സമാവയവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രസതന്ത്രത്തിൽ, ഒരേ തന്മാത്രാവാക്യമുള്ളതും വ്യത്യസ്ത ഘടനാവാക്യവുമുള്ള സംയുക്തങ്ങളെ സമാവയവി (Isomers) എന്ന് വിളിക്കുന്നു[1] . ഇവ കാണിക്കുന്ന പ്രതിഭാസമാണ് സമാവയവത. ഒരേ ഫങ്ഷണൽ ഗ്രൂപ്പുള്ള സമാവയവികൾ മാത്രമേ സാധാരണായായി സമാനമായ രാസ, ഭൗതിക സ്വഭാവങ്ങൾ കാണിക്കാറുള്ളൂ. സമാവയവതയെ പ്രധാനമായും ഘടനാ സമാവയവത (Structural Isomerism), സ്റ്റീരിയോ സമാവയവത (Stereo Isomerism) എന്നിങ്ങനെ രണ്ടായി വിഭാഗീകരിച്ചിരിക്കുന്നു.

വിവിധതരം സമാവയവത[തിരുത്തുക]

ശൃംഖലാ സമാവയവത (Chain Isomerism)[തിരുത്തുക]

കാർബൺ ചെയിനിലെ കാർബൺ ആറ്റങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസം കൊണ്ടുണ്ടാകുന്നതാണ് ശൃംഖലാ സമാവയവത.

ക്രിയാത്മകക്കൂട്ട സമാവയവത (Functional Group Isomerism)[തിരുത്തുക]

ഫങ്ഷണൽ ഗ്രൂപ്പിന്റെ വ്യത്യാസം കൊണ്ടുണ്ടാകുന്നതാണ് ക്രിയാത്മകക്കൂട്ട സമാവയവത.

സ്ഥാന സമാവയവത (Position Isomerism)[തിരുത്തുക]

കാർബൺ ചെയിനിലെ ക്രിയാത്മക ഗ്രൂപ്പിന്റെ സ്ഥാനം(പൊസിഷൻ) മാറുന്നതിനനുസരിച്ച് ഉണ്ടാകുന്നതാണ് സ്ഥാന സമാവയവത.

വിഖണ്ഡാവസ്ഥ (Metamerism)[തിരുത്തുക]

ഇത്തരം സമാവയവത കാണിക്കുന്നത് ഈഥർ ആണ്. ഈഥറിലെ ഓക്സിജനും, ഇരുവശത്തുമുള്ള കാർബൺ ആറ്റങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസം കൊണ്ടുണ്ടാകുന്നതാണ് വിഖണ്ഡാവസ്ഥ.

സമാവയവത തന്മാത്രാസൂത്രം ഘടന
ശൃംഖലാ സമാവയവത

C5H12

 1. ഡൈമീഥൈൽ പ്രൊപെയ്ൻ
 2. മെഥിൽ ബ്യൂട്ടെയ്ൻ
 3. പെന്റെയ്ൻ
ഫങ്ഷണൽ ഗ്രൂപ്പ് ഐസോമെറിസം

C2H5OH

 1. എഥനോൾ
 2. മെഥോക്സി മീഥെയ്ൻ
സ്ഥാന സമാവയവത

C7H16O

 1. 1-ഹെപ്റ്റനോൾ
 2. 2-ഹെപ്റ്റനോൾ
 3. 3-ഹെപ്റ്റനോൾ
 4. 4-ഹെപ്റ്റനോൾ
വിഖണ്ഡാവസ്ഥ

C6H14O

 1. മെഥോക്സി പെന്റെയ്ൻ
 2. എഥോക്സി ബ്യൂടെയ്ൻ
 3. പ്രെപ്പോക്സി പ്രൊപ്പെയ്ൻ

അവലംബം[തിരുത്തുക]

 1. "STEREOISOMERISM - GEOMETRIC ISOMERISM". www.chemguide.co.uk. www.chemguide.co.uk. ശേഖരിച്ചത് 2013 സെപ്റ്റംബർ 10.
"https://ml.wikipedia.org/w/index.php?title=സമാവയവി&oldid=3135431" എന്ന താളിൽനിന്ന് ശേഖരിച്ചത്