ഐസോമെർ
രസതന്ത്രത്തിൽ, ഒരേ തന്മാത്രാവാക്യമുള്ളതും വ്യത്യസ്ത ഘടനാവാക്യവുമുള്ള സംയുക്തങ്ങളെ ഐസോമെർ എന്ന് വിളിക്കുന്നു[1] . ഇവ കാണിക്കുന്ന പ്രതിഭാസമാണ് ഐസോമെറിസം (സമാവയവത). ഒരേ ഫങ്ഷണൽ ഗ്രൂപ്പുള്ള ഐസോമെറുകൾ മാത്രമേ സാധാരണായായി സമാനമായ രാസ, ഭൗതിക സ്വഭാവങ്ങൾ കാണിക്കാറുള്ളൂ. സമാവയവതയെ പ്രധാനമായും സ്ട്രക്ചറൽ ഐസോമെറിസം (Structural Isomerism), സ്റ്റീരിയോ ഐസോമെറിസം (Stereo Isomerism) എന്നിങ്ങനെ രണ്ടായി വിഭാഗീകരിച്ചിരിക്കുന്നു.
തരങ്ങൾ
[തിരുത്തുക]ചെയിൻ ഐസോമെറിസം
[തിരുത്തുക]കാർബൺ ചെയിനിലെ കാർബൺ ആറ്റങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസം കൊണ്ടുണ്ടാകുന്നതാണ് ചെയിൻ ഐസോമെറിസം .
ഫങ്ഷണൽ ഗ്രൂപ്പ് ഐസോമെറിസം
[തിരുത്തുക]ഫങ്ഷണൽ ഗ്രൂപ്പിന്റെ വ്യത്യാസം കൊണ്ടുണ്ടാകുന്നതാണ് ഫങ്ഷണൽ ഗ്രൂപ്പ് ഐസോമെറിസം.
പൊസിഷൻ ഐസോമെറിസം
[തിരുത്തുക]കാർബൺ ചെയിനിലെ ക്രിയാത്മക ഗ്രൂപ്പിന്റെ സ്ഥാനം (പൊസിഷൻ) മാറുന്നതിനനുസരിച്ച് ഉണ്ടാകുന്നതാണ് പൊസിഷൻ ഐസോമെറിസം.
മെറ്റമെറിസം
[തിരുത്തുക]ഇത്തരം ഐസോമെറിസം കാണിക്കുന്നത് ഈഥർ ആണ്. ഈഥറിലെ ഓക്സിജനും, ഇരുവശത്തുമുള്ള കാർബൺ ആറ്റങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസം കൊണ്ടുണ്ടാകുന്നതാണ് മെറ്റാമെറിസം
ഐസോമെറിസം | തന്മാത്രാസൂത്രം | ഘടന |
---|---|---|
ചെയിൻ ഐസോമെറിസം |
C5H12 |
|
ഫങ്ഷണൽ ഗ്രൂപ്പ് ഐസോമെറിസം |
C2H5OH |
|
പൊസിഷൻ ഐസോമെറിസം |
C7H16O |
|
മെറ്റാമെറിസം |
C6H14O |
|
അവലംബം
[തിരുത്തുക]- ↑ "STEREOISOMERISM - GEOMETRIC ISOMERISM". www.chemguide.co.uk. www.chemguide.co.uk. Archived from the original on 2013-09-10. Retrieved 2013 സെപ്റ്റംബർ 10.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link)