സല്യൂട്ട് പദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരള ട്രാൻസ്പോർട്ട് ഡവലപ്പ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.ടി.ഡി.എഫ്.സി) നടപ്പിലാക്കുന്ന ഒരു സ്ഥിര നിക്ഷേപ പദ്ധതിയാണ് സല്യൂട്ട് (SALUTE).

പദ്ധതി വിശദാംശങ്ങൾ[തിരുത്തുക]

മാതാപിതാക്കളുടെ പേരിൽ മക്കൾക്ക് നടത്താവുന്ന ഇത്തരത്തിലുള്ള സ്ഥിരനിക്ഷേപ പദ്ധതി ഇതാദ്യമായാണ് ആവിഷ്കരിക്കപ്പെടുന്നത്. Symbol of Affection, Love, Understanding, Trust and Emotion എന്നതിന്റെ ചുരുക്കപ്പേരാണ് SALUTE. സാമൂഹ്യഘടനയിൽ പഴയ തലമുറ അഭിമുഖീകരിക്കുന്ന ഒറ്റപ്പെടലിനും അവഗണനയ്ക്കുമെതിരെ രൂപീകരിച്ച ഈ പദ്ധതി പ്രകാരം മക്കൾക്ക് ഒറ്റയ്ക്കോ കൂട്ടായോ തങ്ങളുടെ മാതാപിതാക്കളിൽ ആരെങ്കിലും ഒരാളുടെപേരിലോ രണ്ടുപേരുടേയും പേരിലോ സ്ഥിരനിക്ഷേപം നടത്താവുന്നതാണ്. 25,000/- രൂപയോ അതിന്റെ ഗുണിതങ്ങളായോ വേണം നിക്ഷേപം നടത്താൻ. അഞ്ച് അല്ലെങ്കിൽ പത്ത് വർഷത്തെ ലോക്ക് ഇൻ പീരീഡ് തെരഞ്ഞെടുക്കാൻ നിക്ഷേപകന് സ്വാതന്ത്ര്യമുണ്ട്. ലോക്ക് ഇൻ പീരീഡ് പൂർത്തിയാകുന്ന മുറയ്ക്ക് ഗുണഭോക്താക്കളായ മാതാപിതാക്കൾക്ക് കെ.ടി.ഡി.എഫ്.സി പ്രതിമാസ പലിശ ദക്ഷിണയായി നൽകിത്തുടങ്ങും. 15.5 ശതമാനമാണ് പലിശ. സഞ്ചിത വാർഷിക പലിശ വരുമാനം അഞ്ച് വർഷം ലോക്ക് ഇൻ പീരീഡുള്ള നിക്ഷേപങ്ങൾക്ക് 13.73 ശതമാനവും പത്ത് വർഷം ലോക്ക് ഇൻ പീരീഡുള്ള നിക്ഷേപങ്ങൾക്ക് 18.45 ശതമാനവുമാണ്. ഗവൺമെന്റ് ഗ്യാരണ്ടിയുള്ളവയാണ് സല്യൂട്ട് നിക്ഷേപങ്ങൾ. സല്യൂട്ട് നിക്ഷേപകർക്കും ഗുണഭോക്താക്കളായ മാതാപിതാക്കൾക്കും ഇൻഷ്വറൻസ് കവറേജുമുണ്ട്.[1]

സുരേഷ് ഗോപിയാണ് സല്യൂട്ടിന്റെ ബ്രാൻഡ് അമ്പാസിഡർ.[2]

അവലംബം[തിരുത്തുക]

  1. http://www.ktdfc.com/salute/
  2. http://www.prd.kerala.gov.in/news/shonws.php?tnd=15&tnn=154782&Line=Directorate,%20Thiruvananthapuram

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സല്യൂട്ട്_പദ്ധതി&oldid=1966494" എന്ന താളിൽനിന്ന് ശേഖരിച്ചത്