Jump to content

സബുറോഡ് അഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ട്രൈക്കോഫൈറ്റൺ ഫംഗസ് സബറോഡ് അഗറിൽ.

പെപ്റ്റോണുകൾ ചേർത്ത സംവർധക മാധ്യമമാണ് സബുറോഡ് അഗർ (Sabouraud agar).[1] ഡെർമറ്റോഫൈറ്റുകളെയും മറ്റ് ഫംഗസുകളെയും പരീക്ഷണശാലയിൽ വളർത്താനാണ് ഇവ ഉപയോഗിക്കുന്നത്.[2][3][4] 1892-ൽ റേമണ്ട് സബുറോഡ് എന്ന ശാസ്ത്രജ്ഞനാണ് ഈ അഗർ നിർമ്മിച്ചത്. അദ്ദേഹത്തിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നതും. പിന്നീട് ചെസ്റ്റർ എമ്മോൺസ് എന്ന ശാസ്ത്രജ്ഞൻ അഗറിന്റെ പി.എച്ച് മൂല്യം മാറ്റി, ഡെക്സ്ട്രോസിന്റെ ഗാഡത കുറച്ച് കുറച്ച് കൂടുതൽ ഫംഗസുകളെ വളർത്താൻ അനുയോജ്യമാക്കുകയും ചെയ്തു. 5.6 പി.എച്ച് സംഖ്യയുള്ള സബറോഡ് അഗറിൽ സാധാരണഗതിയിൽ ബാക്ടീരിയയുടെ പെരുക്കൽ കുറയും.

ഘടകങ്ങൾ

[തിരുത്തുക]
  • 40 ഗ്രാം/ലിറ്റർ ഡെക്സ്ട്രോസ്
  • 10 ഗ്രാം/ലിറ്റർ പെപ്റ്റോൺ
  • 20 ഗ്രാം/ലിറ്റർ അഗർ

ഇവയെല്ലാം ചേർത്ത് പി.എച്ച് മൂല്യം 5.6 ആക്കിയാണ് സബുറോഡ് അഗർ നിർമ്മിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. "Omnipresence of Microorganisms in the Environment". Retrieved 2008-10-24.
  2. Sandven P, Lassen J (1999). "Importance of selective media for recovery of yeasts from clinical specimens". Journal of clinical microbiology. 37 (11): 3731–2. PMC 85742. PMID 10523586. {{cite journal}}: Unknown parameter |month= ignored (help)
  3. Guinea J, Peláez T, Alcalá L, Bouza E (2005). "Evaluation of Czapeck agar and Sabouraud dextrose agar for the culture of airborne Aspergillus conidia". Diagnostic microbiology and infectious disease. 53 (4): 333–4. doi:10.1016/j.diagmicrobio.2005.07.002. PMID 16263232. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
  4. "About Modified Sabouraud Agar" (PDF). Archived (PDF) from the original on 2006-02-08. Retrieved 2006-02-08.

ചിത്രശാല

[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സബുറോഡ്_അഗർ&oldid=3646770" എന്ന താളിൽനിന്ന് ശേഖരിച്ചത്