സരള ഠക്രാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സരള ഠക്രാൽ
Sarla Thakral.jpg
സരള ഠക്രാൽ
ജനനം1914
ന്യൂഡൽഹി, ഇന്ത്യ
മരണം2008 മാർച്ച് 15
ജീവിതപങ്കാളി(കൾ)പി. ഡി. ശർമ്മ , ആർ. പി. ഠക്രാൽ

ആദ്യമായി വിമാനം പറത്തിയ ഇന്ത്യൻ വനിതയാണ് സരള ഠക്രാൽ[1][2][3]. 1936-ൽ തന്റെ ഇരുപത്തിയൊന്നാം വയസ്സിലാണ് അവർ ഏവിയേഷൻ പൈലറ്റ് ലൈസൻസ് കരസ്ഥമാക്കുകയും ഒരു ജിപ്സി മോത്ത് വിമാനം തനിച്ച് പറത്തുകയും ചെയ്തു. അന്നവർ നാല് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയും ആയിരുന്നു. പ്രാഥമിക ലൈസൻസ് നേടിയ സേഷം ലാഹോർ ഫ്ലൈയിംഗ് ക്ലബ്ബിന്റെ വിമാനത്തിൽ ആകാശത്ത് 1000 മണിക്കൂർ തികച്ചു. 16-ആം വയസ്സിലായിരുന്നു വിവാഹം. ഭർത്താവായ പി. ഡി. ശർമ്മയുടെ കുടുംബത്തിൽ 9 വൈമാനികരുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രോൽസാഹനവും ഈ നേട്ടത്തിന് സരളയെ സഹായിച്ചു.

അവലംബം[തിരുത്തുക]

  1. — Katie O, London, ENGLAND. "1936 – India – Sarla Thakral | Celebrate 100 Years of Licensed Women Pilots". Centennialofwomenpilots.com. ശേഖരിച്ചത് 9 ഒക്ടോബർ 2013.CS1 maint: multiple names: authors list (link)
  2. "72. Sarla Thakral : Women's Day: Top 100 coolest women of all time". Ibnlive.in.com. ശേഖരിച്ചത് 9 ഒക്ടോബർ 2013.
  3. "Down memory lane: First woman pilot recounts life story Video". NDTV.com. 13 ഓഗസ്റ്റ് 2006. ശേഖരിച്ചത് 9 ഒക്ടോബർ 2013.
"https://ml.wikipedia.org/w/index.php?title=സരള_ഠക്രാൽ&oldid=3354796" എന്ന താളിൽനിന്ന് ശേഖരിച്ചത്