സലോമി കർവാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വെസ്റ്റ് ആഫ്രിക്കൻ എബോള വൈറസ് എപ്പിഡമിക്കിനെ നേരിടുന്നതിൽ ഗണ്യമായ സംഭാവനകൾ ചെയ്തതിന് ടൈം മാഗസിൻ 2014ൽ പേർസൻ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തവരിൽ ഒരാളാണ്  ലൈബീരിയൻ നേഴ്സ് ആയിരുന്ന സലോമി കർവാ(1988-21 ഫെബ്രുവരി 2017).[1] 2014 ഡിസംബറിലെ ടൈമിന്റെ മുഖചിത്രത്തിൽ എബോള പകർച്ചവ്യാധി നിയന്ത്രിക്കാൻ പ്രവർത്തിച്ച മറ്റ് ആരോഗ്യപ്രവർത്തകരോടൊപ്പം അവരും ഉണ്ടായിരുന്നു.[2] എബോള ബാധിച്ച ശേഷവും രോഗം മാറിയപ്പോൾ മറ്റു രോഗികളെ സഹായിക്കാനായി സലോമി ജോലിയിൽ തിരിച്ചെത്തി. മെഡിസിൻ സാൻ ഫ്രൊൻടിയേഴ്സുമായി(Doctors Without Borders-MSF) ചേർന്ന് പ്രവർത്തിച്ച സലോമിയും മറ്റ് ആരോഗ്യ പ്രവർത്തകരും ആയിരങ്ങളുടെ ജീവൻ രക്ഷിച്ചതായി കരുതപ്പെടുന്നു.

എന്നാൽ രണ്ട് വർഷങ്ങൾക്ക് ശേഷം, എബോളരോഗികൾ രോഗശമനത്തിന് ശേഷവും രോഗം പരത്തും എന്ന തെറ്റിദ്ധാരണമൂലമാകാം, പ്രസവസംബന്ധമായ സങ്കീർണതകൾക്ക് മതിയായ ചികിത്സ ലഭിക്കാതെ സലോമി മരണമടഞ്ഞു.[3][4][5] എബോള ബാധയ്ക്ക് മുൻപ് തന്നെ ലൈബീരിയ ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന മാതൃമരണ നിരക്കുകൾ ഉള്ള രാജ്യങ്ങളിലൊന്നായിരുന്നു.

ജീവിതരേഖ[തിരുത്തുക]

സലോമി കർവയുടെ പിതാവ് ഡോക്ടറായിരുന്നു. 2013ലാണ് ഒരു പൊതുസുഹൃത്ത് വഴി അവർ തന്റെ ഭാവി ഭർത്താവായ ജെയിംസ് ഹാരിസിനെ കാണുന്നത്.

എബോള പ്രതിരോധം[തിരുത്തുക]

പ്രമാണം:Salome Karwah Time cover.jpg
Time magazine's 2014 "Person of the Year" with Karwah on the cover.

സലോമിയും ഹാരിസും പ്രണയത്തിലായി ഒരുവർഷത്തിന് ശേഷം എബോള പകർച്ചവ്യാധി ലൈബീരിയയിൽ എത്തി. 2014ൽ ആദ്യം എബോള ബാധിതരായവരിൽ സലോമിയുടെ കുടുംബവും ഉൾപ്പെടും. അവരുടെ മാതാപിതാക്കളും 7 ബന്ധുക്കളും എബോള മൂലം മരണമടഞ്ഞു. രോഗബാധിതരായ സലോമിയും ഹാരിസും സലോമിയുടെ സഹോദരിയായ ജോസഫിനും എബോള ബാധിതരെ ചികിത്സിക്കുന്ന എം എസ് എഫിന്റെ പരിചരണത്തിലായി. ഗർഭിണിയായ തന്റെ സഹോദരിയെ പരിചരിക്കുന്നതിലായിരുന്നു സലോമിയുടെ ശ്രദ്ധ.

സലോമിയും ഹാരിസും രോഗവിമുക്തരായശേഷം മറ്റു രോഗികളെ പരിചരിക്കാനായി എം എസ് എഫിന്റെ എബോള യൂണിറ്റിൽ മാനസികാരോഗ്യ ഉപദേഷ്ടാക്കളായി ജോലിക്ക് കേറി. രോഗബാധയെ അതിജീവിച്ചവരായതു കൊണ്ട് അവർക്ക് അവിടെ നിലനിന്ന എബോള വൈറസിനെതിരെ സ്വാഭാവിക പ്രതിരോധം ഉണ്ടായിരുന്നു.


പ്രസവസംബന്ധമായ സങ്കീർണതകൾ[തിരുത്തുക]

ബുദ്ധിമുട്ടേറിയ ഒരു ഗർഭകാലത്തിന് ശേഷം 2017 ഫെബ്രുവരിയിൽ സിസേറിയന് വിധേയയായി. ഉയർന്ന രക്തസമ്മർദ്ധം ഉണ്ടായിരിക്കേ ഡിസ്ചാർജ് ചെയ്യപ്പെട്ട സലോമിക്ക് വീട്ടിൽ വെച്ച് അനാരോഗ്യം മൂർച്ഛിക്കുകയും ആശുപത്രിയിൽ തിരിച്ചെത്തുകയും ചെയ്തു.

ഫെബ്രുവരി 19ന് രാത്രി ആശുപത്രിയിൽ എത്തിയെങ്കിലും എബോള രോഗത്തെ അതിജീവിച്ചവരെ ചികിത്സിക്കുന്നതിൽ വിദഗ്ദ്ധനായ ഡോക്ടർ അവധിയിലായിരുന്നു. മറ്റൊരു ഡോക്ടർ അവരെ ചികിത്സിക്കാൻ വിസമ്മതിച്ചു. 3 മണിക്കൂർ നേരം അപസ്മാരബാധയുണ്ടായിക്കൊണ്ടിരുന്ന സലോമി കാറിൽ തന്നെ ഇരിക്കേണ്ടി വന്നു. അവരെ ഹാരിസ് സ്വയം എമർജൻസി റൂമിൽ എത്തിച്ചപ്പോഴും ഡോക്ടർമാരും നഴ്സുമാരും ചികിത്സനൽകാൻ തയ്യാറായില്ല.

ഡോ.മൊസോക്ക ഫല്ല എന്ന പകർച്ചവ്യാധി വിദഗ്ദ്ധനെ ഹാരിസ് ബന്ധപ്പെടുകയും അദ്ദേഹം എത്തി 3 മണിക്കൂറുകൾക്ക് ശേഷം സലോമിയെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഡോ.മൊസോക്കയുടെ ശ്രമങ്ങളെ തോൽപ്പിച്ചുകൊണ്ട് എബോള ബാധയെ അതിജീവിച്ച സലോമി കർവാ പ്രസവസംബന്ധമായ സങ്കീർണതകൾക്ക് കീഴടങ്ങി മരണമടഞ്ഞു..

അവലംബങ്ങൾ[തിരുത്തുക]

  1. Baker, Aryn (2017-02-27). "Liberian Ebola Fighter, a TIME Person of the Year, Dies in Childbirth". Time. ശേഖരിച്ചത് 2017-03-15.
  2. Paye-Layleh, Jonathan (2017-03-02). "Ebola health care worker dies after childbirth in Liberia". Associated Press. CBC News. ശേഖരിച്ചത് 2017-03-15.
  3. Empty citation (help)
  4. Empty citation (help)
  5. Empty citation (help)
"https://ml.wikipedia.org/w/index.php?title=സലോമി_കർവാ&oldid=3086307" എന്ന താളിൽനിന്ന് ശേഖരിച്ചത്