സലോമെ മെലിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സലൊമെ മെലിയ,2006ൽ അക്രോപൊലിസിൽ നിന്നുള്ള പടം

ജോർജ്ജിയക്കാരിയായ ചെസ് കളിക്കാരിയാണ് സലൊമെ മെലിയ (English: Salome Melia (Georgian: სალომე მელია) ചെസ് കളിയിലെ പ്രാവീണ്യം അനുസരിച്ച് ലോക ചെസ് ഫെഡറേഷൻ - എഫ് ഐ ഡി ഇ - നൽകുന്ന അന്താരാഷ്ട മാസ്റ്റർ (ഐഎം), വിമൻ ഗ്രാന്റ് മാസ്റ്റർ (ഡബഌു.ജി.എം) പദവികൾക്ക് അർഹയായിട്ടുണ്ട് സലൊമെ മെലിയ. 2015ൽ ചെങ്ഡുവിൽ നടന്ന ലോക വനിതാ ചെസ് ചാംപ്യൻഷിപ്പിൽ ജോർജ്ജിയയ്ക്ക് വേണ്ടി സ്വർണ മെഡൽ നേടിയ ടീ്മിൽ അംഗമായിരുന്നു. 2004ലും 2005ലും 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ യൂറോപ്യൻ ചാംപ്യൻഷിപ്പിൽ വിജയിയായി. യൂറോപ്യൻ ഇൻ്ഡിവിജ്വൽ വനിതാ ചെസ് ചാംപ്യൻഷിപ്പിൽ 2013ൽ സ്വർണ്ണവും 2014ൽ വെങ്കല മെഡലും നേടി. 2008ലും 2010ലും ജോർജ്ജിയൻ വനിതാ ചെസ് ചാംപ്യൻഷിപ്പിൽ വിജയിയായിട്ടുണ്ട്.

ജനനം[തിരുത്തുക]

ജോർജ്ജിയയിലെ ഏറ്റവും വലിയ രണ്ടമാത്തെ നഗരമായ ബടൂമിയിൽ 1987 ഏപ്രിൽ 14ന് ജനിച്ചു. [1]

അവലംബം[തിരുത്തുക]

  1. IM norm certificate FIDE
"https://ml.wikipedia.org/w/index.php?title=സലോമെ_മെലിയ&oldid=3138469" എന്ന താളിൽനിന്ന് ശേഖരിച്ചത്