങ്ങിഅയതാണ്: (1) ഒരു കാണ്ഡഭാഗം, തണ്ടുകളും ഇലകളും ചേർന്നതാണ്. (2) ഒരു വേരുസമ്പ്രദായം a root system. ഈ രണ്ടു സംവിധാനങ്ങളും മിക്കവാറും എല്ലാ വാസ്കുലാർ സസ്യങ്ങളിലും കാണാവുന്നതാണ്. സസ്യരൂപവിജ്ഞാനീയത്തിൽ ഒരു പരസ്പരയോജ്യമായ വിഷയമാണിവ നൽകുന്നത്.
ഇതിനെതിരായി, പ്രത്യുത്പാദന അവയവങ്ങൾ ഒരു പ്രത്യേക സസ്യഗണത്തിനു പ്രത്യേകമായി കാണപ്പെടുന്നു. ആവൃതബീജികളിൽ മാത്രമാണ് പൂക്കളും ഫലങ്ങളും കാണപ്പെടുന്നുള്ളു; sori എന്ന ഭാഗം പന്നൽച്ചെടികളിൽ മാത്രമേ കാണപ്പെടുന്നുള്ളു. കോണിഫർ മരങ്ങൾ പോലുള്ള അനാവൃതബീജികളിൽ മാത്രമേ വിത്തിനു സീഡ് കോണുകൾ കാണപ്പെടുന്നുള്ളു. ആയതിനാൽ പ്രത്യുത്പാദന അവയവങ്ങളാണ് സാധാരണ ശരീരഭാഗങ്ങളേക്കാൾ സസ്യവർഗ്ഗീകരണത്തിൽ ഏറ്റവും സഹായകമായിട്ടുള്ളത്.
തിരിച്ചറിയലിൽ സസ്യരൂപവിജ്ഞാനീയം
[തിരുത്തുക]സസ്യരൂപവിജ്ഞാനീയർ സസ്യങ്ങളുടെ രൂപവിജ്ഞാനീയ സ്വഭാവങ്ങൾ താരതമ്യം ചെയ്യുകയും അളക്കുകയും എണ്ണുകയും വിവരിക്കുകയും ചെയ്ത് സസ്യവർഗ്ഗങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളും സാമ്യങ്ങളും വിശകലനം ചെയ്യുന്നു. എന്നിട്ട് ഈ വിവരങ്ങളുപയോഗിച്ച് സസ്യങ്ങളെ തിരിച്ചറിയുവാനും അവയെ വർഗ്ഗീകരിക്കുവാനും വിവരിക്കാനും ശ്രമിക്കുന്നു.
വിവരണങ്ങളിലോ തിരിച്ചറിയലിനോ സ്വഭാവസവിശേഷതകൾ ഉപയോഗിക്കുമ്പോൾ അവയെ diagnostic or key characters എന്നു പറയാം. ഇത്, ഒന്നുകിൽ ഗുണാത്മകമോ അല്ലെങ്കിൽ അളവിനെ അടിസ്ഥാനമാക്കിയോ (പരിമാണസംബന്ധി) ആകാം.
- എണ്ണാവുന്നതോ അല്ലെങ്കിൽ അളക്കാവുന്നതോ ആയ പരിമാണസംബന്ധിയായ സ്വഭാവ സവിശേഷതകൾ (ഉദാഹരണത്തിനു 10 മുതൽ 12 മില്ലീമീറ്റർ വ്യാസമുള്ള ഇതളുകളുള്ള പുവുള്ള ഒരു സസ്യസ്പീഷീസ്) രൂപവിജ്ഞാനീയ സവിശേഷതകളാണ്.
- ഇലയുടെ രൂപം, പൂവിന്റെ നിറം, അല്ലെങ്കിൽ യവ്വനാരംഭം തുടങ്ങിയ ഗുണാത്മകമായ സ്വഭാവ സവിശേഷതകൾ രൂപവിജ്ഞാനീയ സവിശേഷതകളാണ്.
രണ്ടു തരത്തിലുള്ള ഈ സവിശേഷതകൾ സസ്യങ്ങളെ തിരിച്ചറിയാൻ വളരെ സഹായകമാണ്.
Alternation of generations
[തിരുത്തുക]സസ്യങ്ങളിലെ പ്രത്യുത്പാദനഘടനയെപ്പറ്റി ആഴത്തിൽ പഠിച്ചപ്പോൾ തലമുറകളുടെ പരിവൃത്തി alternation of generations എന്ന പ്രതിഭാസം എല്ലാ സസ്യങ്ങളിലും ഭൂരിപക്ഷം ആൽഗകളിലും കണ്ടെത്തി. ജർമ്മൻ സസ്യശാസ്ത്രജ്ഞനായ വിൽഹേം ഹോഫ്‌മീസ്റ്റർ ആണ് ഈ കണ്ടുപിടിത്തം നടത്തിയത്. സസ്യരൂപവിജ്ഞാനീയത്തിലെ ഏറ്റവും പ്രധാന കണ്ടുപിടിത്തമായിരുന്നു ഇത്. എല്ലാ സസ്യങ്ങളുടെയും ജീവിതചക്രത്തെപ്പറ്റി പൊതുവായ ഒരു ധാരണയുണ്ടാക്കാൻ ഈ കണ്ടുപിടിത്തം സഹായിച്ചു.
സസ്യങ്ങളിലെ നിറങ്ങൾ
[തിരുത്തുക]സസ്യവികാസത്തിൽ രൂപവിജ്ഞാനീയം
[തിരുത്തുക]ആധുനിക രൂപവിജ്ഞാനീയം
[തിരുത്തുക]ഇതും കാണൂ
[തിരുത്തുക]- List of plant morphology terms
- Portal:plants
- Plant anatomy
- Plant identification
- Plant physiology
- Plant evolutionary developmental biology
- Taxonomy
- Simulated growth of plants
അവലംബം
[തിരുത്തുക]- ↑ Raven, P. H., R. F. Evert, & S. E. Eichhorn. Biology of Plants, 7th ed., page 9. (New York: W. H. Freeman, 2005). ISBN 0-7167-1007-2.
- ↑ Evert, Ray Franklin and Esau, Katherine (2006) Esau's Plant anatomy: meristems, cells, and tissues of the plant body - their structure, function and development Wiley, Hoboken, New Jersey, page xv, ISBN 0-471-73843-3
- ↑ Harold C. Bold, C. J. Alexopoulos, and T. Delevoryas. Morphology of Plants and Fungi, 5th ed., page 3. (New York: Harper-Collins, 1987). ISBN 0-06-040839-1.