സറീനാ വഹാബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സറീന വഹാബ്
Zarina Wahab at the Stardust Awards 2016 (01) (cropped).jpg
ജനനം
തൊഴിൽഅഭിനേത്രി
സജീവ കാലം1974–ഇതുവരെ
ജീവിതപങ്കാളി(കൾ)ആദിത്യ പഞ്ചോലി m. 1986

ഒരു ഇന്ത്യൻ അഭിനേത്രിയും, മുൻ മോഡലുമാണ് സറീന വഹാബ്. 1970-കളിലെ നിരൂപക ശ്രദ്ധ നേടിയ ചിത്ചോർ, ഗോപാൽ കൃഷ്ണ[1] എന്നീ ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധ നേടിയിരുന്നു. ഭരതന്റെ ചാമരം,[2] മദനോൽസവം, പാളങ്ങൾ,[3] ആദാമിന്റെ മകൻ അബു എന്നീ മലയാള ചലചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിലെ ഒരു മുസ്ലീം കുടുംബത്തിലാണ് സറീന ജനിച്ചത്. തെലുഗു, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളറിയാവുന്ന സറീന പൂനെയിലെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ പഠിച്ചിട്ടുണ്ട്.[4] മൂന്നു സഹോദരിമാരും ഒരു സഹോദരനുമുണ്ട്.

അഭിനയ ജീവിതം[തിരുത്തുക]

തന്റെ അഭിനയ ജീവിതം സറീന തുടങ്ങുന്നത് ചലച്ചിത്രനിർമാതാവ് രാജ് കപൂറിനോടൊപ്പം ആണ്.[5] 1976 ൽ ബാസു ചാറ്റർജിയുടെ ചിത് ചോർ എന്ന ചിത്രത്തിൽ അഭിനയിച്ചു. 1977 ൽ ഘരോണ്ട എന്ന ചിത്രത്തിൽ അഭിനയിച്ചതിനു മികച്ച നടിക്കുള്ള ഫിലിംഗെയർ പുരസ്കാരത്തിനു നിർദ്ദേശിക്കപ്പെട്ടു.[6] പിന്നീട് ധാരാളം തെലുഗു, തമിഴ്, മലയാളം ചിത്രങ്ങളിലും ഇവർ അഭിനയിച്ചു. മലയാൽത്തിൽ കമലഹാസനുമൊത്ത് അഭിനയിച്ച മദനോൽസവം, പ്രതാപ് പോത്തെനുമായി അഭിനയിച്ച ചാമരം എന്നിവ പ്രസിധമാൺ.

ഒരു ഇടവേളക്കു ശേഷം കലണ്ടർ എന്ന മലയാളച്ചിത്രത്തിൽ അഭിനയിച്ച് കൊണ്ട് ഇവർ ചലച്ചിത്ര ലോകത്തേക്ക് തിരിച്ചു വന്നു. ഷാരൂഖ് ഖാൻ അഭിനയിച്ച മൈ നെയിം ഈസ് ഖാൻ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ അമ്മ വേഷം സറിനയാണ് ചെയ്തത്.[7] തെന്നിന്ത്യൻ ചിത്രങ്ങളെ ഇഷ്ടപെടുന്ന സറീന തന്റെ മകളായ സനയെ തെലുഗു ചിത്രങ്ങളിൽ അഭിനയിക്കാൻ പ്രോത്സാഹിപ്പിച്ചു.[8] സന 2006 മുതൽ അഭിനയ ജീവിതം തുടങ്ങി.[9] ചലച്ചിത്രങ്ങൾ കൂടാതെ സറീന ടെലിവിഷൻ പരമ്പരകളിലും ഇപ്പോൾ വേഷങ്ങൾ ചെയ്യുന്നുണ്ട്.[10]

സ്വകാര്യ ജീവിതം[തിരുത്തുക]

തന്റെ ജീവിത പങ്കാളിയായ ആദിത്യ പഞ്ചോളിയെ കണ്ടു മുട്ടിയത് കലൻ കാ ടിക എന്ന ചിത്രത്തിനിടക്കാണ്.[11] അവർ തമ്മിൽ 1986 ൽ വിവാഹം കഴിച്ചു. ഒരു മകൻ - സൂരജ്, മകൾ സന. തന്റെ പങ്കാളി തന്നേക്കാൾ പ്രായം കുറഞ്ഞതുകൊണ്ട് അവർക്ക് ധാരാളം അപവാദങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്.[12][13]

പുരസ്കാരങ്ങൾ[തിരുത്തുക]

 • വിജയി: ദി. ഗ്ലോബൽ ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ ഓണേർസ് ഫോർ ബെസ്റ്റ് ആക്ടർ ഇൻ സപോർടിംഗ് റോൾ - Female (2011)

ചിത്രം : മൈ നെയിം ഈസ് ഖാൻ

അവലംബം[തിരുത്തുക]

 1. http://www.parinda.com/profile/1012/zarina-wahab
 2. http://popcorn.oneindia.in/movie-cast/8771/chamaram.html[പ്രവർത്തിക്കാത്ത കണ്ണി]
 3. http://www.imdb.com/title/tt0155938/
 4. "First batch looks back at good old days TNN,". The Times of India. Mar 21, 2010. Italic or bold markup not allowed in: |publisher= (help)
 5. Zarina Wahab | Parinda.com
 6. 1st Filmfare Awards 1953
 7. Another Addition to the Cast of My Name Is Khan
 8. "With love from Andhra to Hindi cinema". The Times Of India.
 9. City Times - To be or not to be... like mum?
 10. The Sunday Tribune - Spectrum - Television
 11. The Tribune, Chandigarh, India - Chandigarh Stories
 12. Adityas rishta with Kangana
 13. DNA - After Hrs - ‘I have a short memory for bad things’ - Daily News & Analysis

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സറീനാ_വഹാബ്&oldid=3646893" എന്ന താളിൽനിന്ന് ശേഖരിച്ചത്